സിനിമാ താരങ്ങൾക്ക് പുറമെ അവരുടെ കുടുംബത്തിനും ആരാധകർ ഏറെയാണ്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിക്ക് നിരവധി ആരാധകരാണ് ഉള്ളത്. അവരെല്ലാം മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ തന്നെ സിനിമയിലേക്ക് പ്രതീക്ഷിക്കണ്ട എന്നാണ് മീനാക്ഷി മുൻപ് വ്യക്തമാക്കിയിട്ടുള്ളത്. ക്യാമറയ്ക്ക് മുന്നില്‍ വരാനും മീനാക്ഷിക്ക് മടിയാണ്. പൊതുവേദികളില്‍ നിന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നൊക്കെ മീനാക്ഷി മാറി നടക്കാറാണ് പതിവ്. മകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. അതേസമയം അഭിനയത്തിലേക്ക് വരാൻ മകള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധയെന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു.…
Read MoreDay: 28 July 2023
ഗൃഹലക്ഷ്മി യോജന: മഴയെ അവഗണിച്ച് ഗൃഹലക്ഷ്മി സേവാകേന്ദ്രത്തിന് മുന്നിൽ ഒത്തുകൂടി സ്ത്രീകൾ
ബെംഗളൂരു; സംസ്ഥാന സർക്കാരിന്റെ അഞ്ച് ഗ്യാരന്റി പദ്ധതികളിലൊന്നായ ഗൃഹലക്ഷ്മി യോജന അപേക്ഷാ സമർപ്പണത്തിന് സെർവർ പ്രശ്‌നം തുടരുന്നു. എന്നാൽ, മഴയെ വകവെക്കാതെ സ്ത്രീകൾ മൊബൈൽ ഫോണുമായി താലൂക്ക് കേന്ദ്രങ്ങളിൽ അപേക്ഷ നൽകാനെത്തുന്നതിനാൽ തഹസിൽദാർ ഓഫീസ് ഉൾപ്പെടെയുള്ള സേവാ സിന്ധ് കേന്ദ്രങ്ങളിൾക്ക് മുന്നിൽ ക്യൂ നിൽക്കുകയാണ് . തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകൾക്ക് 2000 രൂപ നൽകാനുള്ള ഗൃഹലക്ഷ്മി” പദ്ധതി അധികാരത്തിലെത്തിയതിന് ശേഷം കോൺഗ്രസ് നടപ്പാക്കി, ജൂൺ 20 മുതൽ ഉത്തര കന്നഡ ജില്ലയിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഗ്രാമം ഒന്ന്, കർണാടക വൺ, ബാപ്പുജി സേവാ കേന്ദ്രങ്ങളിൽ…
Read Moreഉഡുപ്പി കോളേജ് വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവർത്തക അറസ്റ്റിൽ
ബെംഗളൂരു: ഉഡുപ്പിയിൽ കോളജിലെ വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് ശുചിമുറിയിൽ നഗ്നമായി ചിത്രീകരിച്ച സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവർത്തക ശകുന്തളയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. കോളജിലെ സംഭവം കുട്ടിക്കളിയാണെന്നും ബിജെപി അതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തിയാണ് ശകുന്തള ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ബന്ധുക്കൾ സംഭവത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ അദ്ദേഹം എന്തു ചെയ്യുമെന്നും ശകുന്തള ട്വീറ്റിൽ ചോദിക്കുന്നുണ്ട്. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
Read Moreആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ വിമര്‍ശനവുമായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളൂരു : ഉടുപ്പിയിലെ പാരാമെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ സഹപാഠികള്‍ പകര്‍ത്തിയ കേസില്‍ വിവാദ പരാമര്‍ശവുമായി ആഭ്യന്തരമന്ത്രി ജി പരമേശ്വര. ഇത്തരം ചെറിയൊരു വിഷയത്തെ ബിജെപി രാഷ്‌ട്രീയപരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന. സംഭവത്തില്‍ പെണ്‍കുട്ടിയും ആരോപണം നേരിടുന്ന മൂന്ന് വിദ്യാര്‍ഥിനികളും വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ പെട്ടവരാണെന്നും മൂവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വിവാദ പ്രസ്‌താവന. ഇതൊരു ചെറിയ സംഭവമാണ്. സുഹൃത്തുക്കള്‍ക്കിടയിലാണ് ഇത് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ഊതിവീര്‍പ്പിച്ച് രാഷ്ട്രീയ നിറം നല്‍കണോ എന്നായിരുന്നു…
Read Moreഏഴ് വർഷത്തെ പ്രണയം!! 47കാരിയെ വിവാഹം ചെയ്ത് 76 കാരൻ
ഒഡീഷയില്‍ 47കാരിയെ 76കാരന്‍ വിവാഹം ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഭഞ്ചാനഗര്‍ കോടതിയില്‍ വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. രാമചന്ദ്ര സാഹു എന്ന 76കാരനാണ് സുലേഖ സാഹു എന്ന 47കാരിയെ വിവാഹം കഴിച്ചത്. അഡപാഡ ഗ്രാമനിവാസിയാണ് രാമചന്ദ്ര സാഹു. കുലാഡ് ഗ്രാമത്തിലാണ് സുലേഖ സാഹു താമസിക്കുന്നത്. കഴിച്ച കുറച്ച് നാളുകളായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. രാമചന്ദ്ര സാഹുവിന്റെ ആദ്യ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചിരുന്നു. രാമചന്ദ്ര സാഹുവിന്റെയും സുലേഖയുടെയും പ്രണയം ആരംഭിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഏഴ് വർഷം മുമ്പാണ്…
Read Moreകേരളത്തിലേക്ക് ലഹരി കടത്ത് നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. നൈജീരിയന്‍ സ്വദേശിയായ മോന്‍സസ് മോന്‍ഡെയെ നഗരത്തിൽ വെച്ചാണ് ബേക്കൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിലില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എം.ഡി.എം.എയുമായി നാലു പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നൈജീരിയൻ സ്വദേശിനിയും ബെംഗളൂരുവിൽ താമസക്കാരിയുമായ ബ്ലെസിങ് ജോയിയെ ഒന്നര മാസം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രധാനിയായ നൈജീരിയൻ സ്വദേശി മോന്‍സസ് മോന്‍ഡെയിലേക്ക് പോലീസ്…
Read Moreബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
ബെംഗളൂരു: മംഗളുരു ദേശീയ പാത 75ല്‍ ഉപ്പിനങ്ങാടിക്കടുത്ത സന്നംപാടിയില്‍ ബുധനാഴ്ച വൈകുന്നേരം ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍ മരിച്ചു. നെല്ല്യാടി സ്വദേശി പി എം ഇഖ്ബാല്‍(32) ആണ് മരിച്ചത്. ഉപ്പിനങ്ങാടിയില്‍ നിന്ന് നെല്ല്യാടിയിലേക്ക് വരുകയായിരുന്ന ബൈക്ക് നിർത്തിയിട്ട കാര്‍ഗോ ലോറിയില്‍ ഇടിക്കുകയായിരുന്നു.
Read Moreഎനിക്കെതിരെ കേസ് വേണം’ ഉമ്മൻചാണ്ടി വിഷയത്തിൽ വിനായകൻ
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി നടൻ വിനായകൻ. തനിക്കെതിരെ കേസ് വേണമെന്നാണ് വിനായകൻറെ പുതിയ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ ചാണ്ടി ഉമ്മൻ വിനായകനെതിരെ കേസ് പാടില്ലെന്ന് പറഞ്ഞിരുന്നു. ചാനലിന് നൽകിയ ബൈറ്റിൻറെ സ്‌ക്രീൻ ഷോട്ട് അടക്കം വെച്ചാണ് വിനായകൻറെ പോസ്റ്റ്. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകൻ ഫെയ്സ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചത്. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രകോപനപരമായി സംസാരിക്കൽ,…
Read Moreകോളേജ് വിദ്യാർത്ഥികളിൽ നിന്നും 25 ലക്ഷം രൂപ ഫീസ് ഈടാക്കിയ ലേഡി അസിസ്റ്റന്റ് പ്രൊഫസർ ഒളിവിൽ: കേസെടുത്ത് പോലീസ്
കോളേജ് വിദ്യാർത്ഥികളിൽ നിന്ന് 25 ലക്ഷത്തോളം രൂപ ഫീസ് ഈടാക്കി ഭരണസമിതിക്ക് നൽകാതെ അസിസ്റ്റന്റ് പ്രൊഫസർ ഒളിവിൽ പോയെന്ന് പരാതി. ബന്നൂർ റോഡിലെ പ്രശസ്തമായ എടിഎംഇ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹർഷിതയാണ് രക്ഷപ്പെട്ടത്. മാനേജ്‌മെന്റ് ബോർഡിന് ഫീസ് അടയ്‌ക്കാത്തതിന്റെ ഫലമായി ഫീസ് അടയ്ക്കുന്നതുവരെ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ മാനേജ്‌മെന്റ് ബോർഡ് അനുവദിക്കില്ലെന്ന് വിദ്യാർത്ഥികളോട് അറിയിച്ചു. അതിനാൽ, കോളേജ് അസിസ്റ്റന്റ് പ്രൊഫസർക്കും മാനേജ്‌മെന്റിനുമെതിരെ വിദ്യാർത്ഥികൾ വരുണ പോലീസ് സ്റ്റേഷനിൽ കേസ് നൽകി . കേസ് രജിസ്‌റ്റർ ചെയ്‌ത…
Read Moreഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കം ചെയ്തു
കോഴിക്കോട്: ആസ്റ്റർ മിംസിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽനിന്നും ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കംചെയ്തു. കോഴിക്കോട് സ്വദേശിയായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നുമാണ് ‘കിലുക്കം’ നീക്കംചെയ്തത്. കളിച്ചുകൊണ്ടിരിക്കെ കളിപ്പാട്ടം കാണാതെ വന്നതിനെ തുടർന്നുള്ള പരിശോധനയിലാണ് കുട്ടി ചുമക്കുകയും മറ്റ് അപായസൂചനകൾ കാണിക്കുകയും ചെയ്തത്. ഇതോടെ കളിപ്പാട്ടം ഉള്ളിൽ പോയെന്ന് മനസിലായി. ഇത് എടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പെട്ടന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചത്. കളിപ്പാട്ടത്തിൽ ദ്വാരം ഉണ്ടായിരുന്നതിനാൽ ശ്വാസം തടസപ്പെട്ടില്ല. ഇത് വലിയൊരു അപകടം ഒഴിവാക്കി.കുട്ടിയെ എമർജൻസി വിഭാഗത്തിൽ…
Read More