ബെംഗളൂരു : കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് 02 .07 .2023 വൈകിട്ട് നാലുമണിക്ക് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ടി.ജെ.തോമസ് അധ്യക്ഷത വഹിച്ചു , തുടർന്നു നടന്ന യോഗത്തിൽ 2023 -2024 വര്‍ഷത്തെ ഭരണ സമിതിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – അഡ്വ. പ്രമോദ് വരപ്രത്ത് സെക്രട്ടറി – പ്രദീപ്.പി ട്രഷറർ – ശിവദാസ് ഇടശ്ശേരി വൈസ് പ്രസിഡന്റ് – സതീഷ് തോട്ടശ്ശേരി & കെ .അപ്പുകുട്ടൻ ജോയിന്റ് സെക്രട്ടറി – നവീൻ മേനോൻ & പ്രവീൺ എൻ. പി ജോയിന്റ് ട്രഷറർ –…
Read MoreMonth: July 2023
മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നടത്തി.
ബെംഗളൂരു : സമന്വയ ഹൊസാ റോഡ് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ ഹൊസാ റോഡ് ബ്ലൂബെൽ പബ്ലിക് സ്കൂളിൽ വച്ച് മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നടന്നു. കോർപറേറ്റർ ശ്രീമതി ശാന്ത ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. MLA ശ്രീ കൃഷ്ണപ്പ ആശംസകളറിയിച്ചു. 150 ഓളം പേർ മെഡിക്കൽ രക്ത ദാന ക്യാമ്പിൽ പങ്കെടുത്തു. സമന്വയ വർക്കിങ്ങ് പ്രസിഡൻന്റെ ശ്രീ പി എം മനോജ്, സമന്വയ സെകട്ടറി ശ്രീ ശ്രവൽസൻ കൊടയ്ക്കാടത്ത്, ചന്താപുര ഭാഗ് സെക്രട്ടറി ശ്രീ തുളസീ ദരൻ, ട്രഷറർ ദിനേശൻ, രക്ഷാധികാരി ശ്രീ പ്രദീപ് റാം,…
Read Moreവീഡിയോ കോളിൽ ശോഭയോട് ‘ഐ ലവ് യു’ പറഞ്ഞ് അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസണ്‍ 5 കഴിഞ്ഞിട്ടും ഷോയിലെ മത്സരാർഥികൾ ഇപ്പോഴും ആരാധകർക്കിടയിൽ തന്നെ ഉണ്ട്. ഷോയിൽ മലയാളികളുടെ പ്രിയ താരങ്ങളായിരുന്നു അഖില്‍ മാരാരും ശോഭ വിശ്വനാഥും. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇരുവരും ടോം ആൻഡ് ജെറി ആയിരുന്നു. പ്രേക്ഷകർ ആ കോമ്പോ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ബിഗ്ഗ്‌ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയതിനു പിന്നാലെ ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടയില്‍ ശോഭയെ വീഡിയോ കാള്‍ ചെയ്യുന്ന അഖില്‍ മാരാരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആദ്യം ഇരുവരും പരസ്പരം വിശേഷങ്ങള്‍ എല്ലാം ചോദിച്ച്…
Read Moreബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ടെമ്പോയും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്ക് യാത്രികരായ കുട്ടികളെ സാരമായി പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തക്കാളി നിറച്ച ടെമ്പോ ബൈക്കിൽ ഇടിച്ചാണ് ദമ്പതികൾ മരിച്ചത്. ദമ്പതികളായ ശ്യാമള (35), ശ്രീറാം (40) മരിച്ചത്. സംഭവത്തിൽ ദമ്പതികളുടെ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. അവരിൽ ഒരാളുടെ നില ഗുരുതരമാണ്. നിലവിൽ കുട്ടികളെ ചിന്തപാണി ആശുപത്രിയിലും പ്രാഥമിക ചികിൽസയ്ക്കു ശേഷം കൂടുതൽ ചികിത്സയ്ക്കായി കോലാർ എസ്എൻആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിന്താമണി-കോലാർ റോഡിൽ കച്ചഹള്ളി…
Read Moreജമ്മു കാശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ കരസേന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ജമ്മു കാശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ രണ്ട് കരസേന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദോഗ്ര നല്ല നദിയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തെലുറാം എന്നിവരാണ് മരണപ്പെട്ടത്. പട്രോളിങ്ങിന്റെ ഭാഗമായി സൈനികര്‍ സുരന്‍കോട്ട് സെക്ടറിലെ പോഷണയിലെ ദോഗ്ര നല്ല നദി മുറിച്ചു കടക്കുന്നതിനിടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ട് കാണാതാവുന്നത്. ഇവരെ കണ്ടെത്താനായി സൈന്യവും പോലീസും ദേശീയ ദുരന്ത പ്രതിരോധ സേനയും സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പോഷണ മേഖലയിലെ നദികളും അഴുക്കു ചാലുകളും കരകവിഞ്ഞ് ഒഴുകുകയാണ്. ഇതേതുടര്‍ന്ന്…
Read Moreഅപകീര്‍ത്തിപരമായ പരാമർശം നടത്തി ; നിർമ്മാതാവിനെതിരെ നടൻ
ബെംഗളൂരു: തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവിനെതിരെ നിയമ നടപടിയുമായി കന്നഡ താരം കിച്ച സുദീപ്. കരാര്‍ ഒപ്പിട്ട ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന പ്രസ്താവന നടത്തിയ നിര്‍മ്മാതാവ് എംഎന്‍ കുമാറിന് എതിരെയാണ് കിച്ച സുദീപ് നോട്ടീസ് അയച്ചത്. എംഎന്‍ കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന് സുദീപ് നോട്ടീസില്‍ പറയുന്നു. ഈ മാസം അഞ്ചാം തീയതിയാണ് കന്നഡ സൂപ്പര്‍താരം കിച്ചാ സുദീപിനെതിരെ നിര്‍മ്മാതാവ് വാര്‍ത്താസമ്മേളനം നടത്തിയത്. തന്റെ ചിത്രത്തില്‍ അഭിനയിക്കാനായി ഏഴ് വര്‍ഷം മുമ്പ് സുദീപ് കരാര്‍ ഒപ്പിട്ടിരുന്നുവെന്നും അഡ്വാന്‍സ് തുക…
Read Moreഇന്ത്യൻ വനിതാ ടീമിന് വേണ്ടി കളിച്ച കന്നി മത്സരത്തിലൂടെ ചരിത്രം സൃഷ്ടിച്ച് മിന്നു മണി
ധാക്ക: ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ആദ്യ ഓവറിൽ തന്നെ ഒരു വിക്കറ്റ് വീഴ്ത്തി കേരള ഓൾറൗണ്ടർ മിന്നു മണി അവിസ്മരണീയമായ അരങ്ങേറ്റം കുറിച്ചു. മത്സരത്തിലെ അഞ്ചാം ഓവര്‍ എറിഞ്ഞ മിന്നു, നാലാം പന്തില്‍ ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയെ ജെമിമ റോഡ്രിഡസിന്റെ കൈകളിലെത്തിച്ചാണ് സീനിയര്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്. ഞായറാഴ്ച നടന്ന ഒന്നാം ടി20 ഇന്റർനാഷണൽ (ടി20)യിൽ ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന്…
Read Moreനഗരത്തിൽ നിന്നും കേരളത്തിലേക്ക് ടൂറിസ്റ്റ് ബസില്‍ എം.ഡി.എം.എ കടത്തിയ കൊച്ചി സ്വദേശി അറസ്റ്റിൽ
ബെംഗളൂരു; നഗരത്തിൽ നിന്നും ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ട് വന്ന 4.30 ഗ്രാം എം.ഡി.എം.എയുമായി കൊച്ചി സ്വദേശി തൃശ്ശൂരില്‍ പിടിയില്‍. മണ്ണുത്തിയില്‍ വെച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഫോർട്ട് കൊച്ചി സ്വദേശി നമ്പിപ്പുന്നിലത്ത് വീട്ടില്‍ തൻസീർ 29 ആണ് അറസ്റ്റിലായത്. സിറ്റി ലഹരി വിരുദ്ധ സ്കോഡും മണ്ണുത്തി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും സ്ഥിരമായി ടൂറിസ്റ്റ് ബസുകളിൽ എം.ഡി.എം.എ കൊണ്ടുവരുന്നു എന്ന രഹസ്യ വിവരം സിറ്റി പോലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു…
Read Moreബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ മദ്യപിച്ച് വാഹനമോടിച്ചാൽ ഉടൻ പിടിവീഴും
ബെംഗളൂരു: അമിതവേഗതയിൽ വാഹനങ്ങൾ ഓടിച്ചാൽ പിഴ ഈടാക്കാനുള്ള നീക്കത്തിലൂടെ ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിലെ അപകടങ്ങൾ തടയാൻ പോലീസ് ഒന്നിലധികം നടപടികൾ സ്വീകരിക്കുമ്പോൾ, മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താനും പോലീസ് ആലോചിക്കുകയാണ്. അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ പോലീസ് വകുപ്പ് അമിത വേഗത്തിലും മദ്യപിച്ചും വാഹനമോടിക്കുന്നവർക്കും പിഴ ചുമത്തുമെന്ന സൂചനാബോർഡുകൾ സ്ഥാപിക്കണമെന്ന് നിർബന്ധിച്ചു കഴിഞ്ഞു. അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ പിടികൂടാനുള്ള നീക്കം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു നിരവധി പേർക്ക് ഫൈൻ അടിച്ച് നൽകുകയും ചെയ്തു.…
Read Moreദൈവങ്ങളെപ്പോലും വെറുതെവിടില്ല: രംഗനാഥസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ കവർച്ച ചെയ്തു.
ബെംഗളൂരു : രംഗനാഥ സ്വാമി ക്ഷേത്രത്തിലെ ഹുണ്ടിയിൽ (സംഭാവനപ്പെട്ടിയിൽ) രാത്രി രണ്ട് ലക്ഷം രൂപയോളം മോഷ്ടിച്ചു. ദാവൻഗെരെ ജില്ലയിലെ ചന്നഗിരി താലൂക്കിൽ മലഹൽ കുന്നുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യാതൊരു സുരക്ഷയുമില്ലാതെ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സംഭവസമയത്ത് ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമം അല്ലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന വഴിപാട് പെട്ടിയാണ് മോഷ്ടാക്കൾ മോഷ്ടിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രംഗനാഥസ്വാമി ക്ഷേത്രത്തിൽ മോഷ്ടാക്കൾ കവർച്ച നടത്തുന്നത്. ഈ വർഷം ജനുവരിയിൽ ഇതേ ക്ഷേത്രത്തിലെ…
Read More