എറണാകുളത്തേക്ക് പോകുകയായിരുന്നു ട്രെയിനില്‍ കുഴഞ്ഞു വീണു മലയാളി മരിച്ചു.

ബെംഗളൂരു: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം പുത്തൻകുരിശിൽ താമസിക്കുന്ന കൊടിമേൽ ജയ്സൻ ജോർജ് ലോപ്പസ് (47) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ബംഗാർപേട്ട് റെയിൽവേ സ്റ്റേഷനു സമീപത്താണ് സംഭവം.

മകളുടെ ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശന കാര്യത്തിനായി ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിലെത്തി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കുഴഞ്ഞുവീണ ജയ്സനെ ബാംഗാർപേട്ടിലെ സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

മക്കളായ ജസ്‌നി, ജിസ്മ എന്നിവരും കൂടെയുണ്ടായിരുന്നു. കണ്ണൂർ പേരാവൂർ തൊണ്ടിയിൽ സ്വദേശിയായ ജയ്സൻ പുത്തൻകുരിശിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു പുത്തൻകുരിശ് ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ: കൊച്ചുറാണി (നഴ്സ്, കുവൈത്ത്).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts