ബെംഗളൂരു:ചൈനയില്‍ നിന്നുള്ള കളിപ്പാട്ട ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ചന്നപട്ടണം ഗ്രാമത്തിലെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍. ചൈനയില്‍ നിന്നുള്ള കളിപ്പാട്ടത്തിന് നിയന്ത്രണം കൊണ്ടുവരികയും ഇന്ത്യന്‍ നിര്‍മ്മിത കളിപ്പാട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതോടു കൂടിയും തങ്ങളുടെ കച്ചവടം വര്‍ദ്ധിച്ചതായി ഗ്രാമവാസികള്‍ പറയുന്നു. ഇന്ത്യന്‍ കളിപ്പാട്ടങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നല്കിയ ആഹ്വാനം തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു. കമ്പോളത്തില്‍ ചന്നപട്ടണയില്‍ നിന്നുള്ള കളിപ്പാട്ടങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ചു. ഇത് തങ്ങളുടെ കച്ചവടം വന്‍രീതിയില്‍ വര്‍ദ്ധിപ്പിച്ചതായും ചന്നപട്ടണയിലെ കരകൗശല നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഇനി വേണ്ടത് ആധുനിക യന്ത്രങ്ങളും…
Read MoreDay: 4 May 2023
ട്രാൻസ്മാനായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്ത നിലയിൽ
തൃശൂർ: ട്രാൻസ്മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ്മാൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ. കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ കൂടിയാണ് പ്രവീൺ. പ്രവീൺ നാഥും റിഷാന ഐഷുവും പ്രണയ ദിനത്തിൽ വിവാഹിതരായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന്റെ തുടർച്ചയായിരുന്നു ഇരുവരുടെയും വിവാഹം. ദിവസങ്ങൾക്ക് മുൻപ് ഇരുവരും പിരിയുന്നതായി വാർത്തകൾ വന്നിരുന്നു. പ്രവീൺ തന്നെ ഈ വാർത്തകൾ നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.…
Read Moreശരത് പവാറിന്റെ പിൻഗാമിയായി സുപ്രിയ സുലേ എന്ന് സൂചന
മുംബൈ: പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ശരദ്പവാര്‍ രാജി വെച്ചതിന് പിന്നാലെ എന്‍സിപി നേതൃസ്ഥാനത്തേക്ക് സുപ്രിയാസുലേ വന്നേക്കുമെന്ന് സൂചന. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പവാറിന്റെ മകള്‍ സുപ്രിയാ സുലേയെ വിളിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഊഹാപോഹം പരക്കുന്നത്. താന്‍ എന്‍സിപി നേതൃസ്ഥാനം രാജി വെയ്ക്കുകയാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ശരദ്പവാര്‍ അറിയിച്ചത്. 1999 ല്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി ദീര്‍ഘകാലം ചെലവഴിച്ച ശേഷം ചൊവ്വാഴ്ച ആത്മകഥയായ ലോക് മാസേ സംഗാതിയുടെ രണ്ടാം എഡീഷന് പുറത്തിറക്കിയ സമയത്തായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തീരുമാനം പുന:പരിശോധിക്കാനും പിന്‍വലിക്കാനും…
Read More3വർഷത്തെ കോൺഗ്രസ് ഭരണവും 9 വർഷത്തെ ബിജെപി ഭരണവും വിലയിരുത്തി കപിൽ സിബൽ
ബെംഗളൂരു: കോൺഗ്രസ് 3 വർഷം കൊണ്ട് 100 പഞ്ചായത്തുകളിൽ ഇന്റർനെറ്റ് കൊണ്ടു വന്നപ്പോൾ ബിജെപി 9 വർഷം കൊണ്ട് 200 പഞ്ചായത്തുകളിൽ വന്നു- പരിഹാസ ട്വീറ്റുമായി കപിൽ സിബൽ. കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച ആരോപണത്തെ പരിഹസിച്ച് ട്വീറ്റുമായി രാജ്യസഭ അംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മൂന്നു വർഷം കൊണ്ട് കർണാടകയിലെ ഗ്രാമപഞ്ചായത്തുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് എത്തിക്കുമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം. എന്നാൽ ആകെ നൂറു ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് കോൺഗ്രസിന് ബ്രോഡ്ബാൻഡ് എത്തിക്കാനായത് എന്നായിരുന്നു മോദിയുടെ ആരോപണം. കർണാടകയിൽ 2023ഓടെ 200 ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി…
Read Moreനഗരത്തിൽ ശനിയാഴ്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ, ഗതാഗത നിയന്ത്രണം ഉണ്ടാകും
ബെംഗളൂരു:നഗരത്തിൽ ശനിയാഴ്ച ബി.ജെ.പി പ്രചാരണത്തിനെത്തുന്ന മോദി 36.6 കി.മീറ്റർ റോഡ് ഷോ നടത്തും. ‘നമ്മ കർണാടക’ എന്ന പേരിൽ നടത്തുന്ന റോഡ് ഷോ ബെംഗളൂരുവിലെ 17 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ 10.1 കി.മീറ്റർ ആദ്യഘട്ടത്തിലും പിന്നീട് നാലുമുതൽ രാത്രി 10 വരെ 26.5 കിലോമീറ്റർ രണ്ടാം ഘട്ടമായുമാണ് റോഡ്ഷോ അരങ്ങേറുക. 10 ലക്ഷം പേർ പങ്കാളികളാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. രാവിലെ 11ന് മഹാദേവപുരയിലെ സുരഞ്ജൻ ദാസ് റോഡിൽനിന്ന് ആരംഭിക്കുന്ന യാത്ര കെ.ആർ.പുരം, സി.വി.രാമൻ…
Read Moreകാറിൽ കടത്തുകയായിരുന്ന കർണാടക മദ്യം പിടികൂടി
കാസർകോട്: കാറിൽ മദ്യക്കടത്ത് നടത്തി യുവാവ്. കിളിംഗാർ ജംഗ്ഷൻ സമീപം വച്ച് മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 388 .8 ലിറ്റർ കർണ്ണാടക മദ്യം എക്സൈസ് പിടികൂടി.കാസർകോട് മുട്ടത്തൊടി പട്ടുമൂല സ്വദേശി അബ്ദുൾ റഹിമാൻ ആണ് മദ്യക്കടത്ത് നടത്തിയത്. ബദിയടുക്ക റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിനുവിന്റെ നേതൃത്വത്തിൽ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യുട്ടി ചെയ്തു വരികയായിരുന്നതിനിടെ ആണ് മദ്യം പിടികൂടിയത്. പ്രതി ഓടി പോയതിനാൽ തത്സമയം അറസ്റ്റ് ചെയ്യാനായിട്ടില്ല. എക്സൈസ് സംഘത്തിൽ പി ഒ രാജീവൻ സിഒമാരായ ജനാർദ്ധനൻ, മോഹനകുമാർ എന്നിവർ പങ്കെടുത്തു.
Read Moreവോട്ട് ചെയ്യുമ്പോൾ ‘ജയ് ഹനുമാൻ ‘വിളിക്കൂ ; പ്രധാനമന്ത്രി
ബെംഗളൂരു: വോട്ടെടുപ്പിൽ ‘ജയ് ബജ്റംഗ് ബലി’ (ജയ് ഹനുമാൻ) മുദ്രാവാക്യം മുഴക്കി കോൺഗ്രസിനെ വോട്ടെടുപ്പിൽ തോൽപ്പിക്കണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസിനെ പാഠം പഠിപ്പിക്കാൻ പോളിങ് ബൂത്തിൽ ചെന്ന് വോട്ടിങ് മെഷീനിൽ വിരലമർത്തുമ്പോൾ ‘ജയ് ഹനുമാൻ’ എന്ന് മുദ്രാവാക്യം മുഴക്കൂ -മോദി ആവശ്യപ്പെട്ടു. വിദ്വേഷ-വർഗീയ പ്രചാരണം നടത്തുന്ന ബജ്റംഗ് ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ആഹ്വാനം. കോൺഗ്രസിന്റെ അഴിമതി തടഞ്ഞതിനായാണ് നേതാക്കൾ എന്നെ ചീത്തവിളിക്കുന്നതെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെത് ചീത്തവിളി…
Read Moreമൂന്നര വർഷത്തിനിടെ ബിജെപി സർക്കാർ 1.5 ലക്ഷം കോടി കൊള്ളയടിച്ചു ; പ്രിയങ്ക ഗാന്ധി
ബെംഗളൂരു:സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബുധനാഴ്ച നടന്ന വിവിധ പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ . ’40 ശതമാനം കമീഷൻ’ സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിലൂടെയാണ് ബി.ജെ.പി സംസ്ഥാനത്തെ കൊള്ളയടിച്ചത്. കൊള്ളയടിച്ച പണം ഉണ്ടായിരുന്നെങ്കിൽ 100 ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ആശുപത്രികൾ, 30,000 സ്മാർട്ട് ക്ലാസ് റൂമുകൾ, 30 ലക്ഷം പാവപ്പെട്ടവർക്ക് വീടുകൾ തുടങ്ങിയവ നിർമ്മിക്കാമായിരുന്നു. അതുകൊണ്ടാണ് ഈ ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ഇപ്പോൾ ബി.ജെ.പിക്ക്…
Read Moreബിഗ് ബോസോ ലാലേട്ടനോ പറഞ്ഞാൽ പോലും ചെയ്യില്ല, തുറന്നടിച്ച് റിനോഷ്
കഴിഞ്ഞ ദിവസത്തെ ടാസ്കിനിടെ ബിഗ് ബോസ് താരം റിനോഷ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് നല്ല ഫലങ്ങൾക്കിടയിൽ ഒരേയാരു ചീത്ത ഫലം ഇരുന്നാൽ മതി ആ മുഴുവൻ ഫലങ്ങളും ചീഞ്ഞ് ചീത്തയാകാൻ. അങ്ങനെയെങ്കിൽ ഈ ബിഗ് ബോസ് ഹൗസിനുള്ളിൽ അഴുകി തുടങ്ങിയ ചിന്താഗതികൾ കൊണ്ടും ഗെയിമിനെ സമീപിക്കുന്ന രീതികൾ കൊണ്ടും മാറ്റിവയ്ക്കേണ്ട അഴുകിയ ഫലം ആരാണെന്ന് ഓരോരുത്തരും കാര്യകാരണ സഹിതം പറയുക എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ മോണിംഗ് ടാസ്ക്. അഖിൽ മാരാൻ, ഒമർ ലുലു, അനു, റെനീഷ, അഞ്ജൂസ്, നാദിറ…
Read Moreസമന്വയ ബെംഗളൂരു സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ നടൻ സുരേഷ് ഗോപി മുഖ്യാതിഥിയായി
ബെംഗളൂരു: സമന്വയ ബെംഗളൂരു ബൊമ്മനഹള്ളിയിൽ ബേഗൂർ റോഡ് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. സൂപ്പർ സ്റ്റാറും മുൻ എം പി യുമായിരുന്ന പദ്മശ്രീ സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാദിതിയായി. ബിജെപി യുടെ മുതിർന്ന നേതാവ് ശ്രീ പി കെ കൃഷ്ണദാസ് ചടണ്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സമന്വയ വർക്കിംഗ് പ്രസിഡന്റ് ശ്രീ പി എം മനോജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബൊമ്മനഹള്ളി എംഎൽഎ യും കർണ്ണാടക ചീഫ് വിപ്പുമായ ശ്രീ സതീഷ് റെഡ്ഡി സുരേഷ് ഗോപിയെ ആദരിച്ചു. ബിജെപി വിവിധ ഭാഷ…
Read More