ബെംഗളൂരു- മൈസൂരു 10 വാരി ദേശീയപാത (എൻ.എച്ച്.275 ) പൂർണതോതിൽ അടുത്ത മാസം തുറക്കുന്നതോടെ നിലവിലെ ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്താൻ കേരള ആർ.ടി.സി. മലബാറിലേക്കും തെക്കൻ കേരളത്തിലേക്കു മൈസൂരു വഴിയും കടന്നുപോകുന്ന ബസുകൾക്ക് 8 ഇടങ്ങളിലാണ് കേരള ആർ.ടി.സി. ബോർഡിങ് പോയിന്റുകൾ അനുവദിച്ചിട്ടുള്ളത്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്നും പുറപ്പെടുന്ന ബസുകൾക്ക് കെങ്കേരി പോലീസ് സ്റ്റേഷൻ , രാജരാജേശ്വരി മെഡിക്കൽ കോളേജ്, ഐക്കൺ കോളേജ്, ബിഡദി രാമാനഗര, ചെന്നപ്പട്ടണ, എന്നിവിടങ്ങളിലാണ് നിലവിലെ ബോർഡിങ് പോയിന്റ്. ഇതിലെ രാജരാജേശ്വരി മെഡിക്കൽ കോളേജ്…
Read MoreMonth: February 2023
ടിപ്പുവിനെ സ്നേഹിക്കുന്നവരെ കാട്ടിലേക്ക് ആട്ടിയോടിക്കണം; കട്ടീൽ
ബെംഗളൂരു : ടിപ്പുസുൽത്താനെ സ്നേഹിക്കുന്നവർ ഇവിടെ താമസിക്കേണ്ടെന്നും അവരെ കാട്ടിലേക്ക് ആട്ടിയോടിക്കണമെന്നും രാമഭജന പാടുന്നവരും ഹനുമാനെ ആരാധിക്കുന്നവരുമാണ് ഇവിടെ താമസിക്കേണ്ടതെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീൽ. കൊപ്പാൾ ജില്ലയിലെ യെലബുർഗയിൽ പാർട്ടി പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദപരാമർശം. രണ്ടുമാസത്തിനിടെ മൂനാം തവണയാണ് ബി.ജെ.പി കൂടിയായ കട്ടിൽ പ്രകോപന പ്രസംഗം നടത്തുന്നത്. ഞങ്ങൾ രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. ടിപ്പുവിന്റെ അനുയായികളല്ല. ടിപ്പുവിന്റെ അനുയായികളാണോ രാമന്റെയും ഹനുമാന്റെയും ഭക്തരാണോ സംസ്ഥാനത്തിന് വേണ്ടതെന്ന് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു. ടിപ്പുസുൽത്താന്റെയും സവർക്കാരുടെയും പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പെന്നായിരുന്നു മറ്റൊരു പ്രസംഗം.
Read More‘ജെറ്റ്പാക്ക് സ്യൂട്ടിൽ’പറന്നുയരാൻ തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം
ബെംഗളൂരു : പറക്കാൻകഴിയുന്ന എൻജിൻ ഘടിപ്പിച്ച ജെറ്റ്പാക്ക് സ്യൂട്ടുകൾ വാങ്ങാൻ ഇന്ത്യൻ കരസേന നീക്കം തുടങ്ങി. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട്അപ്പ് ആയ അബ്സല്യൂട് കോംപസ്റ്റിസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും ആദ്യഘട്ടത്തിൽ 48 സ്യൂട്ടുകൾ പരീക്ഷണത്തിനായി ഏറ്റെടുക്കാൻ ആണ് നീക്കം. എയ്‌റോ ഇന്ത്യ ഷോയിൽ പ്രദർശിപ്പിച്ച സ്യൂട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ സൈന്യം നടപടിതുടങ്ങി. വിവിധ പരിശോധനകൾക്കുശേഷം ഇവയുടെ നിലവാരം ബോധ്യപ്പെട്ടാൽ കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് കമ്പനിയുമായി കരാറിലെത്തും. യെലഹങ്ക വ്യോമസേനാ താവളത്തിൽ നടക്കുന്ന എയ്റോ ഇന്ത്യയിൽ ഉയറ് പ്രദർശിപ്പിച്ചിട്ടുണ്ട്. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെത്താൻ സൈനികർക്ക് ഇത്തരം…
Read Moreഒരേ സമയം നൂറോളം ഇമേജുകള്‍ ഷെയര്‍ ചെയ്യാം; കൂടുതൽ പുതിയ അപ്ഡേഷനുമായി വാട്ട്‌സാപ്പ്
ഹൈക്കോളിറ്റി ഇമേജുകള്‍ ഒരേ സമയം ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ക്കായി സമാനമായ ഒരു അപ്ഡേറ്റില്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ ഒരു ചാറ്റില്‍ ഒരേ സമയം മുപ്പത് മീഡിയ ഫയലുകള്‍മാേ്രത ഷെയര്‍ ചെയ്യാനാവു. ഇതിനാണ് മാറ്റം വരുന്നത്. പുതിയ അപ്‌ഡേറ്റ് അനുസരിച്ച് അയയ്ക്കേണ്ട ഫോട്ടോകളുടെ ക്വാളിറ്റി ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ചില വാട്ട്സ്ആപ്പ് ബീറ്റ ടെസ്റ്ററുകളില്‍ ഉയര്‍ന്ന എണ്ണം ഫയല്‍ ഷെയറിങ് ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് മറ്റ് ഉപയോക്താക്കള്‍ക്കും ഉടന്‍…
Read Moreകലാശിപാളയ ബസ് ടെർമിനൽ: രണ്ടാഴ്ചയ്ക്കുള്ളിൽ തുറക്കാൻ ഒരുങ്ങുന്നു
ബെംഗളൂരു: വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ കലാശിപാളയയിലെ ബി.എം.ടി.സി. ബസ് ടെർമിനൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ടെർമിനൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഉദയ് ഗരുഡാചാർ എം.എൽ.എ. അറിയിച്ചു. ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ ബി.എം.ടി.സി. ബസുകളും കർണാടക ആർ.ടി.സി.യുടെ ദീർഘദൂര ബസുകളും കൂടാതെ സ്വകാര്യബസുകൾക്കും സൗകര്യമൊരുക്കും ഇവിടെനിന്ന് സർവീസ് നടത്തും. 2018-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണിത്. യഥാസമയം ഫണ്ട് ലഭിക്കുന്നതിനുള്ള തടസ്സങ്ങളും രണ്ടുതവണ പ്ലാനിൽ മാറ്റംവരുത്തിയതുമാണ് പണികൾ തീരാൻ കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ടെർമിനലിന്റെ മൂന്നാംനിലയിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് സംവിധാനമൊരുക്കും. ശൗചാലയങ്ങൾ, സ്ത്രീകൾക്കുള്ള വിശ്രമകേന്ദ്രങ്ങൾ,…
Read Moreശരത്ഷെട്ടി വധക്കേസിൽ 4 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ
ബെംഗളൂരു: ഫെബ്രുവരി അഞ്ചിന് ഉഡുപ്പി പംഗളയില്‍ ശരത് ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വാടകക്കൊലയാളികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലാ പോലീസ് മേധാവി ഹക്കയ് അക്ഷയ് മഹീന്ദ്രയാണ് അറസ്റ്റ് വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഫെബ്രുവരി അഞ്ചിന് നാല് പേര്‍ ആയുധം ഉപയോഗിച്ച് ശരത് ഷെട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളില്ലായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ വൈദഗ്ധ്യം ഉപയോഗിച്ച് ഈ കേസ് തെളിയിക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പേരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. രണ്ടുപേരെ കൂടി കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതി ഇപ്പോഴും…
Read Moreവനിതാ പ്രീമിയർ ലീഗ്, ആർസിബി പരിശീലകനായി ബെൻ സോയർ
ബെംഗളൂരു: മാർച്ച് 4 മുതൽ ആരംഭിക്കുന്ന വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുഖ്യ പരിശീലകനായി ബെൻ സോയറിനെ നിയമിച്ചു. ആർ.സി.ബി.യുടെ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസൻ ട്വിറ്ററിലൂടെയാണ് ഈ വാർത്ത പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ അസിസ്റ്റന്റ് കൊച്ചായിരുന്നു ബെൻ സോയർ. സോയറിനൊപ്പം മുൻ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസ്സനും വലിയ ഉത്തരവാദിത്തമുണ്ട്. ഹെസ്സൻ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ ആയിരിക്കും. ആർസിബി പുരുഷ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. അസിസ്റ്റന്റ് കൊച്ചായി സ്‌കൗട്ടിംഗ് മേധാവി മലോലൻ രംഗരാജനെ നിയമിച്ചു. മുൻ…
Read Moreകാവേരി നദിയിൽ 4 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു
ചെന്നൈ: സ്കൂളില്‍ നിന്ന് യാത്ര പോയ സംഘത്തിലെ നാല് വിദ്യാര്‍ഥിനികള്‍ കാവേരി നദിയില്‍ മുങ്ങിമരിച്ചു. തമിഴ്നാട് കാരൂര്‍ ജില്ലയിലെ മായനൂരിലാണ് സംഭവം. നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തമിഴരസി, സോഫിയ, ഇനിയ, ലാവണ്യ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. പുതുക്കോട്ടൈ ജില്ലയിലെ വിരലിമലൈ ഗവ. മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളാണ് മരിച്ചത്. രണ്ട് പേര്‍ ഏഴാം ക്ലാസിലും ഒരാള്‍ ആറിലും മറ്റൊരാള്‍ എട്ടിലുമാണ് പഠിച്ചിരുന്നത്. ട്രിച്ചിയില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനായി പോയതായിരുന്നു സ്കൂളില്‍ നിന്ന് 50ലേറെ വിദ്യാര്‍ഥിനികള്‍. മത്സരം കഴിഞ്ഞ് മടങ്ങിവരും വഴിയാണ് ഇവര്‍ മായനൂരില്‍ കാവേരി…
Read Moreഎംഎൽഎ നെഹ്‌റു ഒലെകർക്കും മക്കൾക്കും അഴിമതിക്കേസിൽ തടവ് ശിക്ഷ
ബെംഗളൂരു: ഹവേരി മണ്ഡലം എംഎല്‍എയും ബിജെപി നേതാവുമായ നെഹറു ഒലെകര്‍, രണ്ട് മക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ബെംഗളൂരു പ്രത്യേക കോടതി അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ വിധിച്ചു. ഒലെകര്‍, മക്കള്‍ ദേവരാജ്, മഞ്ചുനാഥ് എന്നിവര്‍ക്ക് രണ്ടു വര്‍ഷം വീതം തടവും 2000 രൂപ നിരക്കില്‍ പിഴയുമാണ് ശിക്ഷ. വാണിജ്യ-വ്യവസായ റിട.ഡെപ്യൂടി ഡയറക്ടര്‍ എച് കെ രുദ്രപ്പ, പൊതുമരാമത്ത് റിട.അസി.എക്‌സിക്യുടീവ് എന്‍ജിനീയര്‍മാരായ പിഎസ് ചന്ദ്രമോഹന്‍, എച് കെ കല്ലപ്പ, ഷിഗ്ഗോണ്‍ സബ് ഡിവിഷണല്‍ കമീഷണര്‍ ശിവകുമാര്‍ പുട്ടയ്യ കമഡോഡ്, ഹവേരി കോര്‍പറേഷന്‍ അസി.എന്‍ജിനിയര്‍ കെ കൃഷ്ണ നായിക്…
Read Moreമീൻപിടിത്ത തൊഴിലാളികൾക്ക് നേരെ കല്ലേറ് നടന്നതായി പരാതി
ബെംഗളൂരു: ആഴക്കടല്‍ മീന്‍പിടിത്തത്തിന് മംഗ്ളൂരുവില്‍ നിന്ന് പോയ ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് നേരെ തമിഴ് നാട്ടില്‍ കല്ലേറുണ്ടായതായി പരാതി. എട്ടോളം ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കന്യാകുമാരിക്കടുത്ത് നിന്നാണ് തമിഴ് സംസാരിക്കുന്ന ഒരു സംഘം എറിയുകയും അസഭ്യം വിളിക്കുകയും ചെയ്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അക്രമികളും മീന്‍പിടിത്ത തൊഴിലാളികളാണ്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കല്ലേറ് ദൃശ്യങ്ങള്‍ തൊഴിലാളികള്‍ മംഗ്‌ളൂരുവിലെ അധികൃതര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചുനല്‍കിയിരുന്നു.
Read More