നഗരത്തിൽ നിന്നും കേരളത്തിലേക്ക് ടൂറിസ്റ്റ് ബസില്‍ എം.ഡി.എം.എ കടത്തിയ കൊച്ചി സ്വദേശി അറസ്റ്റിൽ

ബെംഗളൂരു; നഗരത്തിൽ നിന്നും ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ട് വന്ന 4.30 ഗ്രാം എം.ഡി.എം.എയുമായി കൊച്ചി സ്വദേശി തൃശ്ശൂരില്‍ പിടിയില്‍. മണ്ണുത്തിയില്‍ വെച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഫോർട്ട് കൊച്ചി സ്വദേശി നമ്പിപ്പുന്നിലത്ത് വീട്ടില്‍ തൻസീർ 29 ആണ് അറസ്റ്റിലായത്.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

സിറ്റി ലഹരി വിരുദ്ധ സ്കോഡും മണ്ണുത്തി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും സ്ഥിരമായി ടൂറിസ്റ്റ് ബസുകളിൽ എം.ഡി.എം.എ കൊണ്ടുവരുന്നു എന്ന രഹസ്യ വിവരം സിറ്റി പോലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

മണ്ണുത്തി മേഖലയിൽ വെച്ചായിരുന്നു പരിശോധന. വിശദമായി പരിശോധിച്ചതിൽ പ്രതിയില്‍ നിന്നും എം.ഡി.എം.എ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts