ആർ.സി.ബിക്ക് വീണ്ടും ആരവം; ആ കുടുംബങ്ങളിൽ ഇന്നും വിങ്ങുന്ന മുറിവുകൾ മാത്രം

ബെംഗളൂരു : പുതിയ ഐ.പി.എൽ സീസൺ ക്രിക്കറ്റ് ആരാധകർക്കിടയിൽ ആവേശമുണർത്തുമ്പോൾ, ബംഗളൂരു നഗരത്തിന് അത് വേദനയേറിയ ഓർമ്മപ്പെടുത്തലാണ്. കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർ.സി.ബി) കിരീടനേട്ടത്തിന് പിന്നാലെയുണ്ടായ തിരക്കിലും ഭയചകിതമായ ഓട്ടത്തിലും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഈ സീസൺ പഴയ മുറിവുകൾ വീണ്ടും തുറക്കുന്നതിന് തുല്യമാണ്.

കഴിഞ്ഞ ജൂൺ 4-നായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആഘോഷങ്ങൾക്കിടെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് 11 പേർ മരിച്ചത്. ആർ.സി.ബിയുടെ കന്നി കിരീടനേട്ടം ആഘോഷിക്കാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളെ നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്.

ആറാത്ത വേദനയുമായി കുടുംബങ്ങൾ
ദുരന്തത്തിൽ തന്റെ ഏക മകൻ ഭൂമിക്കിനെ (21) നഷ്ടപ്പെട്ട ലക്ഷ്മൺ എച്ച് എന്ന പിതാവിന്റെ വാക്കുകൾ ഹൃദയഭേദകമാണ്. ഓരോ ദിവസവും ഞങ്ങൾ എങ്ങനെയാണ് തള്ളിനീക്കുന്നതെന്ന് പറയാൻ വാക്കുകളില്ല. ജീവിതം പൂർണ്ണമായും മാറിപ്പോയി. പ്രതീക്ഷകളൊന്നുമില്ലാതെ വെറുതെ ജീവിച്ചുപോകുന്നു എന്ന് മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്

തന്റെ 14 വയസ്സുകാരിയായ മകൾ ദിവ്യാൻഷിയെ നഷ്ടപ്പെട്ട അശ്വിനിയും ഇതേ വേദന പങ്കുവെക്കുന്നു. ക്രിക്കറ്റ് താരങ്ങളെ കാണണമെന്ന മകളുടെ ആഗ്രഹം സഫലീകരിക്കാനാണ് അശ്വിനി അവളെ കൊണ്ടുപോയത്. “ആ ഓർമ്മകൾ എന്നെ വേട്ടയാടുകയാണ്. എന്റെ ജീവിതം തകിടം മറിഞ്ഞു. ഈ വേദനയുമായി എനിക്ക് എന്നും കഴിയേണ്ടി വരുമെന്ന് അവർ പറഞ്ഞു.

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ
ദുരന്തത്തിന് പിന്നാലെ നിരവധി രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും സഹായവാഗ്ദാനങ്ങളുമായി എത്തിയിരുന്നെങ്കിലും, പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. കൗൺസിലിംഗ് നൽകുമെന്നും കോടതി നടപടികളിൽ സഹായിക്കുമെന്നുമുള്ള ഉറപ്പുകൾ ജലരേഖയായി മാറിയെന്ന് അശ്വിനി ചൂണ്ടിക്കാട്ടി. ഇത്തരം കപട വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.

  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ

യുവാക്കളോട് ഒരഭ്യർത്ഥന
കായിക വിനോദങ്ങളോടുള്ള അമിതമായ ആവേശം ദുരന്തങ്ങളിൽ കലാശിക്കരുതെന്നാണ് മകൻ മനോജിനെ നഷ്ടപ്പെട്ട ദേവരാജുവിന് പറയാനുള്ളത്.

“ഞങ്ങളുടെ മകൻ പോയി. ഇനി ഒന്നും പറയാനില്ല.”

“പക്ഷേ, യുവാക്കൾ കളിയോട് ഇത്തരത്തിൽ ഭ്രാന്തമായ ആവേശം കാണിക്കരുത്.”

“സുരക്ഷിതമായി വീട്ടിലിരുന്ന് ടെലിവിഷനിൽ കളി കാണുന്നതാണ് നല്ലത്,” അദ്ദേഹം ഓർമ്മിപ്പിച്ചു.

നഗരത്തിൽ വീണ്ടും ക്രിക്കറ്റ് ആരവങ്ങൾ ഉയരുമ്പോൾ, കഴിഞ്ഞ വർഷത്തെ ആ കറുത്ത ദിനത്തിന്റെ ഓർമ്മയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഈ കുടുംബങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി നിമിഷാ നായര്‍ക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us