എക്സ്പ്രസ്സ് വേയിലെയിലെ നിരോധിത വാഹനങ്ങൾ പിടിക്കാൻ പരിശോധന കർശനമാക്കി പോലീസ് 

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ പ്രധാന പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പിലാക്കാൻ ട്രാഫിക് പോലീസ്. നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യദിനമായ ഇന്നലെ നഗര അതിർത്തിയായ കുമ്പൽഗോഡിൽ ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വിലക്കുള്ള വാഹനങ്ങളെ സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിട്ടത്. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ, മൈസൂരു റിങ് റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിലും മുന്നറിയിപ്പു ബോർഡുകളുമായി ട്രാഫിക് പോലീസ് പരിശോധന ഊർജിതമാക്കി. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ…

Read More

പ്രതിയെ പിടികൂടാൻ കേരളത്തിലേക്ക് പോയ കർണാടക പോലീസ് കേരള പോലീസിന്റെ പിടിയിൽ 

ബെംഗളൂരു : തട്ടിപ്പുകേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ കൊച്ചിയിലെത്തിയ കർണാടക പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് കളമശ്ശേരി പോലീസ് തടഞ്ഞതും സ്റ്റേഷനിലേക്ക് എത്തിച്ചതും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇവർ കർണാടക സൈബർ പോലീസ് സംഘമാണെന്നാണ് സൂചന. ബെംഗളൂരുവിലെ ഓൺലൈൻ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്ന് ഇവർ പ്രതിയെ പിടികൂടി. എന്നാൽ പ്രതിയുടെ എ.ടി.എം. കാർഡ് ഉപയോഗിച്ച് കർണാടക പോലീസ് പണമെടുത്തതായി പ്രതിയുടെ സുഹൃത്തുക്കൾ സിറ്റി പോലീസ് കമ്മിഷണർക്ക് വിവരം നൽകി. ഇതിൽ സംശയം…

Read More

‘ദേവസ്വം മന്ത്രി ഇനി മിത്തിസം മന്ത്രി, ഭണ്ഡാരത്തിലെ പണം മിത്തുമണി’; സലിം കുമാർ 

കൊച്ചി: സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് വിവാദത്തിൽ കടുത്ത പരിഹാസവുമായി നടൻ സലിം കുമാർ. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാർ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ചിത്രവും കുറിപ്പിനൊപ്പം സലിം കുമാർ പങ്കുവച്ചു.‌ ഷംസീർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എൻഎസ്എസ് വിശ്വാസ സംരക്ഷണദിനമായി ആചരിച്ചിരുന്നു. ഷംസീറിനു തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി…

Read More

10 വര്‍ഷങ്ങള്‍ക്ക് ശേഷം വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു

കൊച്ചി: നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം വാണി വിശ്വനാഥ് വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു. ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലൂടെയാണ് വാണി തിരികെയെത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മിക്കുന്നത്. സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയും സൈജുകുറുപ്പും ലാലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മം ലാല്‍ നിര്‍വ്വഹിച്ചു.ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. മാമന്നന്‍ ചിത്രത്തില്‍ വേഷമിട്ട…

Read More

നിരവധി തവണ പീഡിപ്പിച്ചു, സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മൂന്നു പേർ അറസ്റ്റിൽ 

ബെംഗളൂരു: സ്വകാര്യ സ്‌കൂളിലെ ഡാൻസ് മാസ്റ്ററും രണ്ട് സുഹൃത്തുക്കളും ചേർന്ന് മുൻ കാമുകിയെ നിരവധി തവണ ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞയാഴ്ച 23 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊടിഗെഹള്ളി പോലീസ് 28-29 വയസുള്ള ആൻഡി ജോർജ്, സന്തോഷ്, ശശി എന്നിവരെ അറസ്റ്റ് ചെയ്തു. ജോർജ്ജ് വിദ്യാരണ്യപുര നിവാസിയും മറ്റു രണ്ടുപേർ സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരുമാണ്. ജോലിയില്ലാത്ത യുവതി വടക്കുകിഴക്കൻ ബെംഗളൂരുവിൽ മാതാപിതാക്കളോടൊപ്പമാണ് താമസം . മൂന്ന് വർഷം മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് യുവതിയും ജോർജും സുഹൃത്തുക്കളായത്. താമസിയാതെ അവർ പ്രണയത്തിലായി.…

Read More

വീണ്ടും ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു

ബെംഗളൂരു: : ധർമ്മരായ നഗരത്തിൽ ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു. ഹരീഷ് എന്ന യുവാവിന്റേതാണ് ബൈക്ക്. ഒരു സ്വകാര്യ കമ്പനിയുടെ ഇലക്ട്രിക് ബൈക്കാണിത്, ഇന്ന് രാവിലെ ഹരീഷ് ബൈക്ക് ഓടിക്കുന്നതിനിടെ ബാറ്ററിയിൽ പെട്ടന്ന് പുക പ്രത്യക്ഷപ്പെട്ടു. തുടർന്ന് ബൈക്കിലെ ഇലക്‌ട്രിക് ബാറ്ററി ഊരിമാറ്റി തീ അണയ്ക്കുവാൻ ശ്രമിച്ചെങ്കിലും നിമിഷനേരം കൊണ്ട് ബൈക്കിന്റെ ബാറ്ററി കത്തിനശിച്ചു. ഇതേത്തുടർന്ന് ഇരുചക്രവാഹനവും കത്തിനശിച്ചു. ഭാഗ്യവശാൽ ജീവഹാനി സംഭവിച്ചില്ല. ഒരു വർഷം മുമ്പ് ഹരീഷ് കോലാറിലെ ആർടിഒ ഓഫീസിന് സമീപത്തെ സ്വകാര്യ കമ്പനിയിൽ നിന്ന് 1.10 ലക്ഷം രൂപയാണ് ഈ ഇലക്ട്രോണിക്…

Read More

അഡ്മിഷൻ നിഷേധിച്ചു; ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരുക്കേൽപ്പിച്ച് യുവാവ്

തിരുവനന്തപുരം: ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു. ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. കാഞ്ഞിരംപാറയിൽ ആണ് സംഭവം. ഇലിപ്പോട് സ്വദേശി സന്തോഷ് എന്ന് വിളിക്കുന്ന ശശിയാണ് ആക്രമണം നടത്തിയത്. സന്ധോഷിന് ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ശിവാജിനഗറിൽ നാല് നില കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്ക് തകർന്ന് രണ്ട് പേർ മരിച്ചു

ബെംഗളൂരു: ശിവാജിനഗർ ബസ് സ്റ്റാൻഡിന് അടുത്തുള്ള നാല് നില കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്ക് തകർന്ന് ഫാസ്റ്റ് ഫുഡ് കടയുടമയും ഉപഭോക്താവും മരിച്ചു. ശിവാജി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി വൈകിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ മരിച്ചു, മറ്റ് രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരാൾ അരുൾ (40) , മറ്റേയാളുടെ തിരിച്ചറിയൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. നാല് നിലകളുള്ള കെട്ടിടത്തിന് മുകളിൽ ഒരു വാട്ടർ ഉണ്ടായിരുന്ന ടാങ്ക് ഇതേ കെട്ടിടത്തിന് താഴെ ഉണ്ടായിരുന്ന ഉന്തു വണ്ടിയിൽ…

Read More

മൊബൈൽ ഫോൺ ചാർജറിൽ നിന്നും ഷോക്കേറ്റ് എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു 

ബെംഗളൂരു: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കാർവാറിലെ കെ.വി.സന്തോഷിന്റെയും സജ്‌നയുടെയും മകൾ സാനിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യാതെ കിടക്കുകയായിരുന്നു. കുഞ്ഞ് ചാർജർ വായിലിട്ടാണ് ഷോക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും; ഏരിയ ലിസ്റ്റ് പരിശോധിക്കുക

ബെംഗളൂരു: നഗരത്തിലെ പല പ്രദേശങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും. കർണാടക തലസ്ഥാനത്തെ വൈദ്യുതി ദാതാക്കളായ ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയും (ബെസ്‌കോം) കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിറ്റിസിഎൽ) നിരവധി അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന ബംഗളുരുവിലെ പല പ്രദേശങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങുന്നു. ഇതിൽ ഭൂരിഭാഗവും രാവിലെ 10 മണിക്ക് വൈകുന്നേരം 5 മുതൽ നടക്കുന്നതിനാൽ ഏഴു മണിക്കൂർ വൈദ്യുതി മുടങ്ങുക.   പവർകട്ട് ബാധിത പ്രദേശങ്ങൾ: . , ഒരു തരത്തിൽ, മദേനഹള്ളി, ബുക്കപട്ടണ, രംഗനാഥപുര, നിമ്പേമരദള്ളി, എസ് രംഗനഹള്ളി, ഹുയിൽഡോർ,…

Read More
Click Here to Follow Us