അപകീര്‍ത്തിപരമായ പരാമർശം നടത്തി ; നിർമ്മാതാവിനെതിരെ നടൻ 

ബെംഗളൂരു: തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവിനെതിരെ നിയമ നടപടിയുമായി കന്നഡ താരം കിച്ച സുദീപ്.

കരാര്‍ ഒപ്പിട്ട ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന പ്രസ്താവന നടത്തിയ നിര്‍മ്മാതാവ് എംഎന്‍ കുമാറിന് എതിരെയാണ് കിച്ച സുദീപ് നോട്ടീസ് അയച്ചത്.

എംഎന്‍ കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന് സുദീപ് നോട്ടീസില്‍ പറയുന്നു.

  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ഈ മാസം അഞ്ചാം തീയതിയാണ് കന്നഡ സൂപ്പര്‍താരം കിച്ചാ സുദീപിനെതിരെ നിര്‍മ്മാതാവ് വാര്‍ത്താസമ്മേളനം നടത്തിയത്.

തന്റെ ചിത്രത്തില്‍ അഭിനയിക്കാനായി ഏഴ് വര്‍ഷം മുമ്പ് സുദീപ് കരാര്‍ ഒപ്പിട്ടിരുന്നുവെന്നും അഡ്വാന്‍സ് തുക കൈപ്പറ്റിയെന്നും കുമാര്‍ പറഞ്ഞു.

‘വിക്രാന്ത് റോണ’ എന്ന ചിത്രത്തിന് ശേഷം തന്റെ ചിത്രത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ സുദീപ് അതു ചെയ്തില്ല എന്നായിരുന്നു നിർമ്മാതാവിന്റെ പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും
[masterslider id="10"]

Related posts

Click Here to Follow Us