ഇ​​ന്ത്യ​​യു​​ടെ പ​​തി​​നാ​​ലാ​​മ​​ത് രാ​ഷ്‌​ട്ര​​പ​​തി​​യാ​​യി രാം​​നാ​​ഥ് കോ​​വി​​ന്ദ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേറ്റു

ന്യൂഡല്‍ഹി : ഇ​​ന്ത്യ​​യു​​ടെ പ​​തി​​നാ​​ലാ​​മ​​ത് രാ​ഷ്‌​ട്ര​​പ​​തി​​യാ​​യി രാം​​നാ​​ഥ് കോ​​വി​​ന്ദ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേറ്റു. പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ സെ​​ൻ​​ട്ര​​ൽ ഹാ​​ളി​​ൽ നട​​ന്ന ച​​ട​​ങ്ങി​​ൽ സു​​പ്രീം കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് ജെ.​​എ​​സ്. ഖെ​​ഹാ​​ർ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.

125 കോടി ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുൻഗാമികൾ കാണിച്ച വഴിലൂടെ മുന്നോട്ടു പോകും. ജനങ്ങൾക്ക് നന്ദിയെന്നും രാഷ്ട്രപതിയായി സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കു​​ശേ​​ഷം നടത്തിയ പ്രസംഗത്തിൽ രാംനാഥ് കോവിന്ദ് അറിയിച്ചു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

രാഷ്ട്രപതി സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജി, ഉ​​പ​​രാ​​ഷ്‌​ട്ര​പ​​തി ഹ​​മീ​​ദ് അ​​ൻ​​സാ​​രി, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ലോ​ക്സ​ഭാ സ്പീ​​ക്ക​​ർ സു​​മി​​ത്ര മ​​ഹാ​​ജ​​ൻ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, എംപിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിച്ചു.

പ്ര​​ണ​​ബ് മു​​ഖ​​ർ​​ജി​​യോ​​ടൊ​​പ്പം രാ​​ഷ്‌​ട്ര​​പ​​തിഭ​​വ​​നി​​ൽ​നി​​ന്ന് ഒരേ വാഹനത്തിലാണ് രാംനാഥ് കോവിന്ദ് പാ​​ർ​​ല​​മെ​​ന്‍റി​​ലെ​​ത്തിയത്. ഇരുവരെയും ഉ​​പ​​രാ​​ഷ്‌​ട്ര​പ​​തി, പ്ര​​ധാ​​ന​​മ​​ന്ത്രി, ലോ​ക്സ​ഭാ സ്പീ​​ക്ക​​ർ എന്നിവർ ചേർന്നു സ്വീകരിച്ചു. സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കു​​ശേ​​ഷം രാംനാഥ് കോവിന്ദിനു പ്ര​​ണ​​ബ് ക​​സേ​​ര മാ​​റി​​ക്കൊ​​ടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts