സ്ത്രീകൾക്ക് മാത്രമായി നഗരത്തിൽ ആയുഷ്മതി ക്ലിനിക്കുകൾ ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ആരോഗ്യ സേവനമായ ആയുഷ്മതി ക്ലിനിക്കുകൾ തുടങ്ങാൻ പദ്ധതിയുമായി ബിബിഎംപി. മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ താങ്ങാൻ കഴിയാത്ത താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത്. ബെംഗളൂരുവിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 57 സ്ഥലങ്ങളിൽ ഇത്തരം സമർപ്പിത വനിതാ ക്ലിനിക്കുകൾ ആരംഭിക്കും.

എല്ലാ ക്ലിനിക്കുകളും ഏപ്രിൽ അവസാനത്തോടെ തുറക്കുമെന്നും അവയെ ആയുഷ്മതി വനിതാ ക്ലിനിക്ക് എന്ന് വിളിക്കുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ഈ ക്ലിനിക്കുകൾ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാ പ്രായത്തിലുള്ള വനിതകൾക്കും ഇവിടെ മിതമായ നിരക്കിൽ ചികിത്സ ലഭ്യമാകും.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

ഭക്ഷണക്രമം, ശുചിത്വം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലുള്ള നിർദേശങ്ങൾ ക്ലിനിക്കുകൾ സൗജന്യമായി ഗർഭിണികൾക്ക് നൽകും. ഇവർക്ക് പ്രസവത്തിനു മുമ്പുള്ള പരിശോധനയ്‌ക്കൊപ്പം സൗജന്യ മരുന്നുകളും നൽകുമെന്ന് ഗിരിനാഥ് വിശദീകരിച്ചു. ക്ലിനിക്കുകളിൽ റഫറൽ, കൗൺസിലിംഗ് സേവനങ്ങൾ ഉണ്ടായിരിക്കും. ആയുഷ്മതി വനിതാ ക്ലിനിക്കുകളുടെ കെട്ടിടങ്ങൾ, കിടക്കകൾ എന്നിവയുൾപ്പെടെ എല്ലാ സൗകര്യവും പിങ്ക് നിറത്തിലായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts