നാളെ നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പണിമുടക്ക്

ബെംഗളൂരു: നഗരത്തില്‍ വര്‍ധിക്കുന്ന അനധികൃത ബൈക്ക് ടാക്സി സര്‍വീസുകള്‍ തങ്ങളുടെ ഉപജീവനം തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച്‌ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തും. ബൈക്ക് ടാക്സി സര്‍വീസുകള്‍ വന്നതോടെ ഉപജീവന മാര്‍ഗമാണ് ഇല്ലാതായതെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ പലതവണ അഭ്യര്‍ഥിച്ചെങ്കിലും യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു. ബൈക്ക് സര്‍വീസുകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത് മുതല്‍ ബെംഗളൂരു നഗരത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ബൈക്ക് സര്‍വീസ് നടത്തുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഭീഷണിയായി വരുന്ന അനധികൃത ബൈക്ക് സര്‍വീസുകള്‍…

Read More

ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ്‌ വേയിലെ വെള്ളക്കെട്ട്, വിശദീകരണവുമായി അധികൃതർ 

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ വെള്ളക്കെട്ടിന് കാരണമായത് ഓവുചാല്‍ ഗ്രാമീണര്‍ അടച്ചതാണെന്ന് കര്‍ണാടക റോഡ് ഗതാഗത വകുപ്പ്. മാര്‍ച്ച്‌ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗപാത ഉദ്ഘാടനം ചെയ്തത്. എന്നാല്‍ മാര്‍ച്ച്‌ 18ന് കനത്തമഴയില്‍ പാതയില്‍ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും വാഹനാപകടത്തിന് ഇടയാക്കുകയും ചെയ്തു. പ്രധാനപാത ഭൂനിരപ്പില്‍ നിന്ന് താണ് കടന്നുപോകുന്ന ഭാഗത്തെ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങുകയും കാറിനുപിന്നില്‍ വന്ന വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ഇടിക്കുകയും ചെയ്തു. തങ്ങളുടെ കൃഷിയിടങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രവേശിക്കുന്നതിനായി മദപുരത്തേയും സമീപഗ്രാമങ്ങളിലേയും ഗ്രാമീണര്‍ അതിവേഗപാതയുടെ ഭാഗത്തുള്ള…

Read More

വനിതാ ദിനാഘോഷം നടത്തി.

ബെംഗളൂരു : കല വെൽഫെയർ അസോസിയേഷന്റെ വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി. ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണൽ വെച്ച് നടന്ന ആഘോഷപരിപാടി കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഫിലിപ്പ് കെ ജോർജ് ഉദ്ഘടനം ചെയ്തു. ആധുനിക ലോകത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തക ഹിത വേണുഗോപാൽ ക്ലാസ്സ്‌ നയിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ശ്രീ ജീവൻ തോമസ്, ശ്രീമതി പ്രസന്ന ആനന്ദ്, സീത രെജീഷ്, സീന സന്തോഷ്‌, സുജാത ടി എന്നിവർ സംസാരിച്ചു. കുട്ടികളുടെ…

Read More

വിമാനത്തിൽ പുകവലി യുവതിയ്ക്ക് പിന്നാലെ യുവാവും കുടുങ്ങി

ബെംഗളൂരു:വിമാനത്തിനുള്ളില്‍ പുക വലിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരു കെംപഗൗഡ വിമാത്താവളത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇന്‍ഡിഗോ വിമാനത്തിലെ ടോയിലറ്റില്‍ കയറി പുകവലിച്ച സംഭവത്തിലാണ് യുവാവ് പിടിയിലായത്. അസമില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6ഇ 716 ഇന്‍ഡിഗോ വിമാനത്തില്‍ വച്ച്‌ പുകവലിച്ചതിന് ഷെഹാരി ചൗധരി എന്നയാളാണ് പിടിയിലായതെന്ന് എയര്‍പോര്‍ട്ട് പോലീസ് അറിയിച്ചു. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്. ടോയിലറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ വിമാന ജീവനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം അരംഭിച്ചതായി എയര്‍പോര്‍ട്ട് പോലീസ് പറഞ്ഞു.…

Read More

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഉടൻ എന്ന് സൂചന

ബെംഗളൂരു: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്ന് ഏകദേശം സൂചന. പക്ഷേ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ കോണ്‍ഗ്രസ് പട്ടികയില്‍ കുറയുമെന്നാണ് സൂചന. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മാത്രമേ അവര്‍ക്ക് ടിക്കറ്റ് നല്‍കൂ. ഇവിടങ്ങളില്‍ മാത്രമേ ഇവര്‍ക്ക് വിജയസാധ്യതയുള്ളൂ എന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിന്റെ മുന്‍കാല നയങ്ങളില്‍ നിന്നുള്ള പൂര്‍ണമായ പിന്‍മാറ്റമാണിത്. ബിജെപിയുമായി പിടിച്ച്‌ നില്‍ക്കാനാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ ജയിക്കാനുള്ള സാധ്യതകള്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കുക എന്നതിനായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കിയിരുന്നത്.

Read More

നടൻ ധനുഷും നടി മീനയും വിവാഹിതരാവുന്നു

കഴിഞ്ഞ വര്‍ഷമാണ് തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും അവരുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞെങ്കിലും ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ബന്ധം അവസാനിപ്പിച്ച്‌ രണ്ട് വീടുകളിലായി മാറി താമസിക്കുകയാണെന്നാണ് വിവരം. എന്നാല്‍ വിവാഹമോചനത്തിന് പിന്നാലെ നിരവധി കഥകളാണ് താരത്തെക്കുറിച്ച് പുറത്ത് വരുന്നത്. അതില്‍ പ്രധാനമായും നടി മീനയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കഥകള്‍ വന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തിലാണ് പ്രചരണം. വിഷയത്തില്‍ നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടത്തിയ വെളിപ്പെടുത്തുകളാണ്…

Read More

ലേഡീസ് ഡിജെ പാർട്ടിയിലേക്ക് ബജ്റംഗദൾ പ്രവർത്തകർ അതിക്രമിച്ച് കയറി

ബെംഗളൂരു:ശിവമൊഗ്ഗയിലെ കുവേമ്പു റോഡിലുള്ള ക്ലബിൽ കയറി ലേഡീസ് ഡിജെ പാർട്ടി ബജ്റംഗദൾ പ്രവർത്തകർ തടസ്സപ്പെടുത്തി. ക്ലിഫ് എംബസി എന്ന ഹോട്ടലിൽ നടന്ന ലേഡീസ് ഡിജെ നൈറ്റ് പാർട്ടിയിലാണ് അതിക്രമം. സ്ത്രീകളോട് ഉടൻ ഹോട്ടൽ വിട്ട് പോകാൻ ആക്രോശിച്ചുകൊണ്ടാണ് ബജ്‌റംഗദൾ പ്രവർത്തകർ പാർട്ടിയിൽ അതിക്രമിച്ച് കയറിയത്.  എഴുപതോളം സ്ത്രീകൾ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സ്ത്രീകൾ ഇവിടം വിട്ടുപോകണം എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവർ എത്തിയത്. പാർട്ടി ഇന്ത്യൻ സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് ബജ്‌റംഗദൾ കൺവീനർ രാജേഷ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. വനിതാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാർട്ടിയാണ് ഇവർ തടസ്സപ്പെടുത്തിയത്.…

Read More

സ്ത്രീകൾക്ക് മാത്രമായി നഗരത്തിൽ ആയുഷ്മതി ക്ലിനിക്കുകൾ ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ആരോഗ്യ സേവനമായ ആയുഷ്മതി ക്ലിനിക്കുകൾ തുടങ്ങാൻ പദ്ധതിയുമായി ബിബിഎംപി. മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ താങ്ങാൻ കഴിയാത്ത താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത്. ബെംഗളൂരുവിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 57 സ്ഥലങ്ങളിൽ ഇത്തരം സമർപ്പിത വനിതാ ക്ലിനിക്കുകൾ ആരംഭിക്കും. എല്ലാ ക്ലിനിക്കുകളും ഏപ്രിൽ അവസാനത്തോടെ തുറക്കുമെന്നും അവയെ ആയുഷ്മതി വനിതാ ക്ലിനിക്ക് എന്ന് വിളിക്കുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ഈ ക്ലിനിക്കുകൾ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.…

Read More

രാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദം 76 പേരിൽ കണ്ടെത്തി പഠനങ്ങൾ

ഡൽഹി: രാജ്യത്ത് 76 പേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. എക്‌സ് ബി ബി1.16 എന്ന വകഭേദമാണ് കണ്ടെത്തിയത്. കോവിഡ് കേസുകളില്‍ വീണ്ടും ഒരു വര്‍ധനയ്ക്ക് കാരണമാകുന്നത് പുതിയ വകഭേദമാണോ എന്ന സംശയത്തിലാണ് വിദഗ്ദര്‍. അതേസമയം പുതിയ വകഭേദം ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് മുൻ ഡയറക്ടറും കോവിഡ് ടാസ്ക്ഫോഴ്‌സ് മേധാവിയുമായിരുന്ന ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. കര്‍ണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡല്‍ഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചല്‍ പ്രദേശ് (1), ഒഡിഷ (1) എന്നിവിടങ്ങളിലാണ്…

Read More

ഇക്വഡോറിൽ ഭൂകമ്പം;

ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ 12 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി 12 മണിക്ക് ശേഷമാണ് ഭൂകമ്പമുണ്ടായത്. ഇക്വഡോറിലെ ബലാവോയാണ് പ്രഭവകേന്ദ്രം. പെറു അതിര്‍ത്തിക്ക് അടുത്താണ് ഈ പ്രദേശം. ഭൂകമ്പത്തില്‍ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ ശാന്തരായിരിക്കണമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗ്വുല്ലെര്‍മോ ലാസ്സോ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.

Read More
Click Here to Follow Us