ഇന്ത്യൻ വനിതാ ടീമിന് വേണ്ടി കളിച്ച കന്നി മത്സരത്തിലൂടെ ചരിത്രം സൃഷ്ടിച്ച് മിന്നു മണി

ധാക്ക: ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ആദ്യ ഓവറിൽ തന്നെ ഒരു വിക്കറ്റ് വീഴ്ത്തി കേരള ഓൾറൗണ്ടർ മിന്നു മണി അവിസ്മരണീയമായ അരങ്ങേറ്റം കുറിച്ചു.

മത്സരത്തിലെ അഞ്ചാം ഓവര്‍ എറിഞ്ഞ മിന്നു, നാലാം പന്തില്‍ ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയെ ജെമിമ റോഡ്രിഡസിന്റെ കൈകളിലെത്തിച്ചാണ് സീനിയര്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്. ഞായറാഴ്ച നടന്ന ഒന്നാം ടി20 ഇന്റർനാഷണൽ (ടി20)യിൽ ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

വയനാട്ടുകാരിയായ മിന്നു മണി ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ്. ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുകൂടിയാണ് താരം. മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത ദമ്പതിമാരുടെ മകളാണ് 24 കാരിയായ മിന്നു.

ഏഷ്യൻ ഗെയിംസിന് ഒരുങ്ങാനുള്ള ഇന്ത്യൻ വനിതാ ടീമിന്‍റെ പരമ്പരയാണിത്. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. പരമ്പരയിൽ 3 മത്സരങ്ങളാണുള്ളത്. ഇരു ടീമും പതിമൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

പതിനൊന്ന് തവണയും ഇന്ത്യക്കായിരുന്നു ജയം. രണ്ട് കളിയിൽ ബംഗ്ലാ വനിതകൾ ജയിച്ചു. നാല് മാസം മുൻപ് നടന്ന ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ പരാജയപ്പെട്ട ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts