ഒരേ സമയം നൂറോളം ഇമേജുകള്‍ ഷെയര്‍ ചെയ്യാം; കൂടുതൽ പുതിയ അപ്ഡേഷനുമായി വാട്ട്‌സാപ്പ്

ഹൈക്കോളിറ്റി ഇമേജുകള്‍ ഒരേ സമയം ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ക്കായി സമാനമായ ഒരു അപ്ഡേറ്റില്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ ഒരു ചാറ്റില്‍ ഒരേ സമയം മുപ്പത് മീഡിയ ഫയലുകള്‍മാേ്രത ഷെയര്‍ ചെയ്യാനാവു. ഇതിനാണ് മാറ്റം വരുന്നത്.

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് അയയ്ക്കേണ്ട ഫോട്ടോകളുടെ ക്വാളിറ്റി ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ചില വാട്ട്സ്ആപ്പ് ബീറ്റ ടെസ്റ്ററുകളില്‍ ഉയര്‍ന്ന എണ്ണം ഫയല്‍ ഷെയറിങ് ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് മറ്റ് ഉപയോക്താക്കള്‍ക്കും ഉടന്‍ ലഭ്യമാക്കിയേക്കും.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

മുന്‍പും സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ് എത്തിയിരുന്നു. വോയ്സ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിങ്‌സ്, സ്റ്റാറ്റസുകള്‍ക്ക് റിപ്ലൈ ആയി നല്കുന്ന ഇമോജി റിയാക്ഷനുകള്‍, സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ അപ്‌ഡേറ്റ്. വരും ദിവസങ്ങളില്‍ ഈ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഓരോ തവണ പോസ്റ്റുചെയ്യുമ്പോഴും അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്ന് തീരുമാനിക്കാനാണ്.

30 സെക്കന്‍ഡ് വരെയുള്ള വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള ഒപ്ഷനും  പുറത്തിറക്കിയിട്ടുണ്ട്. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഇമോജി ഉപയോഗിച്ച് സ്റ്റാറ്റസ് അപ്ഡേറ്റുകളോട് റിയാക്ട് ചെയ്യാനും കഴിയും. അതേസമയം വോയ്സ് സ്റ്റാറ്റസ് ഷെയര്‍ ചെയ്യാന്നതിനും പുതിയ സ്റ്റാറ്റസ് പ്രൊഫൈല്‍ റിംഗുകള്‍, സ്റ്റാറ്റസിനെക്കുറിച്ചുള്ള ലിങ്ക് പ്രിവ്യൂ, കൂടുതല്‍ വിപുലമായ സ്വകാര്യത ഓപ്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള അഞ്ച് പുതിയ സവിശേഷതകളും അപ്‌ഡേറ്റുകളും വാട്ട്സ്ആപ്പ് സ്റ്റാറ്റസിലേക്ക് ആഡ് ചെയ്യാന്‍ കഴിയും.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts