ആത്മഹത്യ ചെയ്ത യുവാവിന്റെ തലയുമായി തീവണ്ടി ഓടിയത് 3 മണിക്കൂർ;110 കിലോമീറ്റർ അകലെയുള്ള മൃതദേഹം കണ്ടെത്തി സംസ്കരിച്ചു.

ബെംഗളൂരു : എഞ്ചിനിൽ നിന്ന് വ്യത്യാസമുള്ള ശബ്ദം കേട്ടപ്പോൾ ലോകോ പൈലറ്റ് സാങ്കേതിക വിദഗ്ദ രോട് അതൊന്നു പരിശോധിക്കാൻ ആവശ്യപ്പെട്ടു.ചിക്കമംഗളൂരിന് അടുത്തുള്ള ബിരൂർ സ്റ്റേഷനിലുളള റെയിൽവേ ടെക്നീഷ്യൻമാർ ഒന്ന് ഞെട്ടി. ഒരു യുവാവിന്റെ തല എഞ്ചിന്റെ താഴ്ഭാഗത്ത് ഉടക്കി നിൽക്കുന്നു. ഫോട്ടോ എടുത്ത് മറ്റ് സ്റ്റേഷനുകളിലേക്ക് അയച്ചു.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

റാണി ബെന്നൂർ സ്റ്റേഷന് സമീപം തലയില്ലാത്ത മൃതശരീരം ലഭിച്ചതായി റിപ്പോർട്ട് ലഭിച്ചു, രണ്ട് സ്റ്റേഷനുകൾക്കിടയിൽ ചിത്രങ്ങൾ പങ്കുവച്ചതിൽ നിന്നും മരിച്ച വ്യക്തിയെ തിരിച്ചറിയാനായി. മണിക്കൂറുകൾക്ക് ശേഷം യുവാവിന്റെ ബന്ധുക്കൾ റെയിൽവേ പോലീസുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങുകയും സംസ്കരിക്കുകയും ചെയ്തു.

ചല്ലഗരെയിൽ നിവാസിയായ കുമാര ബരസപ്പ തലവാർ (31) ആണ് തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.ദേശീയ പാതയിലുള്ള ഒരു ധാബയിൽ സഹപാചകക്കാരനായി ജോലി നോക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
[masterslider id="10"]

Related posts