ഉഡുപ്പി കോളേജ് വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവർത്തക അറസ്റ്റിൽ 

ബെംഗളൂരു: ഉഡുപ്പിയിൽ കോളജിലെ വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് ശുചിമുറിയിൽ നഗ്നമായി ചിത്രീകരിച്ച സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവർത്തക ശകുന്തളയെ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

കോളജിലെ സംഭവം കുട്ടിക്കളിയാണെന്നും ബിജെപി അതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.

  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’

ഇതിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തിയാണ് ശകുന്തള ട്വീറ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ബന്ധുക്കൾ സംഭവത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ അദ്ദേഹം എന്തു ചെയ്യുമെന്നും ശകുന്തള ട്വീറ്റിൽ ചോദിക്കുന്നുണ്ട്. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts