പരാതി പറയാനെത്തിയ അമ്മയ്ക്കും മകള്‍ക്കും പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

ബെംഗളൂരു: പരാതിപറയാനെത്തിയ സ്ത്രീയെയും മകളെയും എഎസ്‌ഐയും മറ്റൊരു പൊലീസുകാരനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ബെംഗളരൂവിലെ കുമാരസ്വാമി ലേഔട്ട് സ്റ്റേഷനിലാണ് സംഭവം. അന്വേഷണവിധേയമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു.

കുടുംബവഴക്കുമായി ബന്ധപ്പെട്ടുള്ള പരാതി നല്‍കാനാണ് സരസ്വതിയും മകള്‍ രാകേശ്വരിയും കുമാരസ്വാമി ലേ ഔട്ട് പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതിയറിയിച്ചതോടെ എഎസ്‌ഐ രേണുകയ്യയും മറ്റൊരു സിവില്‍ പൊലീസ് ഓഫീസറും ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയും സ്റ്റേഷന് പുറത്തേയ്ക്ക് കഴുത്തില്‍ പിടിച്ച് തള്ളുകയുമായിരുന്നു.
ഇതിനുശേഷം സ്റ്റേഷനു പുറത്തെത്തിയ രേണുകയ്യ സരസ്വതിയെ വീണ്ടും കയ്യേറ്റം ചെയ്തു. പൊലീസ് സ്റ്റേഷനുള്ളിലുണ്ടായിരുന്നൊരാളാണ് സംഭവത്തിന്റെ ദശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ പുറത്തു വന്നതോടെ പൊലീസുകാര്‍ക്ക് എതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ബാംഗ്ലൂര്‍ സൗത്ത് ഡിസിപി അണ്ണാമലെ അന്വേഷണം നടത്തുകയും പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts