നഗരത്തിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാവേരി ഒന്ന്, രണ്ട് ഘട്ടങ്ങളിൽ ജലവിതരണം നടക്കുന്ന പ്രദേശങ്ങളിൽ ഇന്ന് ജൂലൈ 13ന് ജലവിതരണം തടസ്സപ്പെടും. കാവേരി നാലാം ഘട്ടത്തിന്റെ ഒന്നാം ഘട്ടത്തിലെ രണ്ട് പമ്പുകളാണ് അറ്റകുറ്റപ്പണികൾ കാരണം അടച്ചിടുന്നത്. ഈ പ്രദേശങ്ങളിലെ ജലവിതരണം തടസ്സപ്പെടും: ഈജീപുര, അശോകനഗർ, ദൊമ്മലൂർ രണ്ടാംഘട്ടം, എം. ജി. റോഡ് ഹലാസൂർ, അഡുഗോഡി, കോരമംഗല വില്ലേജ്, എസ്. ജി. പാളയ ജോഗി കോളനി, വി.വി. പുര, ടെലികോം ലേഔട്ട്, പദരായണപുര, ബസവൻ ഗുഡി, ഗൗഡന പാല്യ, ആർബിഐ കോളനി, ജീവൻ ഭീമ നഗർ, ഹൊസൂർ…

Read More

ഒരു മാസത്തിനകം നവീകരിച്ച വിവി പുരം ഫുഡ് സ്ട്രീറ്റ് തുറക്കും

ബെംഗളൂരു: വിവി പുരത്തെ നവീകരിച്ച ഭക്ഷണ തെരുവ് ഒരു മാസത്തിനകം ബിബിഎംപി വീണ്ടും തുറക്കും. വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രസിദ്ധമായ ഫുഡ് സ്ട്രീറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ 2022 ഡിസംബറിലാണ് ആരംഭിച്ചത്. ഈ വർഷം ഏപ്രിലിൽ പണികൾ പൂർത്തീകരിക്കേണ്ടതായിരുന്നുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പും ഭൂമിയിലെ മറ്റ് പ്രശ്‌നങ്ങളും കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു പൗരസംഘം ഭക്ഷണ തെരുവിലെ കച്ചവടക്കാരുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. എല്ലാ തടസ്സങ്ങളും നീങ്ങി അടുത്ത മാസത്തോടെ പണികൾ പൂർത്തിയാകും. നവീകരിച്ച തെരുവിന്റെ ഉദ്ഘാടനം ഉടൻ നടത്തുമെന്ന് ചിക്ക്പേട്ട് എംഎൽഎ ഉദയ് ബി ഗരുഡാച്ചാർ പറഞ്ഞു. പാലികെ…

Read More

ഔട്ടർ റിംഗ് റോഡിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷം; പരിഹാരം കണ്ടെത്താൻ ഒരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: ഐടി കമ്പനികൾ ജീവനക്കാരെ തിരികെ വിളിക്കുകയും വർക്ക് ഫ്രം ഹോം ഓർഡറുകൾ പിൻവലിക്കുകയും ചെയ്യുന്നതിനാൽ, ഔട്ടർ റിംഗ് റോഡ് മിക്കവാറും എല്ലാ ദിവസവും ഗതാഗതക്കുരുക്കിൽ വലയുകയാണ്. ഈ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുള്ള നടപടികൾ കണ്ടെത്തുന്നതിന് ബെംഗളൂരു ട്രാഫിക് പോലീസിനെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ (ORRCA) കഴിഞ്ഞ 15 വർഷമായി, ബെംഗളൂരു ട്രാഫിക് പോലീസിനൊപ്പം ട്രാഫിക് നിയന്ത്രിക്കാൻ സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെ നിലയുറപ്പിച്ചിട്ടുള്ള 60 മുതൽ 70 വരെ ട്രാഫിക് മാർഷലുകളെ നിയമിച്ചിട്ടുണ്ട്. സാധ്യമാകുമ്പോഴെല്ലാം പൊതുഗതാഗതം…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മൈസൂരുവിൽ മത്സരിക്കുമെന്ന് സൂചന 

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൈസൂരു കുടക് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ്‌ ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് സംസ്ഥാന കോൺഗ്രസിൽ ചർച്ചകൾ നടന്നതായി സൂചന. മൈസൂരു കുടക്  6 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ വിജയിച്ചു. അങ്ങനെ കോൺഗ്രസിന് ഈ ലോക്സഭാ മണ്ഡലത്തിൽ ആധിപത്യം വർധിച്ചു. ഇക്കാരണത്താൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തിൽ മത്സരിക്കുമെന്ന് സംസ്ഥാന വൃത്തങ്ങളിൽ ചർച്ചകൾ നടന്നതായി പറയപ്പെടുന്നു. പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തിൽ മത്സരിച്ചാൽ വിജയം എളുപ്പമാകുമെന്നാണ് സൂചന. കൂടാതെ തൊഴിലാളിവർഗത്തിന് ഭൂരിപക്ഷമുള്ള മൈസൂരു കുടക് ലോക്സഭാ…

Read More

പാമ്പുകളെ കടത്തിയത് സ്തനങ്ങൾക്കിടയിൽ വച്ച് ; യുവതി കസ്റ്റംസ് പിടിയിൽ

ചൈന : പാമ്പുകളെ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നിന്നുള്ള ഒരു സ്ത്രീയാണ് തന്റെ ടോപ്പിനുള്ളിൽ അഞ്ച് പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടിയിലായത്. ഷെൻഷെനിലെ ഫ്യൂട്ടിയൻ തുറമുഖത്ത് സ്ഥിരം പരിശോധനയിലാണ് കോൺ സ്‌നെക്‌സ് എന്ന ഇനത്തിൽപെട്ട പാമ്പുകളെ തന്റെ ടോപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അസാധാരണമായ ശരീരാകൃതിയുള്ള ഒരു സ്ത്രീ യാത്രക്കാരി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ സമഗ്രമായ ബോഡി പരിശോധനയിലാണ് സ്ത്രീ ധരിച്ചിരുന്ന ടോപ്പിനുള്ളിൽ…

Read More

ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടു കിട്ടാനുള്ള ഹർജി കോടതി തള്ളി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻറെ മക്കൾ സമർപ്പിച്ച ഹർജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു ഹർജി. കേസുമായി ബന്ധപ്പെട്ട സ്വത്തുക്കൾ പ്രതിയുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബെംഗളൂരു വിധാനസൗധയിൽ ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഏഴ് കിലോ സ്വർണം – വജ്ര ആഭരണങ്ങൾ അടക്കം നിരവധി ആഡംബര വസ്തുക്കളാണ് കഴിഞ്ഞ 20 വർഷമായി സൂക്ഷിച്ചിരിക്കുന്നത്. സ്വർണത്തിന്…

Read More

യുവാവിനെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ 4 പ്രതികൾ കൂടെ അറസ്റ്റിൽ 

ബെംഗളൂരു: മയക്കുമരുന്ന് മാഫിയക്കിടയിലെ പോരിൽ യുവാവിനെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂറു ബണ്ട്വാൾ സ്വദേശികളായ ദാവൂദ് ആമിർ(25), കെ. അഫ്രിദി(23), കെ.എ. അബ്ദുർ റഷീദ് (23), സി. മുഹമ്മദ് ഇർഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ബണ്ട്വാൾ സ്വദേശികളായ വി. റിസ്‌വാൻ (36), എം. സൈനുല്ല(28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കുക്കാജെയിലെ എം. സവാദിനെ(35) കൊന്ന് മൃതദേഹം ചർമാടി ചുരത്തിൽ തള്ളിയ കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ…

Read More

സ്റ്റാർ ആയി തക്കാളി; 2000 ബോക്സ് തക്കാളി വിറ്റത് 38 ലക്ഷം രൂപയ്ക്ക് 

ബെംഗളൂരു: അതിവേഗം കുതിക്കുകയാണ് പച്ചക്കറി വില. വിലക്കയറ്റത്തിൽ മുമ്പൻ തക്കാളി തന്നെയാണ്. ഒപ്പത്തിനൊപ്പം ഇഞ്ചിയും ഉണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിവിലയിൽ 326.13 ശതമാനം വർധനയാണുണ്ടായത്. തക്കാളിയുടെ വിലക്കയറ്റം നേട്ടമാക്കി മാറ്റിയിരിക്കുകയാണ് സംസ്ഥാനത്തെ കർഷകർ. കോലാർ ജില്ലയിലെ കർഷകനാണ് 2000 ബോക്സ് തക്കാളി വിറ്റ് 38 ലക്ഷം രൂപ സമ്പാദിച്ചത്. പ്രഭാകർ ഗുപ്തയെന്ന കർഷകൻ ആണ് തക്കാളി വിൽപനയിലൂടെ വൻ തുക സമ്പാദിച്ചത്. ഇയാളുടെ ഉടമസ്ഥതയിൽ ബേതമംഗലയിൽ 40 ഏക്കർ കൃഷി ഭൂമിയുണ്ട്. രണ്ട് വർഷം മുമ്പ് 15 കിലോ ഗ്രാം തൂക്കമുള്ള തക്കാളി…

Read More

സിഗ്നല്‍ പാലിച്ചില്ല ; നടൻ വിജയ്ക്ക് പിഴ 

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ അഭ്യൂഹങ്ങള്‍ക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ വിജയ്ക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിച്ചിട്ടില്ല. 500 രൂപ പിഴയാണ് വിജയ്ക്ക് പിഴയായി ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയെ ആരാധകര്‍ അനുഗമിച്ചിരുന്നു. പനൈയൂരിലെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്‌യും ഡ്രൈവറും ചുവന്ന…

Read More

തൊട്ടാൽ പൊള്ളുന്ന വിലയിൽ  എത്തിയിട്ടും 20 രൂപയ്ക്ക് തക്കാളി വിറ്റ് കച്ചവടക്കാരൻ 

ചെന്നൈ: തക്കാളി വില കത്തിക്കയറുന്നതിനിടെ ഇവിടെയിതാ വഴിയില്‍ പച്ചക്കറി വില്‍ക്കുന്ന ഒരു കച്ചവടക്കാരൻ കിലോയ്ക്ക് 20 രൂപ എന്ന നിരക്കില്‍ കിലോക്കണക്കിന് തക്കാളി വിറ്റിരിക്കുകയാണ്. പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിയത് വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ തക്കാളിക്ക് കുത്തനെ വില കൂടിയത് കൂടിയാകുമ്പോള്‍ ആകെ തിരിച്ചടി തന്നെ ആയി. കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികള്‍ മഴയില്‍…

Read More
Click Here to Follow Us