ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 11.05ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാർ കാരണം 13 മണിക്കൂർ വൈകി. ചൊവ്വാഴ്ച ഉച്ച 12.10നാണ് പകരം വിമാനം പുറപ്പെട്ടത്. യന്ത്രത്തകരാർ കാരണം മുടങ്ങിയ IX 813 വിമാനത്തിന് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊന്ന് എത്തിച്ചാണ് സർവിസ് നടത്തിയത്. തിങ്കളാഴ്ച യാത്ര ചെയ്യേണ്ടിയിരുന്ന 168 യാത്രക്കാരിൽ 161 പേർ ചൊവ്വാഴ്ച ബദൽ വിമാനത്താവളത്തിൽ ദുബൈയിലേക്ക് പോയി. ഏഴു പേർ യാത്ര മാറ്റി. കേടായ വിമാനം നേരെയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.
Read MoreDay: 11 July 2023
കമ്പനിയുടെ എംഡിയെയും സിഐഒയെയും മുൻ ജീവനക്കാരൻ വെട്ടി കൊലപ്പെടുത്തി
ബെംഗളൂരു: കമ്പനിയുടെ എംഡിയെയും സിഐഒയെയും മുൻ ജീവനക്കാരൻ വാൾ വെട്ടിക്കൊലപ്പെടുത്തി. നഗരത്തിലെ ടെക്ക് കമ്പനിയിൽ ആണ് സംഭവം. ബെംഗളൂരുവിലെ എറോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രഹ്മണ്യയും സിഐഒ വിനു കുമാറുമാണ് കൊല്ലപ്പെട്ടത്. മുൻ ജീവനക്കാരനായ ഫെലിക്സ് എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് അറിയിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്സ് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ഫെലിക്സും കൊല്ലപ്പെട്ടവരും ബിസിനസ്സ് നടത്തിയിരുന്നതായും ഇപ്പോൾ എറോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ്…
Read Moreജൈന മതാചാര്യയുടെയുടെ മൃതദേഹവുമായി പ്രതികൾ ബൈക്കിൽ സഞ്ചരിച്ചത് 35 കിലോ മീറ്റർ
ബെംഗളൂരു: ജൈന മതാചാര്യൻ കാമകിമാര നന്തി മഹാരാജയെ അക്രമികൾ ആശ്രമത്തിൽ നിന്ന് തന്നെ കൊലപ്പെടുത്തിയ ശേഷം ഭൗതിക ശരീരം കൊണ്ടുപോയി തള്ളുകയായിരുന്നു എന്ന് പോലീസ്. മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ബൈക്കിൽ ചുമന്ന് 35 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ചെറുകഷണങ്ങളാക്കിയ മൃതദേഹം കുഴൽക്കിണറിൽ തള്ളിയതെന്നാണ് പ്രതികൾ ചിക്കോടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നൽകിയ മൊഴി. വൈദ്യുതാഘാതം ഏല്പിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് പ്രതികൾ ആദ്യം നടത്തിയത്. ശരീരത്തിൽ അനക്കം കണ്ടതിനാൽ ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പിച്ചെങ്കിലും മൃതദേഹം മാറ്റാൻ നിർബന്ധിതരായി. ചാക്കിൽ പൊതിഞ്ഞ…
Read Moreമംഗളൂരു ദേശീയപാതയിൽ അടിപ്പാത മതിലും സർവ്വീസ് റോഡും തകർന്നു
ബെംഗളൂരു: മംഗളൂരു ദേശീയപാതയിൽ ഉടുപ്പിക്കടുത്ത് നിർമാണത്തിലിരിക്കുന്ന അടിപ്പാത മതിലും സർവ്വീസ് റോഡും തകർന്നു. കെട്ടിടത്തിൽ അപകതയുണ്ടെന്ന് നാട്ടുകാർ നേരത്തെ ആരോപിച്ച അടിപ്പാതയാണ് തകർന്നത്. കല്ലിനപുര സന്തേകട്ടെയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. നിർമ്മാണത്തിലെ അപകാതയും തുടർച്ചയായി മഴയും പെയ്തതോടെ മൂന്ന് ദിവസം മുൻപേ തന്നെ മതിലിന്റെ ഭാഗങ്ങൾ പൊളിഞ്ഞ് തുടങ്ങിയിരുന്നു. തുടർന്ന് വാഹനങ്ങൾ ഇടത് വശം വഴി തിരിച്ചു വിട്ടത് കാരണം വൻ അപകടം ഒഴിവായി. എന്നാൽ തകർന്ന റോഡിന് തൊട്ടടുത്തായി കഴിഞ്ഞ ദിവസം തുറന്ന ഇരുനില കെട്ടിടങ്ങൾ അപകടാവസ്ഥയിലായി. നിരവധി വീടുകളും സമീപത്തുണ്ട്. അടിപാത…
Read Moreഅന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യമറിയിക്കാൻ ഒരുങ്ങി ‘നന്ദിനി’
ബെംഗളൂരു: അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യമറിയിക്കാൻ കർണാടക ക്ഷീരവിപണന ഫെഡറേഷൻ ബ്രാൻഡായ നന്ദിനി. ഇവരുടെ പാൽ ഉൽപ്പന്നങ്ങളുടെ ആദ്യ ബ്രാഞ്ച് ദുബായിൽ തുറക്കും. ഇതിനു വേണ്ടിയുള്ള ആദ്യ ലോഡ് കയറ്റുമതി ചെയ്യുന്നത് കൊച്ചി തുറമുഖം വഴിയാണ്. കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറത്തിന്റെ ഇടപെടലാണ് ഇത് വഴിവെച്ചത്. ഈസ്റ്റ് എൻഡ് എൻറർപ്രൈസസ് വഴി ചൊവ്വാഴ്ചയാണ് കേരളത്തിൽ ഉത്പന്നങ്ങളുമായി ചരക്ക് കണ്ടെയ്നർ ദുബായിലേക്ക് പുറപ്പെടുക. വെണ്ണ, ചീസ്, ടെട്രാപാക്ക് പാൽ തുടങ്ങിയ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. കൊച്ചി വഴി കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾ ആറ് ദിവസം കൊണ്ടാണ് ദുബായിലെത്തുക. മംഗളൂരു…
Read Moreഡ്രൈവിംഗ് ലൈസൻസുകൾ ഇനിയും സ്മാർട്ട് ആക്കിയില്ലേ? സമയപരിധി കഴിഞ്ഞാൽ വലിയ തുക നൽകേണ്ടി വരും
തിരുവനന്തപുരം: നിലവിലെ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാൻ അടുത്തിടെയാണ് തീരുമാനമായത്. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാർഡിന് പകരം ഏഴിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉള്ള പിവിസി പെറ്റ്-ജി കാർഡ് ലൈസൻസ് നിലവിൽ ലഭ്യമാണ്. പരിവാഹൻ വെബ്സൈറ്റിലൂടെ കുറഞ്ഞ നിരക്കിൽ സ്മാർട്ട് കാർഡ് ലൈസൻസ് സ്വന്തമാക്കാൻ സാധിക്കും. 200 രൂപയും ഒപ്പം തപാൽ ചാർജും മാത്രമാണ് ഇതിന് ചിലവാക്കേണ്ടത്. സ്മാർട്ട് കാർഡിനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ…. ആദ്യം പരിവാഹൻ വെബ്‌സൈറ്റ് (https://sarathi.parivahan.gov.in/sarathiservice/stateselectiom.do) സന്ദർശിക്കുക. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനം തിരഞ്ഞെടുക്കുക സേവനം ആവശ്യമായ സംസ്ഥാനങ്ങളുടെ…
Read Moreജീവനക്കാരി വിധാൻ സൗധയിൽ എത്തിയത് കത്തിയുമായി
ബെംഗളൂരു: സംസ്ഥാന സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും പ്രവർത്തിക്കുന്ന വിധാൻ സൗധയിലെത്തിയ ജീവനക്കാരിയുടെ ബാഗിൽ കത്തി കണ്ടെത്തി. വിധാൻ സൗധയുടെ കിഴക്കേ വാതിൽ വഴി പ്രവേശിക്കാനെത്തിയ ഇവരുടെ ബാഗ് പരിശോധിക്കുന്നതിനിടെ സുരക്ഷാ ചുമതലയുള്ള പോലീസാണ് കത്തി കണ്ടെത്തിയത്. പഴവർഗങ്ങൾ മുറിക്കുന്ന കത്തിയാണ് ബാഗിലുണ്ടായിരുന്നത്. ജീവനക്കാരിയുടെ അമ്മ ആശുപത്രിയിലാണ്. അമ്മയ്‌ക്കൊപ്പം രാത്രി കഴിഞ്ഞ ഇവർ രാവിലെ നേരിട്ട് ഓഫീസിലേക്ക് വരുകയായിരുന്നു. അമ്മയ്ക്ക് പഴങ്ങൾ മുറിച്ചുകൊടുത്ത കത്തി അബദ്ധത്തിൽ ബാഗിൽ വെച്ചതാണെന്നും ഇവർ പോലീസിനോട് പറഞ്ഞു. ബാഗ് പുറത്തുവെച്ചശേഷം ഇവരെ ജോലിചെയ്യാൻ അനുവദിച്ചു.
Read Moreഭർത്താവിനെ ഭാര്യമാർ കുത്തിക്കൊന്നു; ഇരുവരും പോലീസ് കസ്റ്റഡിയിൽ
പട്‌ന: തർക്കത്തിനിടെ യുവാവിനെ ഭാര്യമാർ കുത്തിക്കൊന്നു. ബിഹാർ ഛാപ്ര സ്വദേശിയായ ആലംഗീർ അൻസാരി(45)യാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ആലംഗീറിന്റെ ആദ്യഭാര്യ സൽമ, രണ്ടാം ഭാര്യ ആമിന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കത്തിക്കുത്തുണ്ടായതെന്നും ഇത് കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. ഡൽഹിയിൽ ജോലിചെയ്യുന്ന ആലംഗീർ ദിവസങ്ങൾക്ക് മുമ്പാണ് സ്വദേശത്ത് തിരിച്ചെത്തിയത്. ആലംഗീർ ബിഹാറിലെത്തിയ വിവരമറിഞ്ഞ് പ്രതികളും ഇവിടേക്ക് വരികയായിരുന്നു. കഴിഞ്ഞദിവസം മൂവർക്കുമിടയിൽ വഴക്കുണ്ടായി. ഇതിനിടെയാണ് പ്രതികൾ കത്തി കൊണ്ട് യുവാവിനെ കുത്തിയത്. പരിക്കേറ്റ യുവാവിനെ ആദ്യം പ്രാഥികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും നില…
Read Moreവിഘ്നേഷ് ചിത്രത്തിൽ നിന്നും നയൻതാര ‘ഔട്ട്’
ചെന്നൈ: വിഘ്നേഷ് ശിവന്റെ അടുത്ത ചിത്രത്തിൽ നയൻതാരയ്ക്ക് അവസരം ഇല്ലെന്ന വാർത്തയാണ് ഇരുവരുടെയും ആരാധകരെ നിരാശയിൽ ആക്കിയിരിക്കുന്നത്. അജിത്തിനെ നായകനാക്കിയുള്ള ചിത്രം മുടങ്ങിയതിന് പിന്നാലെ പുതിയ ചിത്രത്തെക്കുറിച്ച് ആലോചിക്കുകയാണ് സംവിധായകൻ വിഘ്നേഷ് ശിവൻ. എന്നാൽ, ചിത്രത്തിലെ നായിക നയൻതാരയല്ല എന്നത് പുറത്ത് വരുന്ന വാർത്തകൾ. നയൻതാരയും വിഘ്നേശും തമ്മിൽ പ്രണയത്തിലായതിന് ശേഷം വിഘ്നേഷിന്റെ ചിത്രങ്ങളിലെല്ലാം നയൻതാരയായിരുന്നു നായിക. നയൻതാരയും വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തിയ നാനും റൗഡി താൻ എന്ന ചിത്രമാണ് വിഘ്നേശന്റെ കരിയറിലെ ബ്രേക്ക് ത്രൂ. അതിന് ശേഷമാണ് വിഘ്നേശും നയൻസും…
Read Moreപാട്നയിൽ അതിക്രൂരമായ കൊലപാതകം ; മൃതദേഹം വികൃതമായ നിലയിൽ കണ്ടെത്തി
പട്‌ന: 45കാരിയെ ക്രൂരമായി കൊലപ്പെടുത്തി നാലംഗ സംഘം. ഖഗാരിയ ജില്ല സ്വദേശിയായ സുലേഖ ദേവിയാണ് കൊല്ലപ്പെട്ടത്. ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. വികൃതമാക്കിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സ്വകാര്യഭാഗത്ത് പരിക്കുണ്ട്. നാവ് മുറിച്ച നിലയിലാണ്. കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതായും പോലീസ് പറയുന്നു. പാടത്ത് പണിയെടുക്കുന്നതിനിടെ ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം യുവതിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അയല്‍വാസികളായ അഞ്ചുപേരാണ് യുവതിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. സുലേഖ ദേവിയുടെ കുടുംബത്തിന് അയല്‍വാസികളുമായി നീണ്ടക്കാലമായി ഭൂമി തര്‍ക്കം ഉണ്ട്. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍…
Read More