വയനാട് : കരുനാഗപ്പള്ളിയിൽ വയനാട് സ്വദേശി ട്രെയിൻ തട്ടി മരിച്ചു. പനമരം നീരട്ടാടി സ്വദേശി ചേലാംമ്പ്ര വീട്ടില്‍ മുസ്തഫയുടെ മകന്‍ ഷനൂബ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 30 ഓടെ ജോലി കഴിഞ്ഞ് താമസ്ഥലത്ത് പോകുന്ന വഴി റെയില്‍വെ മുറിച്ചുകിടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കരുനാഗപ്പളളി ബേക്കറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷനൂബ്. ഭാര്യ: ഷിംന മകള്‍ : ഫാത്തിമ.
Read MoreMonth: July 2023
സൗജന്യ യാത്ര അനുവദിക്കാൻ ഐഡി ചോദിച്ച് ബിഎംടിസി ബസ് കണ്ടക്ടർ തർക്കിച്ച് യുവതി
ബംഗളൂരു: ശക്തി പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ബിഎംടിസി ബസ് കണ്ടക്ടറുമായി സ്ത്രീ യാത്രക്കാരി തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഐഡി പ്രൂഫ് ആവശ്യപ്പെട്ടപ്പോൾ ആദ്യം നൽകാത്തതിനെ തുടർന്നാണ് യുവതിയും കണ്ടക്ടറും തമ്മിൽ തർക്കം തുടങ്ങിയത്. കർണാടക റസിഡൻഷ്യൽ അഡ്രസ് ഇല്ലാത്ത യുവതി ഫോണിൽ നിന്ന് ആധാർ കാർഡ് ചിത്രമാണ് കാണിച്ചത്. കർണ്ണാടകയിൽ ജോലി ചെയ്യുന്ന കേന്ദ്രസർക്കാർ ജീവനക്കാരനാണെന്ന് പറഞ്ഞ് യുവതി കണ്ടക്ടറുമായി വഴക്കിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്റെ കേന്ദ്ര ഗവൺമെന്റ് ഐഡി കാർഡിൽ താമസ വിലാസമുണ്ട്. കർണാടകയുടേതാണ് വിലാസം. ഈ വ്യവസ്ഥ എനിക്ക്…
Read Moreബിബിഎംപി 500 കോടി രൂപയുടെ അഴിമതി നടത്തിയതായി ആരോപണം
ബെംഗളൂരു: ബിബിഎംപിയുടെ ഖരമാലിന്യ സംസ്‌കരണ വകുപ്പിൽ 500 കോടി രൂപയുടെ അഴിമതി നടന്നതായി ആം ആദ്മി പാർട്ടി ആരോപിച്ചു. ബിബിഎംപി 32,000 പൗരകർമ്മികൾക്ക് പ്രൊവിഡന്റ് ഫണ്ടും, എംപ്ലോയി സ്റ്റേറ്റ് ഇൻഷുറൻസും അനുവദിച്ചെങ്കിലും കരാറുകാർ തൊഴിലാളികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചില്ലെന്ന് പാർട്ടി പറഞ്ഞു. 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പരാമർശിച്ച് തൊഴിലാളികളുടെ ചെലവിൽ കരാറുകാർ സമ്പന്നരായെന്ന് എഎപി സംസ്ഥാന പ്രസിഡന്റ് മുക്യമന്ത്രി ചന്ദ്രു വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർആർ നഗർ എന്ന ഒരു സോണിൽ മാത്രം 18,636 പൗരകർമ്മികളെ എൻറോൾ ചെയ്തതായി ബിബിഎംപി അവകാശപ്പെട്ടതിൽ അദ്ദേഹം…
Read More15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ വിറ്റ ദമ്പതികള്‍ അറസ്റ്റിൽ
കൊല്ലം: കുഴത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലുടെ വിറ്റ ദമ്പതികള്‍ പിടിയില്‍. കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു കുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യം സ്വീറ്റി പകര്‍ത്തുകയായിരുന്നു. പണം നല്‍കുന്നവര്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ ദൃശ്യം നല്‍കിയെന്നും പോലീസ് വ്യക്തമാക്കി. 1,500 രൂപ വരെ ഈടാക്കിയാണ് ഇവര്‍ പീഡന ദൃശ്യങ്ങള്‍ വിറ്റിരുന്നത്. ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ വാങ്ങിയവരെ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreആലുവയിൽ അഞ്ചു വയസുകാരിയുടെ കൊലപാതകം ലൈംഗികാതിക്രമത്തിന് ശേഷമെന്ന് റിപ്പോർട്ട്
കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്നാണ് സൂചന. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ടാണ് ബിഹാർ ദമ്പതിമാരുടെ മകളായ അഞ്ചുവയസ്സുകാരിയെ അഷ്ഫാഖ് അസ്ലം എന്ന ബിഹാർ സ്വദേശി തട്ടിക്കൊണ്ടുപോയത്. ആലുവ മാർക്കറ്റിന് സമീപമെത്തിയ ഇയാൾ മാർക്കറ്റിന് പിറകിലേക്ക് കുട്ടിയുമായി നടന്നാണ് എത്തിയത്. ഇയാളെയും കുട്ടിയെയും കണ്ട് ചിലർ കാര്യംതിരക്കിയെങ്കിലും തന്റെ കുഞ്ഞാണെന്നായിരുന്നു പ്രതിയുടെ മറുപടി. മദ്യപിക്കാൻ പോവണമെന്ന് പറഞ്ഞു. തുടർന്ന് മാർക്കറ്റിന് പിറകിലെ കാടുമൂടിയ ഒറ്റപ്പെട്ട…
Read Moreപടക്ക കടയിലെ തീ പിടിത്തം ;മരണ സംഖ്യ ഉയരാൻ സാധ്യത
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്കക്കടയിലാണ് അപകടം. പരിക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ മൂന്നിലധികം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമം മണിക്കൂറുകളോളം തുടർന്നു.
Read Moreസഹപാഠിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിൽ മൂന്നു പെൺകുട്ടികൾക്കും ജാമ്യം
ബെംഗളൂരു: ഉഡുപ്പിയിലെ കോളേജ് ശൗചാലയത്തിൽ മൊബൈൽ ക്യാമറയിൽ വെച്ച് സഹപാഠിയുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിൽ മൂന്ന് പഠനങ്ങൾക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉഡുപ്പി നേത്രജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലയ്‌ഡ് ഹെൽത്ത് സയൻസിലെ വിദ്യാർത്ഥികളായ അലീമ, അൽഫിയ, ഷബ്‌നാസ് എന്നിവർക്കാണ് ഉഡുപ്പി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സത്യം പ്രകാശ് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൂന്നുപേരും വക്കീലിനൊപ്പം കോടതിയിലെത്തിയത്. ഓരോരുത്തർക്കും 20,000 രൂപവീതം ബോണ്ടിൻമേലാണ് ജാമ്യം. കോടതി പരിധിക്കുള്ളിൽ ഉണ്ടാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഒത്തുതീർപ്പാക്കണമെന്നും ഇത്…
Read Moreഎം.എൽ.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; കോടതി മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് അയച്ചു
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അദ്ദേഹത്തിന് കോടതി നോട്ടീസ് അറിയിച്ചു . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പ്രചാരത്തിൽ കോൺഗ്രസ് അഞ്ചിന വാ ഗ്ദാനങ്ങൾ നൽകിയിരുന്നു. കൈക്കൂലി വാഗ്ദാനം ചെയുന്നത് പോലെയാണ് ഇതെന്നും തെരഞ്ഞടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നത് ജനപ്രാതിനിധ്യനിയമത്തിൻ്റെ ലംഘനമാനെന്നും ചൂണ്ടിക്കാട്ടിയാണ് കെ .എം. ശങ്കർ എന്നയാൾ ഹൈകോടതിയിൽ ഹർജി നൽകിയത്. സിദ്ധരാമയ്യയെ എം.എൽ.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കേസിൽ തൻറെ നിലപാട് വിശദീകരികണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യക്ക് കോടതി നോട്ടീസ് അയച്ചത്.
Read Moreഅഞ്ച് വയസുകാരിയെ കൊന്നത് അസ്ഫാക് തന്നെ: കുറ്റസമ്മതം നടത്തി പ്രതി
ആലുവ: ചാന്ദ്നി കൊലക്കേസിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചു. എസ്പി. ഇത് കൂടി വായിക്കുക: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ; കുട്ടിയെ കണ്ടെത്താൻ കഴിയാതെ പോലീസ് https://bengaluruvartha.in/2023/07/29/kerala/133761/ കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇത് കൂടി വായിക്കുക: കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കിട്ട് മൂടിയ നിലയിൽ കണ്ടെത്തി https://bengaluruvartha.in/2023/07/29/kerala/133783/ കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി പറഞ്ഞ കഥകൾ അന്വേഷിക്കുമെന്നും കൊലയിൽ…
Read Moreറാപ്പിഡോ ഡ്രൈവറിൽ നിന്ന് 4,000 രൂപയുമായി ഉപഭോക്താവ് മുങ്ങി: പരാതിയുമായി റാപ്പിഡോ ഡ്രൈവർ
ബെംഗളൂരു : റാപ്പിഡോ ഉൾപ്പെടെയുള്ള വിവിധ ടാക്സി കമ്പനികൾക്കെതിരെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ചെയ്യുന്ന അനീതികളെ കുറിച്ച് ഉപഭോക്താക്കൾ പരാതിപ്പെടുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ റാപ്പിഡോയെ കബളിപ്പിച്ച് ഉപഭോക്താവ് രക്ഷപ്പെട്ട സംഭവമാണ് ഇപ്പോൾ നഗരത്തിൽ നടന്നത്. റാപ്പിഡോ ടാക്സി ബുക്ക് ചെയ്ത ഉപഭോക്താവ് 4000 രൂപ വാങ്ങുകയും ഓൺലൈനിൽ പണം തിരികെ നിക്ഷേപിച്ചതായി വ്യാജ സന്ദേശം അയച്ച് കബളിപ്പിച്ചതായി റാപ്പിഡോ ഡ്രൈവർ മണികണ്ഠ മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന് പുറമെ ബാംഗ്ലൂർ സിറ്റി പോലീസിന്റെ ട്വിറ്റർ അക്കൗണ്ടും തന്റെ…
Read More