പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി ബെംഗളൂരു-മൈസൂർ അതിവേഗ പാത

road

ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാത പദ്ധതിയിൽ അടിയന്തര ഘട്ടങ്ങളിൽ പങ്കെടുക്കാൻ ഹെലിപാഡ് ഉൾപ്പെടുത്തുമെന്ന് എംപി പ്രതാപ് സിംഹ പറഞ്ഞു. ഒൻപത് പുതിയ പദ്ധതികൾ ഉൾപ്പെടുത്തിയതിനാൽ ഹൈവേ പദ്ധതിക്ക് 1,201 കോടി രൂപ അധികമായി ആവശ്യമാണെന്നും പദ്ധതിയുടെ ആകെ ചെലവ് 9,551 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

ഹെലിപാഡ് അടിയന്തര ഘട്ടങ്ങളിൽ സഹായിക്കുമെന്ന് മാത്രമല്ല വിഐപികളുടെ സഞ്ചാരം സാധ്യമാക്കുമെന്നും എംപി ഇവിടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ, ഹൈവേയുടെ ഇരുവശത്തുമായി നാല് വിശ്രമകേന്ദ്രങ്ങളും വികസിപ്പിക്കും. 25 ഏക്കർ സ്ഥലത്താവും ഓരോ വിശ്രമകേന്ദ്രവും വികസിപ്പിക്കുന്നത്. സ്ഥലമെടുപ്പിന് 464.34 കോടി വകയിരുത്തുമ്പോൾ സിവിൽ വർക്കുകൾക്ക് 726 കോടി രൂപയാണ് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

വിശ്രമകേന്ദ്രത്തിൽ പെട്രോൾ ബങ്ക്, ടോയ്‌ലറ്റുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുണ്ടാകും. അധിക ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം പുറപ്പെടുവിക്കും. ഹൈവേയിൽ 16 എൻട്രി, എക്സിറ്റ് പോയിന്റുകളും 96 ബസ് സ്റ്റേഷനുകളും മെറ്റൽ ബീം ക്രാഷ് ബാരിയറുകളും ഉണ്ടാകുമെന്നും സിംഹ പറഞ്ഞു.

ദസറയോടെ 118 കിലോമീറ്റർ ഹൈവേ വാഹന ഗതാഗതത്തിന് സജ്ജമാകുമെങ്കിലും പുതുതായി ഉൾപ്പെടുത്തിയ പ്രവൃത്തികൾ പൂർത്തിയാകാൻ കുറച്ച് സമയമെടുക്കുമെന്നും എംപി കൂട്ടിച്ചേർത്തു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പണി നേരത്തെ പൂർത്തീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും കെങ്കേരിക്കും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം 75 മിനിറ്റായി കുറയ്ക്കുമെന്നും എംപി പറഞ്ഞു. കെങ്കേരി-നിഡഘട്ട റോഡ് ജൂൺ മാസത്തോടെ പൊതു ഉപയോഗത്തിന് സജ്ജമാകുമെന്നും നിഡഘട്ടയ്ക്കും മൈസൂരുവിനുമിടയിലുള്ള പ്രവൃത്തി ദസറയോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
[masterslider id="10"]

Related posts