10 വര്‍ഷങ്ങള്‍ക്ക് ശേഷം വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു

കൊച്ചി: നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം വാണി വിശ്വനാഥ് വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു.

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലൂടെയാണ് വാണി തിരികെയെത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മിക്കുന്നത്.

സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയും സൈജുകുറുപ്പും ലാലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മം ലാല്‍ നിര്‍വ്വഹിച്ചു.ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. മാമന്നന്‍ ചിത്രത്തില്‍ വേഷമിട്ട രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക.

പ്രമുഖ ഡബ്ബിംഗ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ടി ജി രവി,രാജേഷ് ശര്‍മ,ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഫാമിലി ഡ്രാമയാണ് ചിത്രമെന്ന് സംവിധായകന്‍ ജോ ജോര്‍ജ് പറഞ്ഞു.

സംവിധായകന്‍ സാഗര്‍ തന്നയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.അതേസമയം 2002ല്‍ പുറത്തിറങ്ങിയ ജനം ആയിരുന്നു വാണിവിശ്വനാഥിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയചിത്രം.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

2020ല്‍ പുറത്തിറങ്ങിയ ഒരേയ് ബുജ്ജിഗ എന്ന തെലുങ്ക് ചിത്രമാണ് വാണി വിശ്വനാഥിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയചിത്രം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts