ബിഗ് ബോസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മത്സരാർത്ഥികളും പ്രേക്ഷകരും ഒരു പോലെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് സാഗർ സെറീന പ്രണയം. എന്നാൽ ഈ പ്രണയം ഒരു ഗെയിം സ്ട്രാറ്റജി ആണെന്ന് പലരും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ കൂടുതൽ ദിവസങ്ങൾ കടന്നു പോകുമ്പോൾ ഇരുവരും ആത്മാർത്ഥ പ്രണയത്തിൽ ആണെന്ന് തുറന്നു കാണിക്കുകയാണ് ഇന്നത്തെ എപ്പിസോഡ് ഉൾപ്പെടെ. ഇന്നത്തെ എപ്പിസോഡിൽ ജയിൽ നോമിനേഷൻ ആയിരുന്നു. കൂടുതൽ പേരും ജയിലിലേക്ക് നോമിനേറ്റ് ചെയ്തത് സാഗറിനെയായിരുന്നു. ഒപ്പം റെനീഷയും ആയിരുന്നു. സെറീന വോട്ട് ചെയ്തത് സാഗറിനെയായിരുന്നു. നിലപാടില്ല എന്ന റീസൺ…
Read MoreDay: 11 May 2023
‘ഗുച്ചി’ യുടെ ഇന്ത്യക്കാരിയായ ആദ്യ ഗ്ലോബൽ അംബാസിഡറായി ആലിയ ഭട്ട്
ഗുച്ചിയുടെ അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഇറ്റാലിയന്‍ ബ്രാന്‍ഡ് കൂടിയായ ഗുച്ചിയുടെ അംബാസിഡറാകുന്നത്. ദക്ഷിണ കൊറിയയിലെ സിയോളില്‍ നടക്കുന്ന ഗുച്ചി ക്രൂയിസ് 2023 റണ്‍വേ ഷോയില്‍ അംബാസിഡര്‍ എന്ന നിലയില്‍ ആദ്യമായി ആലിയ റാംപിലെത്തും. ഗുച്ചിയുടെ ഗ്ലോബല്‍ അംബാസിഡര്‍മാരായ ഹോളിവുഡ് താരം ഡക്കോട്ട ജോണ്സണ്, കെ പോപ്പ് ഗ്രൂപ്പായ ന്യൂ ജീന്‍സിലെ ഹാനി, ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരി സ്റ്റൈല്‍സ് എന്നിവരും ആലിയക്കൊപ്പം റാംപിലുണ്ടാകും.
Read Moreപുറത്ത് വന്ന എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് ഡി.കെ ശിവകുമാർ
ബെംഗളുരു: വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാര്‍. എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ല. എക്സിറ്റ്പോളുകള് തൂക്കുസഭയാണ് പ്രവചിക്കുന്നത്. എന്നാല്‍, 146 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. സംസ്ഥാനത്തെ അറിവുള്ളവരും വിദ്യാഭ്യാസമുള്ളവരും കര്‍ണാടകയുടെ വിശാലമായ താല്പര്യമാണ് പരിഗണിക്കുക. ഡബിള്‍ എന്ജിന് സര്‍ക്കാര്‍ കര്‍ണാടകയില്‍ പരാജയപ്പെടും. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും പാര്‍ട്ടി കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞു.
Read Moreസ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ ചെരുപ്പു കൊണ്ടടിച്ച് വധുവിന്റെ അച്ഛൻ
വിവാഹ വേദിയിൽ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ ചെരുപ്പ് കൊണ്ട് അടിച്ച് പെൺകുട്ടിയുടെ അച്ഛൻ.നിമിഷ നേരം കൊണ്ട് വീഡിയോ വൈറൽ ആയി. @ShakirNadeem70 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്, സ്ത്രീധനമായി മോട്ടോർ സൈക്കിൾ ചോദിച്ചു. എല്ലാവരുടെയും മുന്നിൽ വെച്ച് അമ്മായിയച്ഛൻ അവനെ ചെരിപ്പുകൊണ്ട് അടിച്ചു. സ്ത്രീധന സമ്പ്രദായത്തെ നിഷേധിക്കാനുള്ള ഒരു നല്ല വഴിയാണിത് എന്നായിരുന്നു വീഡിയോക്കൊപ്പം കുറിച്ചിരുന്നത്.
Read Moreചോദ്യങ്ങൾക്കെല്ലാം മെയ് 13 ന് ഉത്തരം നൽകും ; തേജസ്വി സൂര്യ
ബെംഗളൂരു: മെയ് 13ന് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കര്‍ണാടക നല്‍കുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ബജ്റംഗ് ബലിയുടെ നാടായ കര്‍ണാടക ഇതിനെല്ലാം മെയ് 13ന് ഉത്തരം നല്‍കും. എല്‍പിജി സിലിണ്ടറുകള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്ന ഡികെ ശിവകുമാറിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, കോണ്‍ഗ്രസ് ഈ പൂജയെങ്കിലും ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.
Read Moreമോക്ക ചുഴലിക്കാറ്റ്, കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റിൻറെ പ്രഭാവത്തിൽ കേരളത്തിലും മഴ കനത്തേക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read Moreപീഡനം, മന്ത്രിയുടെ മരുമകൻ അറസ്റ്റിൽ
ചെന്നൈ: പീഡനപരാതിയില്‍ തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബുവിന്റെ മരുമകന് സതീഷ് കുമാര്‍ അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2018-ല്‍ ഒട്ടേരി പോലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതിയില്‍ മേലാണ് അറസ്റ്റ്. എന്നാല്‍ 2022 മേയ് മുതല്‍ സതീഷ് ഒളിവിലായിരുന്നു. അതേസമയം, ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തത് തന്റെ പിതാവിന്റെ നിര്‍ദ്ദേശത്തിലാണെന്ന് ആരോപിച്ച് സതീഷിന്റെ ഭാര്യയും ശേഖര്‍ബാബുവിന്റെ മകളുമായ ജയകല്യാണി രംഗത്തെത്തി. സതീഷുമായുള്ള പ്രണയവിവാഹത്തില്‍ ശേഖര്‍ ബാബുവിന് എതിര്‍പ്പായിരുന്നെന്നും അവര്‍ ആരോപിച്ചു.
Read Moreലഹരി കൈമാറുന്നതിനിടെ നൈജീരിയൻ സ്വദേശികൾ പിടിയിൽ
ബെംഗളൂരു: ലഹരി വസ്തുക്കൾ കൈമാറുന്നതിനിടെ രണ്ടു നൈജീരിയ സ്വദേശികൾ അറസ്റ്റിൽ. കൊത്തന്നൂരിലെ വാടക റൂമിൽ നിന്നും മാരക ലഹരി വസ്തുക്കൾ കൈമാറുന്നതിനിടയിലാണ് ഇവരെ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് നടന്നത്. ഇവരിൽ നിന്നും 200 ഗ്രാം എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പോലീസ് പിടികൂടി. ഇവരുമായി സാമ്പത്തിക ഇടപാട് നടത്തിയ ആളുകളിലേക്ക് അന്വേഷണം വ്യാപിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗൂഗിൾ പേ സംവിധാനം ആണ് ഇവർ ലഹരി കച്ചവടത്തിന്റെ പണമിടപാടിനായി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മലയാളികൾ ഉൾപ്പെടെ നിരവധി പേരുകൾ…
Read Moreവോട്ടർമാർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്നലെ വൈകുന്നേരം പോളിംഗ് അവസാനിച്ചപ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസ്ഥാനത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞു. ബബ്ബർ ഷേർ പ്രവർത്തകർക്കും കോൺഗ്രസ് നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു, നല്ലതും മാന്യവും ഉറച്ചതുമായ ജനപക്ഷ പ്രചാരണത്തിന് ഞാൻ ആഗ്രഹിക്കുന്നു. പുരോഗമനപരമായ ഭാവിക്കായി ചെയ്യാൻ വൻ തോതിൽ എത്തിയതിന് കർണാടകയിലെ ജനങ്ങൾക്ക് നന്ദി,” അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.
Read Moreതെറി വിളിയും ആക്രമണവും അഖിൽ മാരാർ ബിഗ് ബോസിൽ നിന്നും പുറത്തേക്ക്?
കഴിഞ്ഞ ദിവസത്തെ ടാസ്കിനിടയിലും മത്സരാർത്ഥികൾ തമ്മിൽ വഴക്ക് നടന്നു. ഈ വഴക്കും കയ്യാങ്കളിയിൽ ആണ് അവസാനിച്ചത്. അഖിൽ മാരാറും സാഗറും ആണ് മുട്ടൻ വഴക്ക് നടന്നത്. റെനീഷയെയും മാരാർ അടിക്കാൻ കയ്യോങ്ങുന്നതും ശേഷം റെനീഷ വെല്ലുവിളിക്കുകയും ചെയ്തു. ഒടുവിൽ ഇവർ മൂന്നു പേരെയും ബിഗ് ബോസ് തന്നെ വിളിച്ച് ശാസിക്കുകയായിരുന്നു. ഇത് ആദ്യമായല്ല അഖിൽ ഇത്തരത്തിൽ മോശമായി പ്രതികരിക്കുന്നത്. കടുത്ത ശാരീരിക ആക്രമണമാണെങ്കിൽ അഖിൽ മാരാരെ പുറത്താക്കണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത്തരമൊരു ടാസ്കിൽ ഇതൊക്കെ സ്വാഭാവികമാണെന്നും സാഗറും ആക്രമിച്ച് തന്നെയാണ് കളിച്ചതെന്നുമാണ്…
Read More