ലഹരി കൈമാറുന്നതിനിടെ നൈജീരിയൻ സ്വദേശികൾ പിടിയിൽ

ബെംഗളൂരു: ലഹരി വസ്തുക്കൾ കൈമാറുന്നതിനിടെ രണ്ടു നൈജീരിയ സ്വദേശികൾ അറസ്റ്റിൽ. കൊത്തന്നൂരിലെ വാടക റൂമിൽ നിന്നും മാരക ലഹരി വസ്തുക്കൾ കൈമാറുന്നതിനിടയിലാണ് ഇവരെ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് നടന്നത്.

ഇവരിൽ നിന്നും 200 ഗ്രാം എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പോലീസ് പിടികൂടി. ഇവരുമായി സാമ്പത്തിക ഇടപാട് നടത്തിയ ആളുകളിലേക്ക് അന്വേഷണം വ്യാപിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗൂഗിൾ പേ സംവിധാനം ആണ് ഇവർ ലഹരി കച്ചവടത്തിന്റെ പണമിടപാടിനായി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മലയാളികൾ ഉൾപ്പെടെ നിരവധി പേരുകൾ ഇവരുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
[masterslider id="10"]

Related posts