രാഷ്ട്രീയ നേട്ടങ്ങൾക്കായി ടിപ്പുവിനെ തൊട്ടു കളിക്കരുത്; ടിപ്പുവിന്റെ അനന്തരവകാശികൾ

ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ടിപ്പു സുല്‍ത്താന്റെ പേര് ഉപയോഗിച്ചാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് ടിപ്പു സുല്‍ത്താന്റെ അനന്തരവകാശികള്‍. കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ പേരില്‍ അടുത്തിടെ വന്‍ വിവാദങ്ങളാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ടിപ്പുവിന്റെ ഏഴാം തലമുറയില്‍ പെട്ട സാഹേബ് സാദാ മന്‍സൂര്‍ അലി നിലപാട് വ്യക്തമാക്കിയത്. ടിപ്പു സുല്‍ത്താന്റെ കടുത്ത അനുയായികളെ കൊലപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളിന്‍കുമാര്‍ കട്ടീല്‍ രംഗത്തെത്തിയതായിരുന്നു അതിലൊരു സംഭവം. സുല്‍ത്താനെ പിന്തുണക്കുന്നവരെ തുരത്തി കാട്ടിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചരിത്രത്തില്‍ നിന്ന് ടിപ്പു…

Read More

പോലീസ് ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കി വനിതാ കോൺസ്റ്റബിൾ

ബെംഗളൂരു : രോഗബാധയെത്തുടർന്നുണ്ടായ മനോവിഷമത്തിൽ വനിതാ കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു. മൈസൂരുവിലെ നസർബാദ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഗീതയാണ് ആത്മഹത്യ ചെയ്തത്. പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിക്കുകയായിരുന്നു. ഏതാനും മാസങ്ങളായി രോഗബാധിതയായിരുന്നു ഗീത. ചികിത്സ തേടിയിട്ടും രോഗം ഭേദമാകാത്തതിനാൽ ഗീത മാനസികവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. 11 വർഷം മുമ്പ് വിവാഹിതയായ ഗീതയ്ക്ക് ഒരു മകളുമുണ്ട്. സംഭവത്തിൽ നസർബാദ് പോലീസ് കേസെടുത്തു.

Read More

മോഷണം പോയ ബസ് തെലുങ്കാനയിൽ നിന്നും കണ്ടെത്തി 

ബെംഗളൂരു: കലബുറഗി ജില്ലയിലെ ചിഞ്ചോളി ബസ് സ്റ്റേഷനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ മോഷണം പോയ  കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്‌ തെലങ്കാനയില്‍ നിന്ന് കണ്ടെത്തി. പ്രസിദ്ധമായ ഭൂകൈലാസ ക്ഷേത്രത്തിന് സമീപമുള്ള അന്തരാം തണ്ടയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്. റോഡിലെ കുഴിയില്‍ ബസിന്‍റെ ചക്രം കുടുങ്ങിയതോടെ മോഷ്‌ടാവ് ബസ് അവിടെ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു. ചിഞ്ചോളി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മോഷ്‌ടിക്കപ്പെട്ടത്. ബീദറില്‍ നിന്ന് തിങ്കളാഴ്‌ച രാത്രി 9.15 ഓടെ ചിഞ്ചോളിയില്‍ എത്തിയതായിരുന്നു ബസ്. ഇന്ന് പുലര്‍ച്ചെ ഡ്രൈവര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ്…

Read More

സംസ്ഥാനത്ത്‌ ആർടിസി ബസുകളും സുരക്ഷിതമല്ല: കർണാടക ആർടിസി ബസ് മോഷണം പോയി

ബെംഗളൂരു : നോർത്ത് കല്യാണ കർണാടക ആർ.ടി.സി.യുടെ ബസ് മോഷണംപോയി. കലബുറഗി ചിഞ്ചോളി ബസ് സ്റ്റാൻഡിൽനിന്നുമാണ് കെ.എ. 38 എഫ് 971 നമ്പറിലുള്ള ബസ് മോഷണം പോയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പോലീസിന് ലഭിച്ച വിവരം പ്രകാരം മോഷ്ടാക്കൾ ബസ് അതിർത്തികടത്തി തെലങ്കാന ഭാഗത്തേക്ക് കൊണ്ടുപോയെന്നാണ്. ഡ്രൈവർ താക്കോൽ ബസിൽ തന്നെ വെച്ചതിനാലാകാം മോഷ്ടാക്കൾ ബസുമായി കടന്നതെന്നാണ് സൂചന. ചിഞ്ചോളി പോലീസ് കേസെടുത്തു. പോലീസിന്റെ രണ്ടു പ്രത്യേക സംഘം ബസിനായി തിരച്ചിൽ തുടരുകയാണ്.

Read More

രാത്രികാല പോലീസ് പരിശോധനകൾക്ക് സ്കാനർ സംവിധാനവുമായി സംസ്ഥാന പോലീസ്

ബെംഗളൂരു: രാത്രിയിലെ പോലീസ്പരിശോധനയ്ക്ക് സ്കാനർ സംവിധാനവുമായി കർണാടക പോലീസ്. ദക്ഷിണ കന്നഡയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്കാനിങ് മെഷീനുകൾ (മൊബൈൽ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് സിസ്റ്റം) നൽകി. സംശയാസ്പദ സാഹചര്യങ്ങളിൽ കാണുന്നവരുടെ വിശദവിവരങ്ങൾ അറിയാനുള്ള സംവിധാനമാണിത്. ആളുടെ വിരൽ സ്കാനറിൽ വെച്ചാൽ അയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അറിയാൻ കഴിയും. വാഹനത്തിന്റെ വിശദാംശങ്ങളും ലഭിക്കും. ഇതുവരെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവെച്ച കംപ്യൂട്ടർ സംവിധാനത്തിന്റെ സഹായത്തോടെയാണ് സ്കാനർ പ്രവർത്തിക്കുക. എ.ടി.എം. കാർഡ് സ്വൈപ്പ് യന്ത്രം പോലെ എളുപ്പം കൈയിൽ കൊണ്ടുനടക്കാൻ പറ്റുന്ന സ്കാനറാണിത്. ഒരാളെ…

Read More

അതിർത്തി കടന്നുള്ള പ്രണയകഥ; നഗരത്തിൽ അറസ്റ്റിലായ പാക് യുവതിയെ നാടുകടത്തി

ബെംഗളൂരു : ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പ്രണയിച്ചു വിവാഹംകഴിച്ചതിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാകിസ്താൻ യുവതിയെ ബെംഗളൂരു പോലീസ് നാട്ടിലേക്ക് തിരിച്ചയച്ചു. പാകിസ്താനിലെ ഹൈദരാബാദ് സ്വദേശിയായ 19-കാരി ഇക്ര ജിവാനിയാണ് ഭർത്താവില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ഇക്രയെയും ഭർത്താവ് മുലായം സിങ് യാദവിനെയും ജനുവരി 23-നാണ് ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തത്. ജനുവരി 22 നാണ് ഇക്രയെ ബെംഗളൂരു പോലീസ് ജംനാ സാന്ദ്രയിലെ അതിഥിതൊഴിലാളികളുടെ കേന്ദ്രത്തിൽ നിന്നും പിടികൂടിയത്. യുവതിയ്ക്ക് മതിയായ രേഖകളില്ലാതെ താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടായിരുന്നു അറസ്റ്റ്. അതിർത്തിവഴി…

Read More

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: നടി സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ഇന്ന് രാവിലെ രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. തനതായ ഹാസ്യ ശൈലികൊണ്ട് ചിരിച്ചും ചിരിപ്പിച്ചും മലയാളി മനസില്‍ ഇടം നേടിയ കലാകാരി സുബി സുരേഷിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ മാസം 28നാണ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുബിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

Read More

ശിവമോഗ വിമാനത്താവളത്തിൽ നടത്തിയ പരീക്ഷണ പറക്കൽ വിജയകരം

shivamogga airport

ബെംഗളൂരു : നിർമാണം പൂർത്തിയായ ശിവമോഗ വിമാനത്താവളത്തിൽ ചൊവ്വാഴ്ച വ്യോമസേനയുടെ എയർ ക്രാഫ്റ്റ് പരീക്ഷണ ലാൻഡിങ് നടത്തി. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തിൽ വിമാനങ്ങളുടെ ട്രയർ റണ്ണിന് ഇതോടെ തുടക്കമായി.വിമാനങ്ങൾ സർവീസ് നടത്തുന്നതിനുള്ള ലൈസൻസ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിൽനിന്ന് ലഭിച്ചതായി ശിവമോഗ എം.പി. ബി.വൈ. രാഘവേന്ദ്ര പറഞ്ഞു. ഇതിനെത്തുടർന്നാണ് ട്രയർ റൺ തുടങ്ങിയത്. വരും ദിവസങ്ങളിലും ഇത് തുടരും. 27-ന് രാവിലെ 11.15-ന്പ്രധാനമന്ത്രി നരേന്ദ്രമോദിയുമായെത്തുന്ന വിമാനം വിമാനത്താവളത്തിൽ ഇറങ്ങും.ശിവമോഗയിലെ സോഗണയിലാണ് മികച്ച സൗകര്യങ്ങളോടെയുള്ള വിമാനത്താവളം പൂർത്തിയായത്. ബെംഗളൂരു വിമാനത്താവളം…

Read More

അമ്പാരി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത മുഖ്യമന്ത്രി; കേരളത്തിലേക്ക് ഉള്ള യാത്ര ഇനി ആഘോഷമാകും

ബെംഗളൂരു : കർണാടക ആർ.ടി.സി.യുടെ മൾട്ടി ആക്‌സിൽ വോൾവോ എ.സി. സ്ലീപ്പർ ബസ്സുകൾ അംബാരി ഉത്സവ് കർണാടക ആർ.ടി.സി. പുറത്തിറക്കി. കേരളത്തിലേക്ക് എട്ടെണ്ണവും ഉൾപ്പെടെ ആദ്യഘട്ടത്തിൽ 15 ബസ്സുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഘട്ടംഘട്ടമായി ഇത്തരം 50 ബസ്സുകൾ ഇറക്കാനാണ് കർണാടക ആർ.ടി.സി. ലക്ഷ്യമിടുന്നത്. വിധാൻ സൗധയ്ക്ക് മുന്നിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബസ്സുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു. റവന്യു മന്ത്രി ആർ. അശോക പങ്കെടുത്തു. 40 പേർക്ക് കിടന്ന് യാത്ര ചെയ്യാൻ സാധിക്കുന്ന വോൾവോ ബസ് ഒന്നിന് ഒന്നരക്കോടി രൂപയാണ് വില.…

Read More

രാത്രികാല അപകടങ്ങൾ വർധിക്കുന്നു; പശുക്കൾക്ക് റിഫ്ലക്ടർ ബെൽറ്റുമായി സംഘടന

ബെംഗളൂരു: രാത്രിയിൽ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ തടയാൻ പശുക്കൾക്ക് റിഫ്ലക്ടർ ബെൽറ്റുമായി സന്നദ്ധ സംഘടന. ശഹീദ് താക്കൂർ ജയപഥക് വെൽഫെറെ സൊസൈറ്റിയാണ് റിഫ്ലക്ടർ ബെൽറ്റ് നൽകുന്നത്. മാറത്തഹള്ളി, കുന്ദലഹള്ളി എന്നിവിടങ്ങളിലെ പശുവളർത്തൽ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ബെൽറ്റുകൾ നൽകിയത്. റോഡിനോട് ചേർന്നുള്ള തൊഴുത്തുകളിൽ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ എറിയതോടെയാണ് നടപടി. ദൂരെ നിന്ന് റിഫ്ലക്ടർ കാണാൻ സാദിക്കുന്നതോടെ അപകടങ്ങൾ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നത്

Read More
Click Here to Follow Us