കേരളത്തിലേക്ക് അഞ്ച് പുതിയ സർവീസുമായി കർണാടക ആര്‍ ടി സി.

ബെംഗളൂരു ∙ കർണാടക ആർടിസി കേരളത്തിലേക്ക് അഞ്ച് പുതിയ ബസ് സർവീസുകൾ ആരംഭിക്കുന്നു. കേരളവും കർണാടകയും തമ്മിലുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കിയതിനെ തുടർന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.

ബെംഗളൂരു-പത്തനംതിട്ട, കുന്താപുര-തിരുവനന്തപുരം, കുന്താപുര-കോട്ടയം, മണിപ്പാൽ-എറണാകുളം, കൊല്ലൂർ-ഗുരുവായൂർ സർവീസുകളാണ് പുതുതായി തുടങ്ങുന്നതെന്ന് കർണാടക ആർടിസി എംഡി എസ്.ആർ.ഉമാശങ്കർ പറഞ്ഞു. കരാർ പ്രകാരം 4314 കിലോമീറ്ററാണ് കർണാടക ആർടിസി കേരളത്തിലേക്ക് അധികമായി സർവീസ് നടത്തുക.

  ലാവെൽ റോഡിൽ യുവതിയുടെ ഐഫോൺ തട്ടിപ്പറിച്ച് കടന്നകളഞ്ഞ് ബൈക്കിലെത്തിയ സംഘം

ഉൽസവ സീസണുകളിൽ കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് 250 സ്പെഷൽ ബസുകൾ നടത്താനും അനുമതിയുണ്ട്. കേരള ആർടിസിക്ക് ഏഴ് റൂട്ടുകളിലായി 4420 കിലോമീറ്റർ കർണാടകയിലൂടെ സർവീസ് നടത്താനും അനുമതിയുണ്ടെന്ന് ഉമാശങ്കർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനകീയ പ്രതിഷേധത്തിന് വിജയം; ധാർവാഡ് ആകാശവാണി വാർത്താ വിഭാഗം ബെം​ഗളൂരുവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us