പൊതുവേദിയില് സ്ത്രീയോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യാന് ശ്രമിക്കുകയും ചെയ്ത കര്ണാടക മുന് മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തില്. മൈസൂരുവില് നടന്ന ഒരു പൊതു ചടങ്ങിനിടെ സിദ്ധരാമയ്യ സ്ത്രീയുടെ ദുപ്പട്ട പിടിച്ചുവലിക്കുന്ന ദൃശ്യങ്ങള് പുറത്ത് വന്നിട്ടുണ്ട്. സിദ്ധരാമയ്യയുടെ മകനും എംഎല്എയുമായ യതീന്ദ്രക്കെതിരെ ചോദ്യം ഉന്നയിച്ചതില് പ്രകോപിതനായാണ് സിദ്ധരാമയ്യയുടെ നടപടി.
സംഭവത്തില് പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേ സമയം, സിദ്ദരാമയ്യ തന്നെയാണ് തന്റെ നേതാവെന്ന് കൈയേറ്റത്തിനിരയായ ജമീല പ്രതികരിച്ചു.സിദ്ധരാമയ്യയുടെ മകന് യതീന്ദ്രയുടെ മണ്ഡലത്തിലെ യോഗത്തില് പങ്കെടുക്കവേയാണ് സംഭവം. യതീന്ദ്രയെ മണ്ഡലത്തില് കാണാനില്ലാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യത്തില് പ്രകോപിതനായിട്ടായിരുന്നു സിദ്ധരാമയ്യയുടെ പ്രവൃത്തി.
അതേ സമയം, സംഭവം നടക്കുമ്പോള് സിദ്ധരാമയ്യ ദേഷ്യത്തിലായിരുന്നുവെന്നും, എന്നും തന്റെ നേതാവ് സിദ്ധരാമയ്യ തന്നെയാണെന്നും കൈയേറ്റത്തിനിരയായ ജമീല പ്രതികരിച്ചു. സിദ്ദരാമയ്യയുടെ പ്രവൃത്തി യാദൃശ്ചികമായി ഉണ്ടായതാണെന്നും, മൈക്ക് പിടിച്ചു വാങ്ങുന്നതിനിടെ ദുപ്പട്ട കൂടെ വന്നതാണെന്നും കര്ണാടക കോണ്ഗ്രസ്സ് അദ്ധ്യക്ഷന് ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു. സംഭവത്തില് വിശദീകരണം നല്കാന് കോണ്ഗ്രസ്സ് അദ്ധ്യക്ഷന് രാഹുല് ഗാന്ധി തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര് ആവശ്യപെട്ടു.
https://youtu.be/Qyz1-nGXJxw
Related posts
-
സ്കൈപ്പ് വഴി കോൾ; ഡിജിറ്റല് അറസ്റ്റിലൂടെ യുവാവിന് നഷ്ടമായത് 11.8 കോടി
ബെംഗളൂരു: സിം കാർഡ് നിയമ വിരുദ്ധമായി ഉപയോഗിച്ചെന്ന് പറഞ്ഞ് സ്കൈപ്പിലൂടെ കോൾ.... -
ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
മൈസൂരു : ശിവമോഗയിൽനടന്ന ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കഴിഞ്ഞദിവസം രാത്രി... -
നാട്ടിലേക്ക് ഇന്നും സ്പെഷ്യൽ ട്രെയിൻ ; വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരു: അവധിക്കാല തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഒരു സ്പെഷ്യൽ...