“എംഎല്‍എ ഗണേഷ് തന്നെ വെടിവച്ച്‌ കൊല്ലാന്‍ ശ്രമിച്ചു”:ആശുപത്രിയില്‍ ഉള്ള കോണ്‍ഗ്രസ്‌ എംഎല്‍എ ആനന്ദ്‌ സിംഗ്;ഗണേഷ് ഇപ്പോഴും ഒളിവില്‍ തന്നെ;തുടര്‍ച്ചയായി സിംകാര്‍ഡുകള്‍ മാറ്റി ഒളിസങ്കേതങ്ങള്‍ മാറ്റുന്നതിനാൽ കണ്ടെത്താൻ കഴിയുന്നില്ലെന്ന് പോലീസ്.

ബെംഗളൂരു: സര്‍ക്കാരിനെതിരായുള്ള നീക്കം പൊളിക്കുക എന്നാ ലക്ഷ്യത്തോടെ ഈഗിള്‍ ടോണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ക്കിടയില്‍ ഉണ്ടായ അടിപിടി വാര്‍ത്തയായിരുന്നു അതില്‍ പരിക്ക് പറ്റിയ ആനന്ദ്‌ സിംഗ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.മറ്റൊരു കോണ്‍ഗ്രസ്‌ എം എല്‍ എ ആയ ജെ എന്‍ ഗണേഷ് തന്നെ വധിക്കാന്‍ വേണ്ടി ഗണ്‍മാന്റെ കയ്യില്‍ നിന്നും തോക്ക് വാങ്ങി തനിക്ക് നേരെ ചൂണ്ടുകയായിരുന്നു എന്നാണ് ഇപ്പോള്‍ ആനന്ദ്‌ സിംഗ് ആരോപിക്കുന്നത്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

മന്ത്രി ഇ.തുക്കാറാമും മറ്റ് എംഎൽഎമാരും ഇടപെട്ടതിനാലാണ് ജീവൻ തിരിച്ചു കിട്ടിയത്. എന്നാൽ ബെള്ളാരിയിൽ മാത്രം തോക്ക് ഉപയോഗിക്കാനേ തനിക്ക് ലൈസൻസുള്ളുവെന്നും, റിസോർട്ടിലേക്കു താൻ തോക്ക് കൊണ്ടുപോയിരുന്നില്ല എന്ന് ഗണ്‍ മാന്‍ ശരനപ്പ അറിയിച്ചു.

അതേസമയം ഈ കേസില്‍ പ്രതിയായ എം എല്‍ എ ജെ എന്‍ ഗണേഷ് ഗോവയിലേക്ക് കടന്നതായാണ് പോലീസ് അറിയിക്കുന്നത്,ഇടയ്ക്കിടയ്ക്ക് സിം കാര്‍ഡ്‌ മാറ്റുന്നതിനാല്‍ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന് പോലീസ് പറയുന്നു.ഗണേഷിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
[masterslider id="10"]

Related posts