ജയനഗറിൽ നടക്കാൻ പോയ വളർത്തുനായയെ ഉടമയിൽ നിന്ന് മോഷ്ടിച്ചു

ബെംഗളൂരു: ജയനഗറിലെ 9-ാം ബ്ലോക്കിൽ നടക്കാൻ കൊണ്ടുപോയ വളർത്തുനായയെ ബൈക്കിൽ എത്തിയ രണ്ട് അജ്ഞാതർ ഉടമയിൽ നിന്ന് മോഷ്ടിച്ചു.

ഫെബ്രുവരി 12 ന് രാത്രി, നായയുടെ ഉടമയായ മധുര തന്റെ നായ റിച്ചിയുമായി നടക്കുകയായിരുന്നു. പെട്ടെന്ന്, ഹെൽമെറ്റ് ധരിച്ച രണ്ട് പേർ ബൈക്കിൽ വന്നു,

പിൻസീറ്റ് യാത്രികൻ നായയെ പിടിച്ച് വലിച്ചു, അവർ രക്ഷപ്പെട്ടു. മധുര അവരെ പിടിക്കാൻ ശ്രമിച്ചു കൊണ്ട്, കുറച്ചു നേരം പിറകെ ഓടി, പക്ഷേ അവർ കടന്നുകളഞ്ഞു.

  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി

സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, മോഷ്ടാക്കൾ നായയുമായി രക്ഷപ്പെടുന്നത് ഇതിൽ കാണാം.

മധുര തിലക്നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മോഷ്ടിക്കപ്പെട്ട നായയ്ക്ക് 10,000 രൂപ വിലവരുമെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts