ഷവോമിയുടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു.

ബാംഗളൂരു:  ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമിയുടെ ജനപ്രിയ സ്മാർട്ട് ഫോണായ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. ബാംഗലൂരുവിലെ മൊബൈൽ കടയിലാണ് സംഭവം. ഫോൺ നന്നാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഈ മാസം 17നായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ കടയുടമയ്ക്ക് പൊള്ളലേറ്റു.

സിം കാർഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീർക്കുന്നതിനായാണ് അർജ്ജുൻ എന്ന യുവാവാണ് കടയിലെത്തിയത്. കടയുടമ ഫോൺ പരിശോധിക്കുന്നതിനിടെ പെട്ടെന്ന് ഫോൺ തീഗോളമായി മാറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

അതേസമയം സംഭവം ഷവോമി അന്വേഷിച്ചു വരികയാണ് കമ്പനി വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ പ്രാധാന്യം നൽക്കുന്നത്. ജൂണിൽ ഈ കടയിൽ നിന്നു തന്നെയാണ് അർജ്ജുൻ ഫോൺ എടുത്തത്.

https://youtu.be/7KrbomSF_WE

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts