വ്യാജ നമ്പർ പ്ലേറ്റ് പിടികൂടൽ; യഥാർഥ നമ്പർ പ്ലേറ്റ് ഉടമകൾക്കും നിയമ ലംഘന പിഴ വീഴുന്നു

ബെംഗളൂരു: വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് നടത്തിയ ഗതാഗത നിയമലംഘനങ്ങൾക്കു യഥാർഥ ഉടമകൾ പിഴ അടയ്ക്കേണ്ടി വന്നതു വ്യാപക പരാതിക്കു കാരണമായി. നിയമ ലംഘനങ്ങളിൽ 50 ശതമാനം കിഴിവിൽ പിഴ അടയ്ക്കാമെന്ന ട്രാഫിക് പൊലീസ് നിർദേശത്തെ തുടർന്ന് തങ്ങളുടെ വാഹന നമ്പർ പരിശോധിച്ച പലർക്കും വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് നടത്തിയ ലംഘനങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത്. ഇതോടെ ട്രാഫിക് മാനേജ്മെന്റ് സെന്ററിന്റെ ഓഫിസിൽ ഒട്ടേറെ പേർ പരാതിയുമായെത്തി.ഇവ പരിശോധിച്ചെന്നും നിയമം ലംഘിച്ചിട്ടില്ലെന്ന് കണ്ടത്തിയവരുടെ പിഴ ഒഴിവാക്കിയെന്നും ട്രാഫിക് പൊലീസ് അറിയിച്ചു ഓരോ ദിവസവും സമാന…

Read More

നഗരത്തിൽ ഇടത്തരം വാഹന നിരോധനം; ട്രാക്ടർ ഉടമകൾ പ്രതിഷേധിച്ചു

ബെംഗളൂരു: നഗരത്തിൽ ഇടത്തരം വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഉത്തരവിനെതിരെ മൂവായിരത്തോളം ട്രാക്ടർ ഉടമകളും തൊഴിലാളികളും വ്യാഴാഴ്ച ഫ്രീഡം പാർക്കിൽ പ്രതിഷേധിച്ചു. നഗരത്തിൽ 35,000-ലധികം ട്രാക്ടറുകളുണ്ടെന്നും രണ്ട് ലക്ഷത്തോളം തൊഴിലാളികളെ ഈ നിയന്ത്രണം ബാധിച്ചിട്ടുണ്ടെന്നും ട്രാക്ടർ ഉടമകളുടെ അസോസിയേഷൻ പറഞ്ഞു. ഒരു മാസം മുമ്പാണ് നഗരത്തിൽ ട്രാക്ടർ ഗതാഗതം ട്രാഫിക് പോലീസ് നിരോധിച്ചത്. ട്രാക്ടർ ഉടമകൾക്കും ഇതിനെ ആശ്രയിക്കുന്ന ഏകദേശം 2 ലക്ഷത്തോളം തൊഴിലാളികൾക്കും എന്ത് സംഭവിക്കും? ട്രാക്ടറുകൾ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്രാഫിക് പോലീസ് ട്രാക്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് എന്നും…

Read More

വനത്തിനുള്ളിൽ മാലിന്യം തള്ളൽ; കർശന നടപടിക്കൊരുങ്ങി സംസ്ഥാന വനംവകുപ്പ്

ബെംഗളൂരു: മാ​ക്കൂ​ട്ടം വ​ന​ത്തി​നു​ള്ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക വ​നം വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ആ​റ് ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​ലി​ന്യം ക​യ​റ്റി​യ ആ​റ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. പി​ഴ​യ​ട​പ്പി​ച്ച​തി​ന് പി​ന്നാലെ​യാ​ണ് ക​ർ​ണാ​ട​ക വ​നം വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.വ​ന​ത്തി​നു​ള്ളി​ലെ റോ​ഡി​ൽ വാ​ഹ​നം നി​ർ​ത്തി മ​ദ്യ​പാ​ന​മു​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന​വ​രെ​യും മാ​ലി​ന്യം ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ക്കും. പ​രി​ശോ​ധ​ന​യും പി​ഴ അ​ട​പ്പി​ക്ക​ലു​മൊ​ക്കെ ന​ട​ത്തി​യി​ട്ടും ദി​വ​സ​വും ര​ണ്ടും മൂ​ന്നും വാ​ഹ​ന​ങ്ങ​ളാ​ണ് മ​ലി​ന്യം ക​യ​റ്റി ചു​രം പാ​ത​യി​ലേ​ക്ക് വ​രു​ന്ന​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം…

Read More

ഫോറംമാൾ-സെൻ്റ് ജോൺസ് ഗതാഗതക്കുരുക്കിന് പരിഹാരം!

ബെംഗളൂരു : ഹൊസൂർ റോഡിലെ പ്രധാന ഗതാഗതക്കുരുക്ക് നിലനിൽക്കുന്ന സ്ഥലങ്ങളായ ഫോറം മാളിന് സമീപവും സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിന് മുൻ വശവും പുതിയ മേൽപ്പാലങ്ങൾ വരുന്നു. നഗരത്തിൽ പുതിയതായി 11 മേൽപ്പാലങ്ങൾ നിർമ്മിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചിരുന്നു. മിനർവ സർക്കിൾ,ഇട്ടമാഡു ജംഗ്ഷൻ,സാരക്കി സിഗ്നൽ,നായന്തനഹള്ളി,സാങ്കി റോഡ്,യെലഹങ്ക, ഹൂഡി എന്നിവിടങ്ങളിലും പുതിയ മേൽപ്പാലങ്ങൾ വരും . ദിനം പ്രതി 5000 ൽ അധികം വാഹനങ്ങൾ വർദ്ധിക്കുന്നതിനാൽ ദീർഘകാല പദ്ധതികൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒരേ സമയം 11 മേൽപ്പാലങ്ങൾ പ്രഖ്യാപിക്കുന്നത് നഗരത്തിൽ ആദ്യമായാണ്.

Read More

നഗരത്തിൽ 11 മേൽപ്പാലങ്ങൾ കൂടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സാങ്കി റോഡ് വീതി കൂട്ടുന്നതിനും ഫ്‌ളൈ ഓവർ പദ്ധതിയും ബൃഹത് ബെംഗളൂരു മഹാനഗര പാലികയ്‌ക്കെതിരെ (ബിബിഎംപി) പൗര പ്രവർത്തകരും പ്രദേശവാസികളും ശക്തമായി രംഗത്തുവരുമ്പോൾ, നഗരത്തിനായി 11 മേൽപ്പാലങ്ങൾ കൂടി തന്റെ സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വ്യാഴാഴ്ച എച്ച്എഎൽ-സുരഞ്ജൻ ദാസ് റോഡ് അണ്ടർപാസ് പൊതുജനങ്ങൾക്കായി സമർപ്പിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിദിനം 5,000 പുതിയ വാഹനങ്ങൾ നഗരത്തിലെ റോഡുകളിൽ ഇറങ്ങുന്നുണ്ടെന്നും നഗരത്തിൽ പ്രതിദിനം 10 ലക്ഷത്തോളം ഫ്ലോട്ടിംഗ് ജനസംഖ്യ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എച്ച്എഎൽ-സുരഞ്ജൻ ദാസ് റോഡ് അണ്ടർപാസ്…

Read More

ഇനി വേനൽക്കാലം; 30 ഡിഗ്രി സെൽഷ്യസ് താപനിലയിലെത്തി നഗരം

heat climate

ബെംഗളൂരു: ഫെബ്രുവരി മുതൽ, ബെംഗളൂരുവിൽ താപനില ഉയരുകയാണ്, പരമാവധി 31 ഡിഗ്രി സെൽഷ്യസാണ് നിലവിൽ രേഖപ്പെടുത്തുന്നത്. ഫെബ്രുവരി 20 വരെ ഉയർന്ന താപനില സാധാരണ നിലയിലായിരിക്കുമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മേധാവി എ പ്രസാദ് പറഞ്ഞു. ഔദ്യോഗികമായി, മാർച്ച് 1 ന് മാത്രമേ വേനൽക്കാലം ആരംഭിക്കൂ. എന്നാൽ അതിന്റെ ആഘാതം ഫെബ്രുവരിയുടെ അവസാന ആഴ്‌ചയിലോ അവസാന 10 ദിവസങ്ങളിലോ അനുഭവപ്പെട്ടേക്കാം. ആഗോളതാപനത്തോടെ, കൂടുതൽ ഏറ്റക്കുറച്ചിലുകൾ കാണുന്നു ഉദാഹരണത്തിന്, കഴിഞ്ഞ ഡിസംബറിൽ പതിവിലും കൂടുതൽ തണുപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ, പരമാവധി താപനില…

Read More

സദാചാര ഗുണ്ടായിസം നടത്തിയ 4 പേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു കദ്രി പാര്‍ക്കിലെത്തിയ മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കദ്രി പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കഡബയിലെ യശ്വിത്ത്, ചിക്കമംഗളൂരു സ്വദേശി ശരത്, ആലപെയിലെ ധീരജ്, ബണ്ട്വാളിലെ അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ഒരു സംഘടനയിലെ അംഗങ്ങളാണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് വടക്കന്‍ കര്‍ണാടക സ്വദേശികളായ ദമ്പതികളെ സംഘം ചേര്‍ന്ന് അക്രമിച്ചത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Read More

ജെഡിഎസിനു തിരിച്ചടി, പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവമാക്കി. പാർട്ടി സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം എത്തിക്കാനുള്ള ശ്രമവും നടക്കുന്നു. കഴിഞ്ഞ ദിവസം ജെ ഡി എസിൽ നിന്നുള്ള പ്രമുഖ നേതാവാണ് കോൺഗ്രസിൽ ചേർന്നത്. ഹോളനർസിപൂർ ടൗൺ മുനിസിപ്പൽ കൗൺസിൽ മുൻ പ്രസിഡന്റ് എച്ച്‌.വി പുട്ടരാജു ഉൾപ്പടെയുള്ളവരാണ് ഈ പാർട്ടി വിട്ട് പാളയത്തിലെത്തിയത്. കെ പി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ സഹോദരനും ലോക്‌സഭാംഗവുമായ ഡികെ സുരേഷിന്റെ സാന്നിധ്യത്തിലാണ് പുട്ടരാജു ചേർന്നത്. ഹോളനർസിപൂരിൽ വെച്ച് നടന്ന ചടങ്ങിൽ മുൻസിപ്പൽ കൗൺസിൽ അംഗം…

Read More

കൗ ഹഗ് ഡേ സര്‍ക്കുലര്‍ പിന്‍വലിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആചരിക്കണമെന്ന സിർക്കുലർ പിൻവലിച്ചു. വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്.കോംപിറ്റന്റ് അതോറിറ്റിയും ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയവും നിര്‍ദ്ദേശിച്ച പ്രകാരം, 2023 ഫെബ്രുവരി 14-ന് ‘കൗ ഹഗ് ഡേ’ ആഘോഷിക്കാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദേശം പിന്‍വലിക്കുന്നു” പുതിയ ഉത്തരവില്‍ പറയുന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയത്തിന്റെ മൃഗസംരക്ഷണ, ക്ഷീരോല്‍പാദന വകുപ്പിന് കീഴിലുള്ള എഡബ്ല്യുബിഐ ഫെബ്രുവരി 6 ന് പശു…

Read More

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച്‌ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില പൂർവ സ്ഥിതിയിലേക്ക്. അണുബാധ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മാറിയതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ആശുപത്രി മെഡിക്കൽ ബോർഡ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻ ചാണ്ടിക്ക് ഒക്‌സിജൻ സഹായമില്ലാതെ തന്നെ ശ്വസിക്കാൻ കഴിയുന്നുണ്ട്. കാര്യമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ സുരക്ഷയ്ക്കായി ആരോഗ്യ വകുപ്പ് രൂപീകരിച്ച ആറ് ഡോക്‌ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡും അദ്ദേഹത്തിന്റെ ആരോഗ്യനില…

Read More
Click Here to Follow Us