മെട്രോ യാത്ര ഇനി ഫ്രീ? ആർസിബി ആരാധകർക്ക് ബിഎംആർസിഎല്ലിന്റെ വക വമ്പൻ സർപ്രൈസ്; നിബന്ധനകൾ ഇങ്ങനെ

ബെംഗളൂരു : വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് കളി കാണാൻ പോകുന്നവർക്ക് ആവേശകരമായ വാർത്ത. മത്സര ടിക്കറ്റുള്ളവർക്ക് മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള പദ്ധതിയുമായി ബി.എം.ആർ.സി.എല്ലും (BMRCL) ആർ.സി.ബി മാനേജ്‌മെന്റും രംഗത്തെത്തുന്നു. സ്റ്റേഡിയത്തിന് ചുറ്റുമുള്ള കടുത്ത ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും പരിഹരിക്കാനാണ് ഈ നീക്കം.

ടിക്കറ്റ് തന്നെ പാസ്സ്
പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ, ആരാധകർക്ക് അവരുടെ കളി ടിക്കറ്റിലെ ക്യുആർ കോഡ് (QR Code) ഉപയോഗിച്ച് മെട്രോ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ഗേറ്റുകൾ വഴി പ്രവേശിക്കാം. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള യാത്രയാണ് സൗജന്യമായി ലഭിക്കുക. ഡിജിറ്റൽ ടിക്കറ്റോ ഫിസിക്കൽ ടിക്കറ്റോ ഇതിനായി ഉപയോഗിക്കാം.

  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും

ഈ പദ്ധതി നടപ്പായാല്‍ സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ മെട്രോ ടിക്കറ്റിനായി കൗണ്ടറുകളിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാം. സ്വകാര്യ വാഹനങ്ങൾ കുറച്ച് ആളുകളെ മെട്രോയിലേക്ക് ആകർഷിക്കുന്നതിലൂടെ റോഡിലെ തിരക്ക് കുറയ്ക്കാം. രാത്രി വൈകി കളി കഴിയുന്നതിനാൽ മെട്രോ, ബി.എം.ടി.സി ബസ് സർവീസുകൾ കൂടുതൽ സമയം ലഭ്യമാക്കും തുടങ്ങിയ ലക്ഷ്യങ്ങൾ നടപ്പിലാകും

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

സുരക്ഷയ്ക്ക് മുൻഗണന
കഴിഞ്ഞ വർഷം ആർ.സി.ബിയുടെ കിരീടാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സാഹചര്യത്തിൽ, കടുത്ത സുരക്ഷാ നിബന്ധനകളോടെയാണ് ഇത്തവണ മത്സരങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. സ്പോൺസർഷിപ്പ് സംബന്ധിച്ച ചർച്ചകൾ പൂർത്തിയായാൽ മാർച്ച് 28-ന് തുടങ്ങുന്ന ഐപിഎൽ സീസണിൽ ഈ സൗകര്യം ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു
[masterslider id="10"]

Related posts