ഹൈക്കോടതി വിധി എതിര്; നഴ്സിംഗ് വിദ്യാർത്ഥികൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.

ബെംഗളൂരു:  നെഴ്സിംഗ് കോളേജുകൾക്ക് അഗീകാരം നൽകാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് (INC) അധികാരമില്ലെന്ന് കർണാടക ഹൈക്കോടതി. നഴ്സിംഗ് കോഴ്സുകൾ നടത്താൻ കർണാടക നഴ്സിംഗ് കൗൺസിലിന്റെയും സംസ്ഥാനത്തെ രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടേയും അംഗീകാരം മതിയെന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് കോടതി ശരിവച്ചത്.

സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല സമരം നടത്താൻ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു.
ഐ എൻ സി അംഗീകാരം ഇല്ലാത്ത കോഴ്സുകൾ  പഠിക്കുന്നവർക്ക്  മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യാനാകില്ലെന്നിരിക്കെ നടപടി ഭാവിയെ ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനും ഇത് തടസ്സമാകും.
സുപ്രീം കോടതിയുടെ നേരത്തെയുള്ള ഉത്തരവ്‌ കൂടി പരിഗണിച്ചാണ് വിധിയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി. കർണാടകയിലെ നഴ്സിംഗ് കോളേജുകൾക്ക് ഐ എൻ സി അംഗീകാരം വേണമെന്ന തരത്തിലുള്ള അവരുടെ വെബ്സൈറ്റുകളിലെ അറിയിപ്പ് നീക്കാൻ ഉത്തരവിട്ടു.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

https://bengaluruvartha.in/archives/6036

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts