മന്ത്രിസഭയിലേക്ക് ആരൊക്കെ? ചർച്ചകൾ അവസാനഘട്ടത്തിൽ

ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തില്‍ പതിനഞ്ചില്‍ താഴെ മന്ത്രിമാരാവും ചുമതല ഏല്‍ക്കുക. മന്ത്രിസഭയിലേക്ക് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും ഡല്‍ഹിയിൽ എത്തി.മന്ത്രിസഭയില്‍ ആരൊക്കെ എന്നതില്‍ അന്തിമ തീരുമാനം എടുക്കാനാണ് ഇരുവരും എത്തിയത്. കര്‍ണാടകയില്‍ രണ്ട് ഘട്ടമായിട്ടാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. നാളെ പന്ത്രണ്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും. ആകെ 32 ക്യാബിനറ്റ് പിന്നീട് ആയിരിക്കും.…

Read More

2000 നോട്ട് നിരോധനം; നോട്ട് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങളും അവസാന തിയ്യതിയും അറിയാം..

ദില്ലി: രണ്ടായിരം രൂപ നോട്ട് നിരോധിച്ചതോടെ വിപണിയിലുള്ള 2000 രൂപ നോട്ട് വിനിമയം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 2000 രൂപ നോട്ട് നിരോധനം വലിയ തോതില്‍ ജനത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുന്‍പുണ്ടായിരുന്ന 2000 രൂപ നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനം 2016 നോട്ട് നിരോധനം പോലെ ജനത്തെ ബാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് കരുതുന്നു. സെപ്തംബര്‍ 30 നാണ്…

Read More

ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദം നൽകണം, ആവശ്യവുമായി കോൺഗ്രസ്‌ നേതാവ് 

ബെംഗളൂരു:ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ്‌ നേതാവും എം.എൽ.എയുമായ എം.ബി പാട്ടീൽ രംഗത്ത്. ജി. പരമേശ്വരക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്നാണ് ലിംഗായത്ത് വിഭാഗത്തിൻറെ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ലിംഗായത്തുകാർ പുറത്തായി. മതിയായ പ്രതിനിധ്യം ലഭിക്കണം. പാർട്ടിയിൽ നിന്ന് പ്രാതിനിധ്യം ലഭിക്കുമെന്നാണ് വിശ്വാസമെന്നും എം.ബി പാട്ടീൽ ചൂണ്ടിക്കാട്ടി. ലിംഗായത്ത്, വൊക്കലിംഗ, മുസ് ലിം, ദളിത്, പട്ടികജാതി തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് കോൺഗ്രസിന് പിന്തുണ ലഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബഹുമാനം നൽകി ഭരണത്തിൽ മതിയായ പങ്കാളിത്തം ഉറപ്പാക്കണമെന്നും എം.ബി പാട്ടീൽ…

Read More

2000 രൂപ നോട്ടുകൾ പിൻവലിച്ചു, ബാങ്കുകൾക്ക് ആർബിഐ നിർദേശം

ദില്ലി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ച്‌ ആര്‍ ബി ഐ, 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് നടപടി. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത തുടരുമെന്നും ആർബിഐ അറിയിച്ചു.

Read More

10 മാസം പ്രായമായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം

കോഴിക്കോട്: മാങ്കാവിൽ 10 മാസം പ്രായമായ പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം. മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരൻ ആണ് പിടിയിലായത്. ഇയാൾക്കെതിരെ കസബ പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുൻവശത്ത് വെച്ചാണ് ഇയാൾ കുഞ്ഞിനു നേരെ അതിക്രമം നടത്തിയത്. കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ എ.ടി.എം അക്കൗണ്ടിൽ എത്തിയതായിരുന്നു. മാതാവിന്റെ കൈയിലായിരുന്നു കുഞ്ഞിനു നേരെയാണ് അതിക്രമം നടത്തിയത്.

Read More

എസ്എസ്എൽസി 99.70% വിജയം, സേ പരീക്ഷ ജൂൺ 7 മുതൽ

തിരുവനന്തപുരം: ഇത്തവണ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.70 ശതമാനമാണ് വിജയം. 68,604 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 1,38,086 പേര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ചത്. ഗ്രേസ് മാര്‍ക്കിലൂടെ 24,422 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. എസ്‌എസ്‌എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പിയ്ക്കുള്ള അപേക്ഷകള്‍ മെയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ ജൂണ്‍ ഏഴു മുതല്‍ 14 വരെ നടക്കും.

Read More

കുറ്റ്യാടിയിൽ നിന്നും കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സെർവീസ് 21 മുതൽ 

ബെംഗളൂരു: കുറ്റ്യാടി റൂട്ടിൽ ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് . കോഴിക്കോട്- ബെംഗളൂരു സൂപ്പർ ഡിലക്‌സ് എയർ ബസ്‌ 21 ന് സർവീസ് തുടങ്ങും.   രാത്രി ഒമ്പതിന്‌ കോഴിക്കോട്‌ നിന്നും പുറപ്പെടുന്ന ബസ്‌ പേരാമ്പ്ര (10.30), കുറ്റ്യാടി (10.45), തൊട്ടിൽപാലം (11.00), വെള്ളമുണ്ട (11.45), മാനന്തവാടി (12.00), മൈസൂർ (3.30), വഴി രാവിലെ ആറിന്‌ ബംഗളൂരുവിലെത്തും. പകൽ മൂന്നിന്‌ ബംഗളൂരുവിൽ നിന്ന്‌ പുറപ്പെടുന്ന ബസ്‌ മൈസൂരു (5.30), കുട്ട (8.30), മാനന്തവാടി (9.30), വെള്ളമുണ്ട (9.45), തൊട്ടിൽപ്പാലം (10.30), കുറ്റ്യാടി (10.45), പുലർച്ചെ രണ്ടിന്‌…

Read More

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പല്ലി 

പാട്‌ന: ബിഹാറിലെ സരൺ ജില്ലയിൽ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണത്തിൽ പല്ലി വീണതിനെ തുടർന്ന് 36 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. വിദ്യാർത്ഥികളിൽ ഒരാൾ ആണ് ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയത്. പ്ലേറ്റിൽ പല്ലിയെ കണ്ടതിന് ശേഷം വിദ്യാർത്ഥി ഉടൻ തന്നെ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉച്ചഭക്ഷണ വിതരണം നിർത്തി.

Read More

സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇന്ന് നിർണ്ണായക ചർച്ചകൾ

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തിന്റെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് തലസ്ഥാനം ഇന്ന് വീണ്ടും വേദിയാകും. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സമവായമായതോടെ മന്ത്രിസഭാ രൂപീകരണമാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള അടുത്ത വെല്ലുവിളി. നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ കര്‍ണാടകയില്‍ ആരൊക്കെ മന്ത്രിമാരാവും എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല. ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ഡല്‍ഹിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ന് ഹൈക്കമാന്‍ഡിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയിലാവും അന്തിമ തീരുമാനം. മന്ത്രിസഭയില്‍ പരമാവധി 34 പേരെയാണ് അംഗമാക്കാന്‍ കഴിയുന്നതെങ്കില്‍ ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച്‌ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. അതേസമയം…

Read More

അഭിനയത്തോട് വിട പറയാൻ ഒരുങ്ങി നടൻ രജനികാന്ത് 

ചെന്നൈ: അരനൂറ്റാണ്ടോളം നീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങി നടൻ രജനികാന്ത് . ഓഗസ്റ്റിൽ പ്രദർശനത്തിനെത്തുന്ന ‘ജയിലർ’ കൂടാതെ രണ്ടുചിത്രങ്ങളിൽകൂടി അഭിനയിച്ചശേഷം നടൻ സിനിമയോട് വിടപറയുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജയ് ഭീം സംവിധാനംചെയ്ത ടി.ജെ. ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിൽ രജനിയായിരിക്കും നായകൻ. അതിനുശേഷം ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിർത്താനാണ് തീരുമാനം. ലോകേഷിന്റെ ചിത്രത്തിൽ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന് പറയപ്പെടുന്നതായും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകനും നടനുമായ മിഷ്‌കിൻ പറഞ്ഞു. 2017-ൽ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച…

Read More
Click Here to Follow Us