ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ ബിഎംടിസി ബസ്സിൽനിന്നും പുറത്തേക്ക് തള്ളിയിട്ടു.

ബെംഗളൂരു: ചില്ലറ പ്രശ്നത്തെ ചൊല്ലി ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കം പതിവാണ്. കൃത്യമായ ടിക്കറ്റ് ചാർജ് കൊടുക്കാൻ പറ്റാതെവരുമ്പോൾ, എത്ര രൂപ നൽകിയാലും ബാക്കി രൂപയുടെ കാര്യം ടിക്കറ്റിന്റെ പിന്നിൽ എഴുതി നൽകുന്നതോടെ തീർന്നു. ഇറങ്ങാൻ നേരത്ത് ചോദിച്ചാൽ പല കണ്ടക്ടർമാരുടേയും മറുപടി മോശമായിരിക്കുമെന്നു പരക്കെ പരാതിയുണ്ട്.

ടിക്കറ്റിന്റെ ബാക്കി 3 രൂപ ചോദിച്ചതിന് യാത്രക്കാരനെ മർദിച്ച സംഭവത്തിൽ ബിഎംടിസി ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ മുഹമ്മദ് തൗസിഫിനെ (21) മർദിച്ച കേസിലാണ് ബിഎംടിസി ഗുൻജൂർ ഡിപ്പൊയിലെ കണ്ടക്ടർ വെങ്കട്ടചലപതി, ഡ്രൈവർ രാജേഷ് എന്നിവരെ എച്ച്എഎൽ പൊലീസ് അറസ്റ്റ്ചെയ്തത്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

മാറത്തഹള്ളി-ഐടിപിൽ റൂട്ടിലോടുന്ന ബസിൽ കയറിയ മുഹമ്മദിന് ടിക്കറ്റ് നൽകിയ ശേഷം ബാക്കി തുക ഇറങ്ങുമ്പോൾ തരാമെന്ന് കണ്ടക്ടർ പറഞ്ഞു. ഇറങ്ങാനുള്ള സ്റ്റോപ് എത്തിയപ്പോൾ ബാക്കി തുക ചോദിച്ച മുഹമ്മദിനെ പരിഹസിച്ചശേഷം ബസിന്റെ ചവിട്ടുപടിയിൽ നിന്നു തള്ളിയിടുകയായിരുന്നു. തുടർന്ന് എച്ച്എഎൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
[masterslider id="10"]

Related posts