സപര്യ പ്രവാസി സാഹിത്യ പുരസ്കാരം സാഹിത്യകാരി കവിതക്ക്.

ബെംഗളൂരു : സപര്യ പ്രവാസി സാഹിത്യപുരസ്കാരം എഴുത്തുകാരി കെ. കവിതയ്ക്ക് കവി എസ്. രമേശൻ നായർ സമ്മാനിച്ചു. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത കീർത്തിഫലകവും പ്രശസ്തി പത്രവും പതിനായിരം രൂപയും അടങ്ങിയതാണ് സപര്യ പ്രവാസി സാഹിത്യ പുരസ്കാരം. കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ടി.എൻ.എം. നമ്പ്യാർ അധ്യക്ഷതവഹിച്ചു. സുകുമാരൻ പെരിയച്ചൂർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡോ. ആർ.സി. കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തി. കെ. സുധാകരൻ, ശശീന്ദ്രവർമ, രാജേഷ് പുതിയകണ്ടം, രമാ പിഷാരടി, അനിതാ പ്രേംകുമാർ, സി.ഡി. ഗബ്രിയേൽ, അർച്ചനാ…

Read More

ലോകകപ്പ്‌ പ്രവചനമത്സരത്തിലൂടെ സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നേടാന്‍ ഇനി ഒരു ദിവസം മാത്രം;പ്രവചനം രേഖപ്പെടുത്തേണ്ട അവസാന തീയതി നാളെ.

ലോകകപ്പ്‌  ടൂര്‍ണമെന്റ് പ്രവചനാതീതമായി തുടരുമ്പോള്‍ ഫല പ്രവചനത്തിലൂടെ നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നേടാം. നാളെ,ജൂണ്‍28  ഇന്ത്യന്‍ സമയം അര്‍ദ്ധ രാത്രി 12 മണിവരെ നിങ്ങള്ക്ക് പ്രവചനം നടത്താം. ഒന്ന് പ്രവചിച്ചു നോക്കൂ..വിജയിക്കുന്നവര്‍ക്ക് ഫ്യുച്ചെര്‍ ടെക് കൺസൽട്ടൻസി നല്‍കുന്ന 7500രൂപ വിലയുള്ള സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഈ ലിങ്ക് സന്ദര്‍ശിക്കുക ,താങ്കളുടെ പ്രവചനം രേഖപ്പെടുത്തുക. റഷ്യ 2018 ലോകകപ്പില്‍ ആരായിരിക്കും ജേതാക്കള്‍ ? റഷ്യ 2018 ലോകകപ്പില്‍  ആരായിരിക്കും റണ്ണര്‍ അപ്പ് ? ഈ രണ്ടു ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കുന്ന ആള്‍ക്കാണ് സമ്മാനം.…

Read More

എറണാകുളത്തേക്ക് പോകുകയായിരുന്നു ട്രെയിനില്‍ കുഴഞ്ഞു വീണു മലയാളി മരിച്ചു.

ബെംഗളൂരു: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം പുത്തൻകുരിശിൽ താമസിക്കുന്ന കൊടിമേൽ ജയ്സൻ ജോർജ് ലോപ്പസ് (47) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ബംഗാർപേട്ട് റെയിൽവേ സ്റ്റേഷനു സമീപത്താണ് സംഭവം. മകളുടെ ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശന കാര്യത്തിനായി ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിലെത്തി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കുഴഞ്ഞുവീണ ജയ്സനെ ബാംഗാർപേട്ടിലെ സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മക്കളായ ജസ്‌നി, ജിസ്മ എന്നിവരും കൂടെയുണ്ടായിരുന്നു. കണ്ണൂർ പേരാവൂർ തൊണ്ടിയിൽ സ്വദേശിയായ ജയ്സൻ പുത്തൻകുരിശിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ…

Read More

കർണാടകയുടെ എതിർപ്പ് അവഗണിച്ചു കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി, കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി എന്നിവ രൂപീകരിച്ചതു സംബന്ധിച്ച ചർച്ചചെയ്യാൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിക്കും.

ബെംഗളൂരു : കർണാടകയുടെ എതിർപ്പ് അവഗണിച്ചു കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (കെഡബ്ല്യുഎംഎ), കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി (കെഡബ്ല്യുആർസി) എന്നിവ രൂപീകരിച്ചതു സംബന്ധിച്ച ചർച്ചചെയ്യാൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിക്കും. ഇക്കാര്യം പാർലമെന്റിലും ചർച്ച ചെയ്യേണ്ടതുള്ളതിനാൽ കർണാടകയിൽനിന്നുള്ള എംപിമാർ ഉൾപ്പെടെയുള്ളവരുടെ യോഗം വരുന്നയാഴ്ചകളിൽ ചേരുമെന്നു ജലവിഭവമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരുമായുള്ള യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ അഭിപ്രായം തേടാതെ സമിതികൾ രൂപീകരിച്ചതിനെ എങ്ങിനെ നേരിടണമെന്നു യോഗം ചർച്ച ചെയ്യും. അതേസമയം ഇരുസമിതികളിലേക്കും കർണാടക…

Read More

രക്ഷിതാക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍;ഹോംവർക്കിൽ നിയന്ത്രണം ഏർപ്പെടുത്തി സ്കൂൾബാഗിന്റെ ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്.

ബെംഗളൂരു : ഹോംവർക്കിൽ നിയന്ത്രണം ഏർപ്പെടുത്തി സ്കൂൾബാഗിന്റെ ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്. സ്കൂളിൽനിന്നു വീട്ടിലേക്കും തിരിച്ചും വിദ്യാർഥികൾ അമിതഭാരം ചുമലിലേറ്റുന്ന സാഹചര്യത്തിലാണ് നടപടി.ഹോംവർക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ വിദ്യാർഥികൾക്ക് അതതു ദിവസത്തെ ടൈംടേബിൾ അനുസരിച്ചുള്ള പുസ്തകങ്ങൾ മാത്രം കൊണ്ടുപോയാൽ മതി. നിയമം നടപ്പാക്കുന്നതു സംബന്ധിച്ച് മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്ന് പ്രൈമറി വിദ്യാഭ്യാസ മന്ത്രി മഹേഷ് പറഞ്ഞു. അഞ്ചാം ക്ലാസ് വരെയുള്ളവർക്കു പരീക്ഷയ്ക്കു പുസ്തകം തുറന്നുവച്ച് എഴുതാൻ അവസരം നൽകുന്നതു സംബന്ധിച്ചു സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച ചെയ്യും. ഇതിനെതിരെ ഉയർന്ന എതിർപ്പുകൾ കാര്യം മനസ്സിലാക്കാതെയാണെന്നും…

Read More

ആയിരം കോടിയുടെ കാര്‍ഷിക വായ്പ എഴുതിതള്ളാന്‍ തയ്യാറായി കുമാരസ്വാമി.

ബെംഗളൂരു: സംസ്ഥാനത്തെ കർഷകരുടെ 10000 കോടിയോളം രൂപയുടെ വായ്പകൾ സർക്കാർ എഴുതിത്തള്ളും. ജില്ലാ–സംസ്ഥാന സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകളും പലിശയും ഉൾപ്പെടെയാണിതെന്നു മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു. സഹകരണ മന്ത്രി ബണ്ഡെപ്പ കാശിംപുർ, കൃഷിമന്ത്രി എൻ.എച്ച്.ശിവശങ്കര റെഡ്ഡി എന്നിവരുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഇതു സംബന്ധിച്ചു ചർച്ച നടത്തി. ജൂലൈ അഞ്ചിനു ബജറ്റ് അവതരണത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ കോൺഗ്രസ് സർക്കാർ നൽകിയ വായ്പാ ഇളവിന്റെ തുടർച്ചയായാണ് കോൺഗ്രസ്–ജെഡിഎസ് സഖ്യസർക്കാരും വായ്പാ ഇളവ് പ്രഖ്യാപിക്കുക. 22 ലക്ഷത്തോളം കർഷകർ സഹകരണ ബാങ്കിൽ നിന്നെടുത്തിട്ടുള്ള വായ്പയിൽ അമ്പതിനായിരം…

Read More

ഇനി നഗരത്തില്‍ എല്ലായിടത്തും സൌജന്യ വൈഫൈ.

ബെംഗളൂരു: പൊതു സ്ഥലങ്ങളിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി അവസാനഘട്ടത്തിലേക്ക്. ബെംഗളൂരുവിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ 140 ടവർ സ്ഥാപിക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നു. നഗരത്തിനുള്ളിൽ ടവറിനായി 60 ഇടത്ത് ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) സ്ഥലം അനുവദിച്ചിരുന്നു. ഓരോ ടവറിനും പ്രതിവർഷം 75000 രൂപ വാടകയും നിശ്ചയിച്ചു. മൂന്നു സ്വകാര്യ കമ്പനികൾ വൈ–ഫൈ നൽകാൻ സന്നദ്ധരായി രംഗത്തെത്തിയിട്ടുണ്ട്. ബിബിഎംപി അനുമതി കൂടി ലഭിച്ചാൽ പദ്ധതി ഒരു മാസത്തിനകം യാഥാർഥ്യമാകുമെന്നു മുൻ ഐടി മന്ത്രിയും ഇപ്പോഴത്തെ സാമൂഹികക്ഷേമ മന്ത്രിയുമായ പ്രിയങ്ക് ഖർഗെ പറഞ്ഞു. ബെംഗളൂരുവിനു…

Read More

അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ മറഡോണ കുഴഞ്ഞുവീണു

സെന്റ് പീറ്റേഴ്‌സബര്‍ഗ്: ഫിഫ ലോക കപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ദേഹാസ്വാസ്ഥ്യം. ചൊവ്വാഴ്ച രാത്രി നൈജീരിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ കുഴഞ്ഞുവീണത്. സന്തോഷം കൂടിയപ്പോള്‍ രക്തസമ്മര്‍ദ്ദം കൂടിയതാണ് കാരണം. ഉടന്‍തന്നെ വിദഗ്ദസംഘം അദ്ദേഹത്തിന് ചികിത്സ നല്‍കി. അര്‍ജന്റീനയുടെ മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ മറഡോണ വികാരഭരിതനായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നൈജീരിയയ്‌ക്കെതിരായി അര്‍ജന്റീന വിജയ ഗോള്‍ നേടിയതോടെ മറഡോണ തന്‍റെ ഇരിപ്പിടത്തില്‍നിന്ന് ചാടിയെഴുന്നേല്‍ക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് മറഡോണയ്ക്ക് ശാരീരിക ക്ഷീണമുണ്ടാക്കിയതെന്നാണ്…

Read More

സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്

ഇന്ത്യയില്‍ ഓരോ മണിക്കൂറിലും നാല് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായി ആഗോള സര്‍വ്വേ റിപ്പോര്‍ട്ട്‌. ലോകത്തില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് തോംസണ്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവുമധികം തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനിലും സിറിയയിലും പോലും സ്ത്രീകള്‍ ഇന്ത്യയിലേതിനേക്കാള്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. വലിയ തോതിലുള്ള അടിമപ്പണിയും ലൈംഗിക അക്രമങ്ങളും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2011ല്‍ ഇതേ സംഘടന നടത്തിയ സര്‍വ്വേയില്‍ അഫ്ഗാനിസ്ഥാനായിരുന്നു പട്ടികയില്‍ ഒന്നാമത്. ബലാത്സംഗവും…

Read More

ഫേസ്ബുക്ക്‌ സൗഹൃദം വിനയായി; നഷ്ടപ്പെട്ടത് 16.69 ലക്ഷം രൂപ

മംഗലാപുരം: ഫേസ്ബുക്കിലെ സൗഹൃദം വഴി മംഗലാപുരം അത്താവര സ്വദേശി രേഷ്മക്ക് നഷ്ടപ്പെട്ടത് 16.69 ലക്ഷം രൂപ. ഫേസ്ബുക്ക് സുഹൃത്ത് വിദേശത്തുനിന്നയച്ച സമ്മാനം ലഭിക്കാനായി വ്യാജ കസ്റ്റംസ് ഓഫീസർക്ക് നികുതിയായി നല്‍കിയ പണമാണ് നഷ്ടപ്പെട്ടത്. വിദേശിയെന്ന്‌ പരിചയപ്പെടുത്തി സമ്പന്ന കുടുംബാംഗമായ രേഷ്മയുടെ ഫേസ് ബുക്ക് അക്കൗണ്ടിലേക്ക് വന്ന സൗഹൃദാഭ്യർഥനയായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ജാക്ക് കാൾമാന്‍ എന്ന അക്കൗണ്ടില്‍ നിന്നും വന്ന അഭ്യർഥന രേഷ്മ സ്വീകരിച്ചു. അധികം വൈകാതെ ഇരുവര്‍ക്കുമിടയില്‍ വിശ്വസനീയമായ സൗഹൃദം ഇയാള്‍ സ്ഥാപിക്കുകയും ചെയ്തു. മെയ് ആദ്യവാരമാണ് 18 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനം…

Read More
Click Here to Follow Us