ബെംഗളൂരു: വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലെ രാമനഗര അണ്ടർപാസിൽ വെള്ളക്കെട്ടിനെ തുടർന്ന് രണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 5.30 നും 6 നും ഇടയിൽ ഒരു പിക്കപ്പ് ട്രക്കും ഒരു ലോറിയും ചെറിയ അപകടത്തിൽ പെടുകയും ട്രക്കിന് കുറച്ച് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി രാമനഗര ട്രാഫിക് പോലീസ് പറഞ്ഞു. വെള്ളക്കെട്ടും അപകടവും വാഹന ഗതാഗതത്തെ ബാധിച്ചു . കുറച്ച് നേരം റോഡിൽ കുടുങ്ങിയ മാരുതി ഓമ്‌നി ഉൾപ്പെടെ ഏതാനും വാഹനങ്ങൾ പ്രശ്‌നങ്ങൾ നേരിട്ടു. അത് മാറ്റി നിർത്തി…
Read MoreMonth: March 2023
ബി.ജെ.പി വനിത കണ്‍വെന്‍ഷനില്‍ ബ്ലൗസ് തുണിക്കായി വനിതകളുടെ പിടിവലി
ബെംഗളൂരു: മേയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ബി.ജെ.പി വനിത കണ്‍വെന്‍ഷനില്‍ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും.ബി.ജെ.പി ജില്ല കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം നാഗ്താന്‍ നിയോജകമണ്ഡലത്തില്‍ വനിത കണ്‍വെന്‍ഷന്‍ നടത്തിയത്. കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജന്‍ ആയിരുന്നു മുഖ്യാതിഥി. വോട്ടര്‍മാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമായി സംഘാടകര്‍ ബ്ലൗസ് തുണികള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വിതരണം തുടങ്ങിയ ഉടന്‍ വന്‍ പിടിവലിയായി. പ്രവര്‍ത്തകരും പരിപാടിക്കെത്തിയ മറ്റ് വനിതകളും തുണിക്കായി ബഹളം കൂട്ടി. ഉന്തുംതള്ളുമുണ്ടായതോടെ വിതരണം…
Read Moreമഴയിൽ നശിച്ച് മുന്തിരി കൃഷി
ബെംഗളൂരു: വെള്ളിയാഴ്ച ഉച്ചയോടെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ ഹൂഗ്യം ഗ്രാമത്തിൽ പെയ്ത കനത്ത മഴയിൽ രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത വാഴകൾ നശിച്ചു. ബിദാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ആലിപ്പഴത്തോടൊപ്പമുള്ള മഴ പെയ്തു. ജില്ലയിലെ ജനവാദിൽ 38.50 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് ബിദർ നഗരത്തിൽ അഴുക്കുചാലുകൾ നിറഞ്ഞൊഴുകുകയാണ്. വാഹന ഗതാഗതത്തെയും ബാധിച്ചു. നിർത്താതെ പെയ്യുന്ന മഴയിൽ വിജയപുര ജില്ലയിലെ തിക്കോട്ടയിൽ മുന്തിരി കൃഷി നശിച്ചു. ഏതാനും വർഷങ്ങളായി തങ്ങളുടെ ഉൽപന്നങ്ങൾക്ക് നല്ല വില ലഭിക്കുന്നില്ലെന്നും ഇപ്പോൾ…
Read Moreരാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം അഞ്ച് വർഷത്തിനുള്ളിൽ അവസാനിപ്പിക്കണം; കേന്ദ്രമന്ത്രി ഗഡ്കരി
ബെംഗളൂരു: വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കമെന്ന നിര്‍ദേശവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളോ എല്‍എന്‍ജി, സിഎന്‍ജി, ബയോ ഡീസല്‍ തുടങ്ങിയവ ഇന്ധനമായ വാഹനങ്ങളോ ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യം ഇല്ലാതാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന് ജനങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇപ്പോള്‍ പുതുതായി വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ പെട്രോളോ ഡീസലോ വാങ്ങരുത്. ഇലക്ട്രിക് അല്ലെങ്കില്‍ ഫ്‌ളെക്‌സ് എഞ്ചിന്‍ കാറുകള്‍ വാങ്ങുക. കര്‍ഷകര്‍ സൃഷ്ടിക്കുന്ന എഥനോള്‍ ഇത്…
Read Moreയു.എസിന് പിന്നാലെ ന്യൂസിലാന്‍ഡിലും ടിക്ക് ടോക്കിന് നിരോധനം
യു.എസിന് പിന്നാലെ ന്യൂസിലാന്‍ഡിലും ടിക്ക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി.സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ നേരത്തെതന്നെ ടിക്ക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഈ മാസം അവസാനത്തോടെ ടിക് ടോക്ക് നിരോധിക്കും എന്നാണ് പാര്‍ലമെന്ററി സര്‍വീസ് രാജ്യത്തെ എം.പിമാരെ അറിയിച്ചത്. ടിക് ടോക്ക് ഉപഭോക്ത്യ ഡാറ്റ ചൈനീസ് സര്‍ക്കാരിന്റെ കൈകളില്‍ എത്തുമെന്ന കാരണം പറഞ്ഞാണ് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അയച്ച ഇമെയിലില്‍, മാര്‍ച്ച് 31-ന് അവരുടെ കോര്‍പ്പറേറ്റ് ഉപകരണങ്ങളില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്നും അതിനുശേഷം…
Read Moreആശുപത്രി വാർഡിൽ പീഡനം, പ്രതി അറസ്റ്റിൽ
ബെംഗളൂരു: കലബുറഗിയില്‍ ജിംസ് ആശുപത്രിയിലെ വാര്‍ഡിയില്‍ കയറി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കലബുറഗി സ്വദേശിയായ മെഹബൂബ് പാഷയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. രാത്രിയില്‍ ജിംസ് ആശുപത്രിയിലെത്തിയ ഇയാള്‍ ആശുപത്രിയ്‌ക്ക് അകത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നതിന് ശേഷം സ്‌ത്രീകളുടെ വാര്‍ഡിലേക്ക് പ്രവേശിക്കുകയും ചികിത്സയിലിരുന്ന യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ കൂട്ടിരിപ്പുകാരനായ ഒരാള്‍ തൊട്ടടുത്തുള്ള പുരുഷന്മാരുടെ വാര്‍ഡിലുണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. ഇതിനിടെ പ്രതി ആശുപത്രിയിലെ ആളുകളുമായി തര്‍ക്കമുണ്ടാവുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന്…
Read Moreഎ.ടി.കെ.മോഹൻ ബഗാൻ ഐ.എസ്.എൽ ജേതാക്കൾ.
സാധാരണ സമയത്ത് 3 പെനാൾട്ടികൾ കണ്ട അപൂർവ്വ മൽസരത്തിൽ എ.ടി.കെ. മോഹൻ ബഗാൻ ജേതാക്കൾ. ഇന്ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഐ.എസ്.ഫൈനലിൽ എ.ടി.കെ.മോഹൻ ബഗാൻ ബെംഗളൂരു എഫ് സിക്ക് എതിരെയാണ് ജയിച്ചത്. റഗുലർ സമയത്തും എക്സ്ട്രാസ്ട്രാ സമയത്തും മൽസരത്തിൽ 2-2 ഗോളുകൾക്ക് ടീമുകൾ സമനില പാലിക്കുകയായിരുന്നു. തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ബെംഗളൂരുന് എതിരെ എ.ടി.കെ മോഹൻബഗാൻ വിജയിക്കുകയായിരുന്നു.
Read Moreആരുമായും സഖ്യമില്ല, നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പോരാടും ; ഡികെ ശിവകുമാർ
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ആരുമായും സഖ്യമില്ല. ഞങ്ങള്‍ ഒറ്റയ്ക്കാണ് പോകുന്നത്. ഞങ്ങള്‍ ഒറ്റയ്ക്ക് പോരാടുകയാണ്. ഞങ്ങള്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തും,ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തില്‍ പങ്കെടുക്കാനാണ് ഡികെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് സിഇസി യോഗം ചേര്‍ന്നത്. പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും പാനലിലെ…
Read Moreമണ്ഡ്യയിൽ കുമാരസ്വാമിയും ദിവ്യയും സുമലതയും പോരിനിറങ്ങുന്നതായി റിപ്പോർട്ട്
ബെംഗളൂരു; നിയസഭ തിരഞ്ഞെടുപ്പില്‍ അതീവ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാകും ഇത്തവണ മണ്ഡ്യ നിയമസഭ മണ്ഡലം വേദിയായേക്കുക. സാധാരണ നിലയില്‍ കോണ്‍ഗ്രസും ജെ ഡി എസും തമ്മിലാണ് മണ്ഡ്യയില്‍ പോരാട്ടം. എന്നാല്‍ പഴയ മൈസൂരു മേഖലയില്‍ കൂടുതല്‍ സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെ ബി ജെ പിയും ഇവിടെ കളം നിറഞ്ഞിരിക്കുകയാണ്. ശക്തരെ തന്നെ ഇറക്കി മണ്ഡ്യ പിടിക്കാനുള്ള തീവ്രശ്രമങ്ങള്‍ ബി ജെ പി നടത്തുന്നുണ്ട്. മണ്ഡ്യ ലോക്സഭ എംപിയായ നടി സുമലതയെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി ജെ പി നീക്കം. മണ്ഡ്യ നിയമസഭയില്‍ നിന്ന് അവര്‍ ബി…
Read Moreസംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ഉള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read More