ബെംഗളൂരു: വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ കലാശിപാളയയിലെ ബി.എം.ടി.സി. ബസ് ടെർമിനൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു.
അത്യാധുനിക സൗകര്യങ്ങളുള്ള ടെർമിനൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഉദയ് ഗരുഡാചാർ എം.എൽ.എ. അറിയിച്ചു.
ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ ബി.എം.ടി.സി. ബസുകളും കർണാടക ആർ.ടി.സി.യുടെ ദീർഘദൂര ബസുകളും കൂടാതെ സ്വകാര്യബസുകൾക്കും സൗകര്യമൊരുക്കും ഇവിടെനിന്ന് സർവീസ് നടത്തും.
2018-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണിത്. യഥാസമയം ഫണ്ട് ലഭിക്കുന്നതിനുള്ള തടസ്സങ്ങളും രണ്ടുതവണ പ്ലാനിൽ മാറ്റംവരുത്തിയതുമാണ് പണികൾ തീരാൻ കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ടെർമിനലിന്റെ മൂന്നാംനിലയിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് സംവിധാനമൊരുക്കും. ശൗചാലയങ്ങൾ, സ്ത്രീകൾക്കുള്ള വിശ്രമകേന്ദ്രങ്ങൾ, വീൽചെയർ റാംപുകൾ, ഭക്ഷണശാലകൾ, പോലീസിന്റെ സഹായകേന്ദ്രം എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളാണ് ടെർമിനലിലുണ്ടാകുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.