ഏഴ് വർഷത്തെ പ്രണയം!! 47കാരിയെ വിവാഹം ചെയ്ത് 76 കാരൻ 

ഒഡീഷയില്‍ 47കാരിയെ 76കാരന്‍ വിവാഹം ചെയ്തു.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.

ഭഞ്ചാനഗര്‍ കോടതിയില്‍ വെച്ചാണ് ഇവരുടെ വിവാഹം നടന്നത്.

രാമചന്ദ്ര സാഹു എന്ന 76കാരനാണ് സുലേഖ സാഹു എന്ന 47കാരിയെ വിവാഹം കഴിച്ചത്.

അഡപാഡ ഗ്രാമനിവാസിയാണ് രാമചന്ദ്ര സാഹു. കുലാഡ് ഗ്രാമത്തിലാണ് സുലേഖ സാഹു താമസിക്കുന്നത്.

കഴിച്ച കുറച്ച്‌ നാളുകളായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. രാമചന്ദ്ര സാഹുവിന്റെ ആദ്യ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചിരുന്നു.

രാമചന്ദ്ര സാഹുവിന്റെയും സുലേഖയുടെയും പ്രണയം ആരംഭിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

ഏഴ് വർഷം മുമ്പാണ് രാമചന്ദ്ര സാഹു സുലേഖയെ കാണുന്നത്. അന്ന് കുലാഡ് ഗ്രാമത്തിലെ ഒരു ചടങ്ങില്‍ വെച്ചാണ് ഇദ്ദേഹം സുലേഖയെ കണ്ടത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

സുലേഖ അവിവാഹിതയായിരുന്നു. പിന്നീട് ഇരുവരും ഫോണിലുടെ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. വല്ലപ്പോഴും കാണാനും തുടങ്ങി.

പിന്നീട് രാമചന്ദ്ര സാഹു തന്നെയാണ് സുലേഖയോട് വിവാഹഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് ഇരുവരും ഭഞ്ചാനഗര്‍ കോടതിയില്‍ വെച്ച്‌ വിവാഹം ചെയ്യുകയും ചെയ്തു.

ഇരുവരുടെയും തീരുമാനത്തെ പ്രദേശവാസികളും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

പരസ്പരം കലഹിച്ച്‌ ജീവിക്കുന്ന ദമ്പതികള്‍ക്ക് ഇവര്‍ ഒരു മാതൃകയാകുകയാണ്.

എനിക്ക് 76 വയസ്സുണ്ട്. എന്റെ ആദ്യ ഭാര്യ മരിച്ചിട്ട് വര്‍ഷങ്ങളായി. ഞാനും സുലേഖയും കുലാഡ് ഗ്രാമത്തില്‍ നടന്ന ഒരു വിരുന്നില്‍ വെച്ചാണ് കണ്ടുമുട്ടിയത്.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

അന്ന് സുലേഖയെ കണ്ടതുമുതല്‍ അവളെ വിവാഹം കഴിക്കണമെന്ന് തോന്നി. തുടര്‍ന്ന് എന്റെ വിവാഹഭ്യര്‍ത്ഥന സുലേഖ സ്വീകരിച്ചു. വളരെയധികം സന്തോഷത്തിലാണ് ഞങ്ങളിപ്പോള്‍, വരനായ രാമചന്ദ്ര സാഹു പറഞ്ഞു.

ഒരു വിരുന്നില്‍ വെച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അദ്ദേഹം വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും വീട്ടുകാര്‍ അല്‍പം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ കുറച്ച്‌ വര്‍ഷം മുമ്പ് എന്റെ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ ഭഞ്ചാനഗര്‍ കോടതിയില്‍ വെച്ച്‌ ഞങ്ങള്‍ വിവാഹിതരായി, നവവധുവായ സുലേഖ പറഞ്ഞു. ഇരുവരുടെയും വിവാഹത്തില്‍ ഗ്രാമവാസികളും സന്തുഷ്ടരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts