ബി.ജെ.പി വനിത കണ്‍വെന്‍ഷനില്‍ ബ്ലൗസ് തുണിക്കായി വനിതകളുടെ പിടിവലി

ബെംഗളൂരു: മേയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ബി.ജെ.പി വനിത കണ്‍വെന്‍ഷനില്‍ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും.ബി.ജെ.പി ജില്ല കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം നാഗ്താന്‍ നിയോജകമണ്ഡലത്തില്‍ വനിത കണ്‍വെന്‍ഷന്‍ നടത്തിയത്. കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജന്‍ ആയിരുന്നു മുഖ്യാതിഥി. വോട്ടര്‍മാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമായി സംഘാടകര്‍ ബ്ലൗസ് തുണികള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍, വിതരണം തുടങ്ങിയ ഉടന്‍ വന്‍ പിടിവലിയായി. പ്രവര്‍ത്തകരും പരിപാടിക്കെത്തിയ മറ്റ് വനിതകളും തുണിക്കായി ബഹളം കൂട്ടി. ഉന്തുംതള്ളുമുണ്ടായതോടെ വിതരണം ചെയ്യുന്നവര്‍ പ്രതിസന്ധിയിലായി. എല്ലാവര്‍ക്കുമുള്ള തുണി ഉണ്ടെന്നും ആരും തിരക്ക് കൂട്ടേണ്ടെന്നും വിളിച്ചുപറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല, ഉന്തുംതള്ളും തുടര്‍ന്നു. ആദ്യമൊക്കെ ഓരോരുത്തരുടേയും കൈയിലായിരുന്നു തുണി നല്‍കിയത്. എന്നാല്‍ തിരക്ക് രൂക്ഷമായപ്പോള്‍ പിന്നീട് തുണികള്‍ എറിഞ്ഞുനല്‍കുകയായിരുന്നു.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ

തിരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി വിവിധ കേന്ദ്രങ്ങളില്‍ തുണികളും മറ്റും വിതരണം ചെയ്യുന്നുവെന്ന് വ്യാപക പരാതിയുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ബി.ജെ.പി നേതാവും എം.എല്‍.സിയുമായ ആര്‍. ശങ്കറിന്‍റെ ഗോഡൗണില്‍നിന്ന് സാരികളുടെയും ബാഗുകളുടെയും വന്‍ശേഖരം വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചിരുന്നു.ശങ്കറിനെതിരെ കേസും എടുത്തു. ശേഖറിന്‍റെ വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ ബുധനാഴ്ച നടത്തിയ റെയ്ഡില്‍ 5000 സാരികളും ബാഗുകളുമാണ് പിടിച്ചെടുത്തത്.വോട്ടര്‍മാരെ പാട്ടിലാക്കാന്‍ വിതരണം ചെയ്യാന്‍ സൂക്ഷിച്ചതാണ് ഇതെന്നാണ് പൊലീസ് പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
[masterslider id="10"]

Related posts