ജമ്മു കാശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ കരസേന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ജമ്മു കാശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ രണ്ട് കരസേന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദോഗ്ര നല്ല നദിയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തെലുറാം എന്നിവരാണ് മരണപ്പെട്ടത്.

പട്രോളിങ്ങിന്റെ ഭാഗമായി സൈനികര്‍ സുരന്‍കോട്ട് സെക്ടറിലെ പോഷണയിലെ ദോഗ്ര നല്ല നദി മുറിച്ചു കടക്കുന്നതിനിടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ട് കാണാതാവുന്നത്.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

ഇവരെ കണ്ടെത്താനായി സൈന്യവും പോലീസും ദേശീയ ദുരന്ത പ്രതിരോധ സേനയും സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് പോഷണ മേഖലയിലെ നദികളും അഴുക്കു ചാലുകളും കരകവിഞ്ഞ് ഒഴുകുകയാണ്. ഇതേതുടര്‍ന്ന് പ്രദേശ വാസികള്‍ക്ക് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts