ബെംഗളൂരു : പറക്കാൻകഴിയുന്ന എൻജിൻ ഘടിപ്പിച്ച ജെറ്റ്പാക്ക് സ്യൂട്ടുകൾ വാങ്ങാൻ ഇന്ത്യൻ കരസേന നീക്കം തുടങ്ങി. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട്അപ്പ് ആയ അബ്സല്യൂട് കോംപസ്റ്റിസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും ആദ്യഘട്ടത്തിൽ 48 സ്യൂട്ടുകൾ പരീക്ഷണത്തിനായി ഏറ്റെടുക്കാൻ ആണ് നീക്കം. എയ്‌റോ ഇന്ത്യ ഷോയിൽ പ്രദർശിപ്പിച്ച സ്യൂട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ സൈന്യം നടപടിതുടങ്ങി. വിവിധ പരിശോധനകൾക്കുശേഷം ഇവയുടെ നിലവാരം ബോധ്യപ്പെട്ടാൽ കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് കമ്പനിയുമായി കരാറിലെത്തും. യെലഹങ്ക വ്യോമസേനാ താവളത്തിൽ നടക്കുന്ന എയ്റോ ഇന്ത്യയിൽ ഉയറ് പ്രദർശിപ്പിച്ചിട്ടുണ്ട്. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെത്താൻ സൈനികർക്ക് ഇത്തരം…
Read More