നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കി; ആരോഗ്യ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

കൊച്ചി; നവജാത ശിശുവിന് വാക്‌സിന്‍ മാറിനല്‍കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് നാളെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ ഇടപ്പെട്ട് ആരോഗ്യ ഡയക്ടറോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ല മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിന് വാക്‌സില്‍ മാറി നല്‍കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ജില്ല മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം. കുഞ്ഞ് ജനിച്ച് ആദ്യം നല്‍കേണ്ട ബിസിജി കുത്തിവെപ്പിന് പകരം ആറാഴ്ച്ചയ്ക്ക് ശേഷം നല്‍കേണ്ട കുത്തിവെപ്പാണ് കുഞ്ഞിന് നല്‍കിയത്. മാസം തികയാതെ പ്രസിവിച്ച കുഞ്ഞിന് തൂക്കകുറവും ഉണ്ട്. വാക്‌സിന്‍ നല്‍കിയ വിവരങ്ങള്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയപ്പോഴാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് വാക്‌സിന്‍ ഡോസ് മാറിയതായി മനസ്സിലായത്. തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

വിഷയത്തില്‍ ആരോഗ്യവകുപ്പിലും പോലീസിലും കുടുംബം പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി ഇടപ്പെട്ട് ഗൗരവമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. വാക്‌സിന്‍ മാറി നല്‍കി എന്നത് ആരോഗ്യ വകുപ്പും സമ്മതിച്ചിരുന്നു. അതേസമയം വാക്‌സിന്‍ മാറി നല്‍കിയതുമായി ബന്ധപ്പെട്ട് ഭാവിയില്‍ കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കുഞ്ഞിന്റെ കുടുംബം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts