മീനാക്ഷി ദിലീപ് സിനിമയിലേക്ക്

സിനിമാ താരങ്ങൾക്ക് പുറമെ അവരുടെ കുടുംബത്തിനും ആരാധകർ ഏറെയാണ്.

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിക്ക് നിരവധി ആരാധകരാണ് ഉള്ളത്.

അവരെല്ലാം മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവ് ആഗ്രഹിക്കുന്നുണ്ട്.

എന്നാല്‍ തന്നെ സിനിമയിലേക്ക് പ്രതീക്ഷിക്കണ്ട എന്നാണ് മീനാക്ഷി മുൻപ് വ്യക്തമാക്കിയിട്ടുള്ളത്.

ക്യാമറയ്ക്ക് മുന്നില്‍ വരാനും മീനാക്ഷിക്ക് മടിയാണ്. പൊതുവേദികളില്‍ നിന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നൊക്കെ മീനാക്ഷി മാറി നടക്കാറാണ് പതിവ്.

മകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്.

അതേസമയം അഭിനയത്തിലേക്ക് വരാൻ മകള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധയെന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

ക്യാമറയ്ക്ക് മുന്നില്‍ വരാൻ ഇഷ്ടമല്ലെന്ന് മീനാക്ഷി പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും മുൻപ് വന്നിട്ടുണ്ട്.

എന്നാല്‍ മീനാക്ഷിയുടെ ആ തീരുമാനത്തിലൊക്കെ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

താരപുത്രിയുടെ പുതിയ വീഡിയോകള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു അഭിപ്രായം.

ഞാനൊരു സെലിബ്രിറ്റിയല്ല, ലൈം ലൈറ്റ് തനിക്ക് ഇഷ്ടമല്ല എന്ന് മീനാക്ഷി പറഞ്ഞാലും, ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ക്ക് എങ്ങനെ ക്യാമറയെ അകറ്റി നിര്‍ത്താൻ കഴിയുമെന്നും പ്രേക്ഷകര്‍ ചോദിക്കുന്നു.

മീനാക്ഷിയുടെ പുതിയ ഡാൻസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് ഈ ചര്‍ച്ചകള്‍.

  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

മീനാക്ഷി സിനിമയിലേക്കെത്താൻ പ്രേക്ഷകര്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചന കൂടെയാണ് വീഡിയോകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

മുൻപ് ഒറ്റയ്ക്കുള്ള തന്റെ ഡാൻസ് വീഡിയോകള്‍ മീനാക്ഷി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്റെ പങ്കാളി അലീനയ്ക്ക് ഒപ്പമുള്ള ഒരു ഡാൻസ് വീഡിയോയാണ് മീനാക്ഷി കഴിഞ്ഞ ദിവസം പങ്കുവച്ചത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
[masterslider id="10"]

Related posts