ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ മദ്യപിച്ച് വാഹനമോടിച്ചാൽ ഉടൻ പിടിവീഴും

DRINK AND DRIVE

ബെംഗളൂരു: അമിതവേഗതയിൽ വാഹനങ്ങൾ ഓടിച്ചാൽ പിഴ ഈടാക്കാനുള്ള നീക്കത്തിലൂടെ ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിലെ അപകടങ്ങൾ തടയാൻ പോലീസ് ഒന്നിലധികം നടപടികൾ സ്വീകരിക്കുമ്പോൾ, മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താനും പോലീസ് ആലോചിക്കുകയാണ്.

അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ പോലീസ് വകുപ്പ് അമിത വേഗത്തിലും മദ്യപിച്ചും വാഹനമോടിക്കുന്നവർക്കും പിഴ ചുമത്തുമെന്ന സൂചനാബോർഡുകൾ സ്ഥാപിക്കണമെന്ന് നിർബന്ധിച്ചു കഴിഞ്ഞു.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ പിടികൂടാനുള്ള നീക്കം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു നിരവധി പേർക്ക് ഫൈൻ അടിച്ച് നൽകുകയും ചെയ്തു. മണ്ഡ്യ, മൈസൂരു പോലീസും ആരംഭിക്കും. ഇതോടൊപ്പം മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള ഡ്രൈവ് ഉടൻ ആരംഭിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇ-വേയുടെയും ടോൾ ഗേറ്റുകളുടെയും എൻട്രി പോയിന്റുകളിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പരിശോധന നടത്തുമെന്നും ഡ്രൈവുകൾക്കായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ (എൻഎച്ച്എഐ) സമീപിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

മദ്യപിച്ച് വാഹനമോടിച്ചാൽ പിടിക്കപ്പെടുമെന്നും കുറ്റക്കാരാണെങ്കിൽ ഡ്രൈവിംഗ് ലൈസൻസും വാഹനവും കണ്ടുകെട്ടുമെന്നും എക്‌സ്പ്രസ് വേ ഉപയോക്താക്കളിൽ ഭയം ജനിപ്പിക്കാൻ പതിവായി ഡ്രൈവ് നടത്തുമെന്നും ഉദ്യോഗസ്ഥർപറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts