രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം അഞ്ച് വർഷത്തിനുള്ളിൽ അവസാനിപ്പിക്കണം; കേന്ദ്രമന്ത്രി ഗഡ്കരി

ബെംഗളൂരു: വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കമെന്ന നിര്‍ദേശവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളോ എല്‍എന്‍ജി, സിഎന്‍ജി, ബയോ ഡീസല്‍ തുടങ്ങിയവ ഇന്ധനമായ വാഹനങ്ങളോ ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യം ഇല്ലാതാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന് ജനങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇപ്പോള്‍ പുതുതായി വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ പെട്രോളോ ഡീസലോ വാങ്ങരുത്. ഇലക്ട്രിക് അല്ലെങ്കില്‍ ഫ്‌ളെക്‌സ് എഞ്ചിന്‍ കാറുകള്‍ വാങ്ങുക. കര്‍ഷകര്‍ സൃഷ്ടിക്കുന്ന എഥനോള്‍ ഇത് വഴി ഉപയോഗിക്കാം.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

രാജ്യത്തെ കര്‍ഷകര്‍ ഇപ്പോള്‍ അന്നദാതാക്കള്‍ മാത്രമല്ല ഊര്‍ജദാതാക്കളും ആണെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാരണവശാലും റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യരുതെന്നും അങ്ങനെ ഉണ്ടായാല്‍ പിഴ ചുമത്തുമെന്നും വ്യക്തമാക്കിയ കേന്ദ്രമന്ത്രി രാജ്യത്തെ വൃത്തിയുള്ളതും മാലിന്യമുക്തമായതുമായി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
[masterslider id="10"]

Related posts