ഇനി നഗരത്തില്‍ എല്ലായിടത്തും സൌജന്യ വൈഫൈ.

ബെംഗളൂരു: പൊതു സ്ഥലങ്ങളിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി അവസാനഘട്ടത്തിലേക്ക്. ബെംഗളൂരുവിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ 140 ടവർ സ്ഥാപിക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നു.

നഗരത്തിനുള്ളിൽ ടവറിനായി 60 ഇടത്ത് ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) സ്ഥലം അനുവദിച്ചിരുന്നു. ഓരോ ടവറിനും പ്രതിവർഷം 75000 രൂപ വാടകയും നിശ്ചയിച്ചു. മൂന്നു സ്വകാര്യ കമ്പനികൾ വൈ–ഫൈ നൽകാൻ സന്നദ്ധരായി രംഗത്തെത്തിയിട്ടുണ്ട്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ബിബിഎംപി അനുമതി കൂടി ലഭിച്ചാൽ പദ്ധതി ഒരു മാസത്തിനകം യാഥാർഥ്യമാകുമെന്നു മുൻ ഐടി മന്ത്രിയും ഇപ്പോഴത്തെ സാമൂഹികക്ഷേമ മന്ത്രിയുമായ പ്രിയങ്ക് ഖർഗെ പറഞ്ഞു. ബെംഗളൂരുവിനു പുറമെ മൈസൂരു, കലബുറഗി എന്നിവിടങ്ങളിലും വൈ–ഫൈ ഏർപ്പെടുത്താൻ നീക്കം നടക്കുന്നുണ്ട്.

ഹണികോമ്പ്, ഡി–വോയിസ് കമ്പനികൾ ബെംഗളൂരു, മൈസൂരു, കലബുറഗി എന്നിവിടങ്ങളിലായി 2555 ഇടങ്ങളിലും ഇൻഡസ് ടവേഴ്സ് ബെംഗളൂരുവിൽ 140 ഇടങ്ങളിലും വൈഫൈ ഹോട്സ്പോട്ടുകൾ സ്ഥാപിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബിബിഎംപിയുടെയും സർക്കാരിന്റെയും നേതൃത്വത്തിൽ നഗരത്തിലെ പ്രധാന ഭാഗങ്ങൾ കേന്ദ്രീകരിച്ച് നേരത്തെ വൈഫൈ പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും ഇതിലേറെയും ഇപ്പോൾ പ്രവർത്തന രഹിതമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
[masterslider id="10"]

Related posts