ശിവാജിനഗറിൽ നാല് നില കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്ക് തകർന്ന് രണ്ട് പേർ മരിച്ചു

ബെംഗളൂരു: ശിവാജിനഗർ ബസ് സ്റ്റാൻഡിന് അടുത്തുള്ള നാല് നില കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്ക് തകർന്ന് ഫാസ്റ്റ് ഫുഡ് കടയുടമയും ഉപഭോക്താവും മരിച്ചു.

ശിവാജി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി വൈകിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ മരിച്ചു, മറ്റ് രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ചവരിൽ ഒരാൾ അരുൾ (40) , മറ്റേയാളുടെ തിരിച്ചറിയൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. നാല് നിലകളുള്ള കെട്ടിടത്തിന് മുകളിൽ ഒരു വാട്ടർ ഉണ്ടായിരുന്ന ടാങ്ക് ഇതേ കെട്ടിടത്തിന് താഴെ ഉണ്ടായിരുന്ന ഉന്തു വണ്ടിയിൽ ഫാസ്റ്റ് ഫുഡ് കടയുണ്ടായിരുന്നു.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

നിരന്തരം ടാങ്കിൽ വെള്ളം നിറഞ്ഞ് കെട്ടിടത്തിന്റെ ദുർബലമായിരുന്നു ഭിത്തി. ഇതെത്തുടർന്ന് മതിലിനൊപ്പം ടാങ്കും നിലംപൊത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കടയുടമയും ഒരു ഉപഭോക്താവും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മറ്റ് രണ്ട് ഉപഭോക്താക്കൾ ഗുരുതരമായി പരിക്കേറ്റ് നഗരത്തിലെ ബൗറിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. ശിവാജിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

കെട്ടിടത്തിന് മുകളിലുള്ള ഓവർ ടാങ്ക് നിർമാണം അശാസ്ത്രീയമാണെന്നാണ് സൂചന. കുറ്റക്കാർക്കെതിരെ കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts