സ്ത്രീകൾക്ക് പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദമായ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അവസ്ഥയ്ക്ക് ലോകത്ത് ഇതാദ്യമായി ഗുളിക കണ്ടെത്തി. പുതിയ മരുന്നിന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. മൂന്ന് ദിവസങ്ങളിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ ലക്ഷണങ്ങൾ ലഘൂകരിക്കാൻ ഈ ഗുളികയ്ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻപ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ചികിത്സയ്ക്ക് ഐവി കുത്തിവയ്പ്പുകളാണ് നൽകിയിരുന്നത്. പുതിയ ഗുളികകൾ ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. സങ്കടം, ജിവിതക്കുറവ്, ആത്മഹത്യ ചിന്ത, മേധാശക്തിക്ക് തകരാർ എന്നിവയെല്ലാം പ്രസവാനന്തര വിഷാദത്തിൻറെ ലക്ഷണങ്ങളാണ്. ഇതുമൂലം ഉണ്ടാകുന്ന ജീവനുതന്നെ ഹാനികരമായ…
Read MoreDay: 17 August 2023
അഞ്ചുദിവസം പ്രായമായ കുഞ്ഞിന് നിർദേശിച്ചതിന് പുറമേ അധിക വാക്സിൻ നൽകി; നേഴ്സിന് സസ്പെൻഷൻ
പാലക്കാട്: അഞ്ചുദിവസം പ്രായമായ കുഞ്ഞിന് നിർദ്ദേശിച്ചതിന് പുറമേ വാക്സിൻ നൽകിയ സംഭവത്തിൽ വാക്സിനെടുത്ത നഴ്സിന് സസ്പെൻഷൻ. പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെയാണ് നടപടി. ആരോഗ്യ വകുപ്പ് ഡയറക്ടറുടേതാണ് ഉത്തരവ്. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് ആശുപത്രിയിലെ നഴ്സ് കുറിപ്പില്ലാത്ത വാക്സിൻ നൽകിയത്. കടുത്ത പനിയെ തുടർന്ന് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബിസിജി കുത്തിവെപ്പ് മാത്രം എടുക്കുന്നതിനാണ് കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ നഴ്സ് അധികമായി മറ്റ് മൂന്ന് കുത്തിവെപ്പും തുള്ളിമരുന്നും…
Read Moreപ്രിയപ്പെട്ട അധ്യാപികയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി കുരുന്നുകൾ
ബെംഗളൂരു: 9 വർഷം സർക്കാർ സ്കൂളിൽ സേവനമനുഷ്ഠിച്ച് മറ്റൊരു സ്കൂളിലേക്ക് മാറ്റപ്പെട്ട അധ്യാപികയ്ക്ക് കുട്ടികൾ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. ജില്ലയിലെ അഫസൽപൂർ താലൂക്കിലെ ചാവ്ദാപൂർ മോഡൽ പ്രൈമറി സ്കൂളിലാണ് ഇത്തരമൊരു അപൂർവ സംഭവം ഉണ്ടായത്. ഭാരതീയ സംസ്കാരത്തിൽ ഗുരുവിന് ഉയർന്ന സ്ഥാനമാണ് ഉള്ളത്. അധ്യാപകർ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്, അവരുടെ വിദ്യാഭ്യാസത്തിനായി അധ്യാപകർ കഠിനാധ്വാനം ചെയ്യുകായും ചെയ്യുന്നു. അതിനിടയിൽ പല വിദ്യാലയങ്ങളിലെയും ഗുരുവും ശിഷ്യരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു. 2014ൽ ടിജിടി (പിസിഎം) ഗ്രേഡ്-2 അധ്യാപികയായി യാദ്രമി ഗ്രാമത്തിൽ നിന്ന് ചവദാപൂർ…
Read Moreഐഫോൺ 14, 14 പ്രോ മോഡലുകൾക്കെതിരെ പരാതിയുമായി ഉപയോക്താക്കൾ!!
ഐഫോണിന്റെ 14, 14 പ്രോ മോഡലുകൾക്കെതിരെ ഉപയോക്താക്കൾ പരാതി ഉന്നയിക്കുന്നതായി റിപ്പോർട്ട്. മോഡലുകൾ വാങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ബാറ്ററി ലൈഫ് കുറയുന്നതായി ചില ഉപയോക്താക്കൾ പരാതി ഉന്നയിക്കുന്നതായി ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോണുകളുടെ ബാറ്ററി ലൈഫ് 90 ശതമാനമോ 80 ശതമാനമോ ആയി കുറഞ്ഞുവെന്ന് ചിലർ അവകാശപ്പെടുന്നു. നിരവധി ഉപയോക്താക്കൾ ഈ മോഡലുകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനവുമായി രംഗത്തെത്തുന്നുണ്ട്. ആപ്പിൾ ട്രാക്കിലെ സാം കോൾ, വാൾ സ്ട്രീറ്റ് ജേർണൽ സീനിയർ ടെക് കോളമിസ്റ്റ് ജോവാന സ്റ്റേൺ എന്നിവരുൾപ്പെടെയുള്ള പ്രമുഖരായ ടെക്ക് വിദഗ്ധരും…
Read Moreആളുകളെ നഗ്നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ നൽകാമെന്ന് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ മൂന്നുപേർ അറസ്റ്റിൽ
ഭുവനേശ്വർ: ആളുകളെ നഗ്നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 72 കാരന്റെ പക്കൽനിന്ന് ഒമ്പതുലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സന്ത്രഗച്ചിയിലെ പാർത്ഥ സിംഗ് റേ (46), നോർത്ത് 24 പർഗാനാസിലെ മൊലയ സർക്കാർ (32), കൊൽക്കത്ത സ്വദേശി സുദീപ്ത സിൻഹ റോയ് (38) എന്നിവരെയാണ് നയപള്ളി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. അവിനാഷ് കുമാർ ശുക്ലയെന്ന കാൺപൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്. കാൺപൂരിലെ തന്റെ സുഹൃത്ത് വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് പരാതിക്കാരനായ അവിനാഷ് കുമാർ…
Read Moreപ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം; മുത്തശ്ശിയേയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ പ്രതിയും സുഹൃത്തും അറസ്റ്റിൽ
ചെന്നൈ: മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. ഗുണശീലന്റെ പ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം കാരണമാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. മധുര എല്ലിസ് നഗറിലാണ് സംഭവം. എ. മഹിഴമ്മാൾ (58) എം. അലഗു പ്രിയ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലിസ് നഗറിലെ ബോഡി ലൈനിലുള്ള എ.മണികണ്ഠന്റെ വീട്ടിലാണ് ഗുണശീലൻ പഠനത്തിനിടെ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തന്റെ കോളേജിലെ യുവതിയുമായി ഇതിനിടെ യുവാവ് പ്രണയത്തിലായി. ബന്ധം വീട്ടുകാർ അറിഞ്ഞപ്പോൾ മുത്തശ്ശിയും അമ്മായിയും എതിർക്കുകയും…
Read Moreഹണിട്രാപ്പിലൂടെ അറുപതുകാരനില്‍ നിന്നും 82 ലക്ഷം തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു: ഹണിട്രാപ്പില്‍ കുടുക്കി അറുപതുകാരനില്‍ നിന്നും 82 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. റീന അന്നമ്മ(40), സ്നേഹ(30), സ്നേഹയുടെ ഭര്‍ത്താവ് ലോകേഷ്(26) എന്നിവരാണ് പിടിയിലായത്. ബെംഗളുരു സ്വദേശിയായ മുൻ സര്‍ക്കാര്‍ ജീവനക്കാരനെയാണ് മൂവര്‍ സംഘം ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയത്. കുടുതല്‍ പണം ആവശ്യപ്പെട്ട് സംഘം ഭീഷണി തുടര്‍ന്നതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരൻ റീന അന്നമ്മയെ പരിചയപ്പെടുന്നത്. അന്നമ്മയ്ക്ക് പണത്തിന് ആവശ്യമുണ്ടെന്നും സഹായിക്കണമെന്നും സുഹൃത്ത് അറിയിച്ചു. തുടര്‍ന്ന് റീന വന്നു കണ്ടു.…
Read Moreറെയിൽ പാളത്തിൽ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ കഷണങ്ങളും; അട്ടിമറി സംശയം
കാസർകോട്: ക്ലോസറ്റ് പാളത്തിൽ കല്ലും പൊട്ടിയ കഷണങ്ങളും വച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്ന പാലത്തിൽ ചെമ്പരിക്ക തുരങ്കത്തിനടുത്താണ് സംഭവം. കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് പാലത്തിൽ ക്ലോസറ്റും കല്ലും മറ്റും വച്ചതായി ആദ്യം കണ്ടത്. ട്രെയിൻ പോകുന്നതിനിടെ എന്തോ തട്ടിയതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കാസർകോട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ആർപിഎഫും റെയിൽ പോലീസും ലോക്കൽ പോലീസും പരിശോധന നടത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊട്ടിയ ക്ലോസറ്റിന്റെ ഭാഗങ്ങളും ചെങ്കല്ലും…
Read Moreകെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് വിവാഹിതനായി
കോഴിക്കോട്: കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റും നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ.എം അഭിജിത് വിവാഹിതനായി. കോഴിക്കോട് മണ്ണൂർ ശ്രീപുരിയില്‍ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകള്‍ നജ്മിയാണ് വധു. ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയന്‍സ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. കോളജ് കാലത്തുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. രമേശ് ചെന്നിത്തല, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Read Moreചന്ദ്രനോടടുത്ത് ചന്ദ്രയാൻ 3
ചന്ദ്രയാൻ-3 ദൗത്യത്തിലെ നിർണായക ഘട്ടമായ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും തമ്മിൽ വേർപെടുന്ന നിർണായകഘട്ടം വിജയകരം. 33 ദിവസത്തിനുശേഷമാണ് ലാൻഡിങ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപ്പെട്ടത്. വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നുപേരുള്ള റോവറും അടങ്ങുന്നതാണ് ലാൻഡർ മൊഡ്യൂൾ. ഇരു മൊഡ്യൂളുകളും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രത്യേകമായി സഞ്ചരിക്കും. ലാൻഡർ മൊഡ്യൂളിന്റെ ഡീ-ബൂസ്റ്റിങ് (വേഗത കുറക്കുന്ന പ്രക്രിയ) നാളെ നാലു മണിക്ക് നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഡീബൂസ്റ്റിങ്ങിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തും. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും…
Read More