മുഴപ്പിലങ്ങാട്: കെട്ടിനകം പള്ളിക്കടുത്ത് ആളൊഴിഞ്ഞ വീടിനടുത്ത് പതിനൊന്ന് വയസ്സുകാരൻ നിഹാൽ നൗഷാദിന മരിച്ച നിലയിൽ കണ്ടെത്തി. തെരുവ് നായയുടെ കടിയേറ്റ് മരിച്ചു എന്നാണ് പ്രാഥമിക നികമാനം. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത കുട്ടിയാണ് മരിച്ചത് ജേഴ്സീസ് സ്കൂൾ സ്വാമിക്കുന്ന് ( ധർമ്മടം) വിദ്യാർഥിയാണ്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ കുട്ടിയെ കാണാതായി തിരച്ചിൽ നടക്കുന്നതിനിടെ വീടിനടുത്ത് 300 മീറ്റർ അകലമുള്ള ആളൊഴിഞ്ഞ വീട്ടിന് സമീപത്താണ് കുട്ടിയെ കണ്ടെത്തിയത്.എടക്കാട് പോലീസെത്തി നടപടിക്രമത്തിന് ശേഷം പോസ്റ്റ്മോർട്ടത്തിനായ് തലശ്ശേരി ആശുപത്രിയിൽ കൊണ്ടു പോയി. ഉപ്പ : നൗഷാദ് (ബഹറൈൻ) ഉമ്മ:…
Read MoreDay: 11 June 2023
ബിഗ് ബോസ് താരം മിഥുനെ എൻഐഎ ചോദ്യം ചെയ്യും ; ശിക്ഷ പറഞ്ഞ് മേജർ രവി
ബിഗ് ബോസിന് അകത്തും പുറത്തും ചർച്ചാ വിഷയം അനിയൻ മിഥുന്റെ കഥയാണ്. കഴിഞ്ഞ ദിവസം ജീവിത കഥ പറയുന്നതിനിടെ തന്റെ പട്ടാളക്കാരിയായ കാമുകിയെക്കുറിച്ച് അനിയൻ മിഥുൻ പറഞ്ഞിരുന്നു. പാരാ കമാൻഡോയായ കാമുകി എൻകൗണ്ടറിൽ കൊല്ലപ്പെട്ടുവെന്നാണ് അനിയൻ മിഥുൻ എപ്പിസോഡിൽ പറഞ്ഞത്. എന്നാൽ അനിയൻ മിഥുൻ പറഞ്ഞ കഥ നുണയാണെന്നാണ് സൈനികരടക്കം ആരോപിക്കുന്നത്. നിരവധി പേർ ഇതിനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഒപ്പം സൈനികരും അനിയന്റെ കഥയെ നിഷേധിക്കുന്നുണ്ട്. ഇന്ത്യയിൽ ഒരു ലേഡി ഓഫീസർ ഇതുവരെ കൊല്ലപ്പെട്ടിട്ടില്ല, പാരാ കമാൻഡോയിൽ സ്ത്രീകളേ ഇല്ല എന്നാണ് മേജർ…
Read More2024ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; പ്രഖ്യാപനവുമായി ബ്രിജ് ഭൂഷണ്‍
ഡൽഹി: 2024ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍. ഉത്തര്‍പ്രദേശിലെ ഗോഡയില്‍ നടന്ന റാലിയിലായിരുന്നു പ്രഖ്യാപനം. അതേസമയം ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിച്ച വനിതാ താരങ്ങളോട് ഡല്‍ഹി പൊലീസ്. തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ ബ്രിജ് ഭൂഷന്‍ റാലി സംഘടിപ്പിച്ചത്. ലൈംഗികാരോപണക്കേസില്‍ ബ്രിജ് ഭൂഷണെതിരെ നടപടി വേണമെന്ന് പാര്‍ട്ടിയിലടക്കം സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനിടെയാണ് റാലി എന്നതും ശ്രദ്ധേയമായി. റാലിക്ക് മുന്നോടിയായി അനുയായികളെ പങ്കെടുപ്പിച്ചു കൊണ്ട് ഗോണ്ടയില്‍ റോഡ്ഷോയും നടത്തി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ…
Read Moreഒരേ സമയം നിരവധി പേരുമായി ശാരീരിക ബന്ധം ; ചോദ്യം ചെയ്ത അമ്മയെ കൊന്നു
ഹൈദരാബാദ് : ഒരേ സമയം നിരവധി സുഹൃത്തുക്കളുമായി ശാരീരിക ബന്ധം പുലർത്തുന്നതിനെ ചോദ്യം ചെയ്ത അമ്മയെ മകൾ കൊലപ്പെടുത്തി. കാമുകനൊപ്പം ചേർന്നാണ് അവർ ഈ കൃത്യം നിർവഹിച്ചത്.കൊലപാതകത്തിനു ശേഷം മൃതദേഹം റെയിൽപാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.ഹൈദരാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ബിരുദ വിദ്യാർത്ഥിയായ മകൾ കീർത്തി റെഡ്ഡി, സുഹൃത്ത് ശശി എന്നിവർ ചേർന്നാണ് അമ്മ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്.അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൂന്നു ദിവസം വീട്ടിൽ സൂക്ഷിച്ച മൃതദേഹം ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ റെയിൽ പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മകൾ കീർത്തിയെയും കാമുകൻമാരായ ബാൽ റെഡ്ഡിയെയും…
Read Moreസംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍
ഡൽഹി: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സ് ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഡല്‍ഹിയില്‍ സ്വാതന്ത്ര്യമില്ലെന്നാണ് ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നത്. അടുത്തത് നിങ്ങളാണെന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആക്രമിച്ചത് ഡല്‍ഹിയെയാണ്. വൈകാതെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ഈ അവസ്ഥയുണ്ടാകുമെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ മുന്നറിയിപ്പ്. ദേശീയ തലസ്ഥാനത്തിലെ സേവനങ്ങളുടെ നിയന്ത്രണം കേന്ദ്രത്തിനാണെന്ന ഓര്‍ഡിനന്‍സനിനെതിരെയാണ് കെജ്രിവാള്‍ വിമര്‍ശിച്ചത്. രാംലീല മൈതാനിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മഹാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ ഏകാധിപത്യമാണെന്നും ലഫ്റ്റനന്റ് ഗവര്‍ണറാണ് മേധാവിയെന്നും അദ്ദേഹം പറഞ്ഞു.…
Read Moreകാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: മംഗളൂരുവിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അധ്യാപകൻ അടക്കം രണ്ട് പേർക്ക് പരിക്കേറ്റു. ഉഡുപ്പി ഡിഡിപിഐ ഓഫീസിൽ ഫസ്റ്റ് ക്ലാസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന സുബ്ബണ്ണ ഗണിഗ, ഉഡുപ്പി ഇന്ദിരാ നഗർ സ്‌കൂളിലെ കായികാധ്യാപകൻ സോമ ശേഖർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ സുദർശനെയും കാർ ഓടിച്ചിരുന്ന സതീഷിനെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 1.30 ഓടെ ഹെബ്രി താലൂക്കിലെ സീതാനദി ജക്കനാക്കിക്കടുത്താണ് സംഭവം. ഉഡുപ്പിയിൽ നിന്ന് ആഗുംബെയിലേക്ക് പോവുകയായിരുന്ന ബസും ചന്നഗിരിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത്…
Read Moreയൂണിഫോം ആവശ്യം ഉന്നയിച്ച് ബിഎംടിസി ജീവനക്കാർ
ബെംഗളൂരു: സർക്കാർ തങ്ങളുടെ പ്രധാന പദ്ധതിയായ ശക്തി പദ്ധതി (ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര) ആരംഭിക്കുന്നതോടെ, ബിഎംടിസിയിലെ ജീവനക്കാർ ഷൂസും യൂണിഫോമും നൽകണമെന്ന് ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഷൂസ് വാങ്ങാൻ സർക്കാർ പ്രതിവർഷം 550 രൂപ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിഎംടിസി ജീവനക്കാർ ശനിയാഴ്ച മജസ്റ്റിക്കിലെ കെമ്പഗൗഡ ബസ് ടെർമിനലിൽ തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി നിശബ്ദ ഹാൻഡ്‌ബിൽ വിതരണ കാമ്പയിൻ നടത്തി. ഭൂരിഭാഗം ഡ്രൈവർമാരും ചപ്പൽ ധരിച്ചവരാണ്. പഴകിയതിനാൽ ബ്രേക്ക് ഇടുന്നത് ബുദ്ധിമുട്ടാണ്. സർക്കാർ ഇത് ശ്രദ്ധിക്കുകയും ഷൂ അലവൻസ് എത്രയും വേഗം…
Read Moreആദ്യ ദിവസം, ആദ്യ സവാരി: സൗജന്യ ബസ് യാത്രയിൽ ആവേശഭരിതരായി നിരവധി സ്ത്രീകൾ
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ശക്തി സ്കീം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ബസ് കണ്ടക്ടർമാർ സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകിത്തുടങ്ങി. പലരും തങ്ങളുടെ കന്നി സൗജന്യ ബസ് യാത്രയ്ക്കായി ആകാംക്ഷയോടെ കാത്തിരുന്നു. പദ്ധതിയുടെ ആരംഭത്തെ കുറിച്ച് അറിഞ്ഞതോടെ ഉച്ചയ്ക്ക് 1.40 ന് കിഴക്കൻ ബെംഗളൂരുവിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ഇന്ദിരാനഗർ കെഎഫ്‌സി ബസ് സ്റ്റോപ്പിൽ രണ്ട് ഡസനോളം സ്ത്രീകളാണ് പ്രതീക്ഷയോടെ കാത്തുനിന്നത്. സൗജന്യ ബസ് യാത്രയ്‌ക്ക് നിർബന്ധിത ആവശ്യകതയായ അവരുടെ ആധാറും മറ്റ് ഐഡികളും അവർ കൈവശം വെച്ചിരുന്നു. അവർ മല്ലേഷ്പാളയയിൽ നിന്ന്…
Read Moreഉടൽ ഒടിടി യിലേക്ക് ഉടൻ
ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും ദുര്‍ഗ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയായ ഉടല്‍ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രം തിയറ്ററില്‍ റിലീസായി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഒടിടിയിലെ സംപ്രേഷണം ആരംഭിച്ചിരുന്നില്ല. കൂടാതെ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണ് ഉടല്‍ സിനിമയുടെ സംപ്രേഷണമെന്നറിയാനും കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ വിവരങ്ങള്‍ പ്രകാരം ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഉടൻ ഉണ്ടാകുമെന്നാണ്. ‘ഉടലിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകും’ എന്നാണ് സൂചന. ചിത്രത്തിൻറെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ എന്നാണ് വിവരം.
Read Moreശക്തി പദ്ധതി പ്രാബല്യത്തിൽ; സംസ്ഥാനത്ത് ഇന്ന് മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
ബെംഗളൂരു: കർണാടക സർക്കാർ സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഏർപ്പെടുത്തി, പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മൈസൂരുവിനടുത്തുള്ള നഞ്ചൻഗുഡിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സൗജന്യ ബസ് യാത്ര പദ്ധതി നടപ്പാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട്, അഞ്ച് തിരഞ്ഞെടുപ്പ് ഉറപ്പുകളിൽ ആദ്യത്തേതായ ‘ശക്തി’ പദ്ധതിയുടെ വിശദാംശങ്ങളും അദ്ദേഹം വിശദീകരിച്ചു. ശക്തി പദ്ധതി പ്രകാരം, കർണാടകയിൽ സർവീസ് നടത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളിൽ സ്ത്രീകൾക്ക് യാതൊരു നിരക്കും ഈടാക്കാതെ യാത്ര ചെയ്യാം. എന്നിരുന്നാലും, സംസ്ഥാനത്തിന്റെ…
Read More